18
MAR 2021
THURSDAY
1 GBP =106.43 INR
1 USD =83.49 INR
1 EUR =90.10 INR
breaking news : ബ്രിട്ടൻ പോളിംഗ് ബൂത്തിൽ… ആഷ്‌ഫോർഡിലെ നഴ്‌സ് അടക്കം 3 യുകെ മലയാളികളും ചരിത്രം കുറിക്കാൻ മത്സരിക്കുന്നു! വൻ വിജയപ്രതീക്ഷയിൽ ലേബർ പാർട്ടി; അത്ഭുതം പ്രതീക്ഷിച്ച് ഋഷി സുനക്കും ടോറി ക്യാംപും; വോട്ടുചെയ്യാൻ പോകുന്നവർ ഫോട്ടോ ഐഡി കരുതണം >>> കര്‍ക്കിടക വാവുബലിക്ക് യുകെയിലെ ശിവഗിരി ആശ്രമത്തില്‍ പിതൃക്കളുടെ ആത്മശാന്തിക്കായി ബലിതര്‍പ്പണം, ആഗസ്റ്റ് മൂന്നിന് ബലിയര്‍പ്പിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കും >>> ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍, 180 അടി 11 ഇഞ്ച് നീളം, ഡച്ച് എഞ്ചിനീയര്‍മാര്‍ നിര്‍മ്മിച്ച സൈക്കിള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി >>> വീട്ടില്‍ അടുക്കളയില്‍ മുളക് ചതക്കാന്‍ ഉപയോഗിച്ചത് ഗ്രെനേഡ്, യുവതി തിരിച്ചറിഞ്ഞത് വര്‍ഷങ്ങള്‍ക്ക് ശേഷം, പിന്നീട് വീട്ടിലേക്കെത്തിയത് ബോംബ് നിര്‍വീര്യമാക്കുന്ന സംഘം!!! >>> ചാലക്കുടി ചങ്ങാത്തത്തിന്റെ വാര്‍ഷികം 'ആരവം' ആഘോഷമായി, കലാ മത്സരങ്ങളോടെ അരങ്ങേറ്റം കുറിച്ച ആഘോഷം സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വെച്ച് നടന്നു >>>
Home >> SPORTS
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ ഉടന്‍ പ്രഖ്യാപിക്കും, പ്രഥമ പരിഗണനയിലുള്ള ഒരാള്‍ ഗൗതം ഗംഭീര്‍ 

സ്വന്തം ലേഖകൻ

Story Dated: 2024-07-02

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍ ആരാണെന്ന് അറിയാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമുള്ളൂ എന്ന് അറിയിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ജൂലൈ അവസാനത്തോടെ ആരംഭിക്കുന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പരമ്പരയോടെയായിരിക്കും പുതിയ കോച്ച് ചുമതലയേല്‍ക്കുക. ലോകകപ്പോടെ സ്ഥാനം ഒഴിഞ്ഞ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ആരെയാണ് തീരുമാനിച്ചതെന്ന് ജയ് ഷാ വെളിപ്പെടുത്തിയിട്ടില്ല.

'ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ചിന്റെ നിയമനം ഉടനുണ്ടാകും. സിഎസി രണ്ട് പേരുടെ ഇന്റര്‍വ്യൂ നടത്തി ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജൂലൈ ആറിന് ആരംഭിക്കുന്ന സിംബാബ്വെ പരമ്പരയില്‍ വി വി എസ് ലക്ഷ്മണ്‍ ടീം ഇന്ത്യയെ പരിശീലിപ്പിക്കും. അതേസമയം ശ്രീലങ്കന്‍ പരമ്പരയില്‍ പുതിയ കോച്ച് ചേരും', ജയ് ഷാ മാധ്യമങ്ങളോട് പറഞ്ഞു.

മുന്‍ ഓപ്പണറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്ററുമായ ഗൗതം ഗംഭീറാണ് പ്രഥമ പരിഗണനയിലുള്ള ഒരാള്‍. മറ്റൊരാള്‍ ഡബ്ല്യുവി രാമനാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവര്‍ക്കൊപ്പം ഒരു വിദേശ കോച്ചിന്റെ പേരും അന്തിമ പട്ടികയിലുള്ളതായി വിവരമുണ്ട്. വരാനിരിക്കുന്ന ശ്രീലങ്കക്കെതിരായ പരമ്പരയ്ക്ക് പുതിയ പരിശീലകനു കീഴിലായിരിക്കും ഇന്ത്യ കളിക്കാനിറങ്ങുക എന്നാണ് സൂചനകള്‍.

ജൂലൈ 27 മുതലാണ് ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനം ആരംഭിക്കുന്നത്. ട്വന്റി 20 ലോകകപ്പിലെ കിരീടനേട്ടത്തോടെ ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.

More Latest News

കര്‍ക്കിടക വാവുബലിക്ക് യുകെയിലെ ശിവഗിരി ആശ്രമത്തില്‍ പിതൃക്കളുടെ ആത്മശാന്തിക്കായി ബലിതര്‍പ്പണം, ആഗസ്റ്റ് മൂന്നിന് ബലിയര്‍പ്പിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കും

കര്‍ക്കടക മാസത്തിലെ അമാവാസി ദിനത്തില്‍ പിതൃബലി തര്‍പ്പണം നടത്തിയാല്‍ മരിച്ചു പോയ പൂര്‍വികരുടെ ആത്മാവിനു ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ആഗസ്റ്റ് മൂന്നിന് ശനിയാഴ്ച കര്‍ക്കിടകവാവ് ദിവസം യുകെയിലെ ശിവഗിരി ആശ്രമത്തില്‍ പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ആശ്രമത്തിന്റെ എക്സിക്യൂട്ടീവ് ബോര്‍ഡ് അറിയിച്ചു. എള്ളും, പൂവും, ഉണക്കലരിയും ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങള്‍കൊണ്ടാണ് ബലിതര്‍പ്പണം നടത്തുക. ചടങ്ങില്‍ സുനീഷ് ശാന്തിയും സിറില്‍ ശാന്തിയും മുഖ്യ കര്‍മികത്വം വഹിക്കും. ആശ്രമത്തില്‍ വച്ചു നടക്കുന്ന പിതൃതര്‍പ്പണത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ഹോട്ട്ലൈന്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. Hotline : 07474018484

ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍, 180 അടി 11 ഇഞ്ച് നീളം, ഡച്ച് എഞ്ചിനീയര്‍മാര്‍ നിര്‍മ്മിച്ച സൈക്കിള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി

2020 ല്‍ ഓസ്ട്രേലിയക്കാരനായ ബെര്‍ണി റയാന്‍ നിര്‍മ്മിച്ച 155 അടി 8 ഇഞ്ച് നീളമുള്ള സൈക്കിള്‍ ആയിരുന്നു ഇതുവരെ ലോകത്തിലെ ഏറ്റവും നീളമുള്ള സൈക്കിള്‍. എന്നാല്‍ ഇതാ ആ സൈക്കിളിനെ വെട്ടിച്ചിരിക്കുകയാണ് ഡച്ച് എഞ്ചിനീയര്‍മാര്‍ നിര്‍മ്മിച്ച പുതിയ സൈക്കിള്‍. ബെര്‍ണി റയാന്‍ നിര്‍മ്മിച്ച സൈക്കിളിന്റെ നീളം 155 അടി 8 ഇഞ്ച് നീളമായിരുന്നു. പുതിയ സൈക്കിളിന്റെ നീളം 180 അടി11 ഇഞ്ചാണ് പുതിയ സൈക്കിളിന്റെ നീളം. ദൈനംദിന ഉപയോഗത്തിന് സൈക്കിള്‍ ഉപയോഗപ്രദമല്ലെങ്കിലും ഈ സൈക്കിളില്‍ ഒരു സവാരിയൊക്കെ സാധ്യമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇവാന്‍ ഷാല്‍ക്ക് എന്ന 39 കാരനാണ് സൈക്കിള്‍ നിര്‍മ്മാണ ടീമിന് നേതൃത്വം നല്‍കിയത്. ഏതായാലും സൈക്കിള്‍ ഗിന്നസ് വേള്‍ഡ്‌റെ ക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ്.  'വര്‍ഷങ്ങളായി ഞാന്‍ ഈ ആശയത്തെക്കുറിച്ച് ചിന്തിക്കുന്നു. ഒരിക്കല്‍ എനിക്ക് ഒരു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ബുക്ക് ലഭിച്ചു, ആ പുസ്തകത്തില്‍ ഇത്തരമൊരു റെക്കോര്‍ഡുള്ള കാര്യം ഞാന്‍ അറിഞ്ഞത്.'. ഇവാന്‍ ഷാക്ക് പറയുന്നു.  കഴിഞ്ഞ 60 വര്‍ഷത്തിനിടെ നിരവധി തവണ ഈ റെക്കോര്‍ഡ് ഭേദിക്കപ്പെട്ടെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ബുക്ക് തന്നെ പറയുന്നു. 1965 ല്‍ ജര്‍മ്മനിയിലെ കൊളോണിയല്‍ നിര്‍മ്മിച്ച 8 മീറ്റര്‍(26 അടി 3 ഇഞ്ച്) വലുപ്പമുള്ള ഒരു സൈക്കിളിനാണ് ഈ ഇനത്തിലെ ആദ്യ റെക്കോര്‍ഡ്. പിന്നാലെ ന്യൂസിലന്‍ഡ് ഇറ്റലി. ബെല്‍ജിയം. ഓസ്ട്രേലിയ, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നും ഓരോ തവണയും റെക്കോര്‍ഡ് മാറിമറിഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ 180 അടി. 11 ഇഞ്ച് നീളമുള്ള സൈക്കിള്‍ നിര്‍മ്മിച്ച് ഇവാന്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കി.

വീട്ടില്‍ അടുക്കളയില്‍ മുളക് ചതക്കാന്‍ ഉപയോഗിച്ചത് ഗ്രെനേഡ്, യുവതി തിരിച്ചറിഞ്ഞത് വര്‍ഷങ്ങള്‍ക്ക് ശേഷം, പിന്നീട് വീട്ടിലേക്കെത്തിയത് ബോംബ് നിര്‍വീര്യമാക്കുന്ന സംഘം!!!

ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്ന പ്രയോഗം ഏറ്റവും കൂടുതല്‍ പ്രായോഗികമാക്കുന്നത് വീട്ടമ്മമാരായിരിക്കും. ചെറിയ സാധനങ്ങള്‍ കൊണ്ടു പോലും ആര്‍ക്കും ചിന്തിക്കാന്‍ കഴിയാത്ത ഉപയോഗം കണ്ടെത്തുന്നവരാണ് വീട്ടിലെ സ്ത്രീകള്‍. എന്നാല്‍ ചൈനയിലെ ഒരു വീട്ടമ്മ ഇത്തരത്തില്‍ കൈയ്യില്‍ കിട്ടിയ വസ്തു എന്താണെന്ന് തിരിച്ചറിയാതെ സ്ഥിരമായി ഉപയോഗിച്ചു. ഒടുവില്‍ വളരെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പിന്നീട് നടന്നത്. അടുക്കളയില്‍ ഇടിയ്ക്കാനും ചതയ്ക്കാനുമൊക്കെയായി ഉപയോഗിച്ചിരുന്ന വസ്തു ഗ്രനേഡ് ആണെന്ന് യുവതി ഒടുവില്‍ തിരിച്ചറിയുകയായിരുന്നു. 90 വയസ്സുള്ള ക്വിന്‍ എന്ന സ്ത്രീയാണ് വര്‍ഷങ്ങളോളം ഒരു ഗ്രെനേഡ് തന്റെ അടുക്കളയില്‍ ഉപയോഗിച്ചത്.  പൊട്ടാതെ കിടന്ന, എപ്പോള്‍ വേണമെങ്കിലും പൊട്ടിയേക്കാവുന്ന ഒരു ഹാന്‍ഡ് ഗ്രനേഡാണ് എന്നുള്ളത് ആയിരുന്നു സത്യം. ലോഹം കൊണ്ടുള്ള എന്തോ ഒരു വസ്തു എന്ന് മാത്രമാണ് അത് കണ്ടപ്പോള്‍ ക്വിന്‍ കരുതിയത്. ആകൃതിയൊക്കെ കണ്ടപ്പോള്‍ അടുക്കളയില്‍ മുളക് ചതക്കാനും മറ്റും ഉപയോഗിക്കുകയും ചെയ്യാം. അങ്ങനെയാണ് ക്വിന്‍ ഇത് അടുക്കളയില്‍ ഉപയോഗിച്ച് തുടങ്ങിയത്.  വര്‍ഷങ്ങള്‍ക്കുശേഷം ക്വിന്നിന്റെ പഴയ വീട് പൊളിക്കാനെത്തിയ ഒരു തൊഴിലാളിയാണ് ഈ ഹാന്‍ട് ഗ്രനേഡ് തിരിച്ചറിയുന്നത്. അയാള്‍ ഉടന്‍ തന്നെ ലോക്കല്‍ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഉടന്‍ തന്നെ ബോംബ് നിര്‍വീര്യമാക്കുന്ന സംഘം സ്ഥലത്തെത്തുകയും ഇത് എടുത്തുകൊണ്ടുപോയി നീര്‍വീര്യമാക്കുകയും ചെയ്യുകയായിരുന്നു. ക്വിന്‍ അത് വര്‍ഷങ്ങളോളം ഉപയോഗിച്ചതിനാല്‍ ഈ ഗ്രനേഡ് കൂടുതല്‍ മൃദുവായിരുന്നു. ഏറ്റവും ഞെട്ടിക്കുന്ന കാര്യം അതിന്റെ ഫ്യൂസിന്റെ ഒരു ഭാഗം തുറന്നിരിക്കുകയും ചെയ്തിരുന്നു എന്നതാണ്. ഏതായാലും ക്വന്നിന്റെ ഭാഗ്യം കൊണ്ട് അത് പൊട്ടിയില്ല.

ചാലക്കുടി ചങ്ങാത്തത്തിന്റെ വാര്‍ഷികം 'ആരവം' ആഘോഷമായി, കലാ മത്സരങ്ങളോടെ അരങ്ങേറ്റം കുറിച്ച ആഘോഷം സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വെച്ച് നടന്നു

പതിനൊന്നാമത് ചാലക്കുടി ചങ്ങാത്ത വാര്‍ഷിക ആഘോഷം ആരവം 2024 സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വെച്ച് നടന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ചാലക്കുടി ചങ്ങാത്തം ഒത്തു കൂടി. രാവിലെ 11നു ആരംഭിച്ച കലാ മത്സരങ്ങളോടെ ആരവത്തിന് അരങ്ങേറി. തുടര്‍ന്ന് നാടന്‍ രുചികളുമായുള്ള നാടന്‍ സദ്യയും. വൈകിട്ട് 4നു ചേര്‍ന്ന പൊതുസമ്മളനത്തില്‍ സെക്രട്ടറി ആദര്‍ശ് ചന്ദ്രശേഖര്‍ സ്വാഗതം, പ്രസിഡന്റ് സോജന്‍ കുര്യാക്കോസ് അധ്യക്ഷന്‍, പ്രശസ്ത ചാരിറ്റി പ്രവര്‍ത്തകന്‍ ടോണി ചെറിയാന്‍ & ഫാദര്‍ ബിജു പന്താലൂക്കാരന്‍ എന്നിവര്‍ ഭാരവാഹികളോടൊപ്പം തിരി തെളിയിച്ചു ഉല്‍ഘടനാ കര്‍മം നിര്‍വഹിച്ചു. മുന്‍ ഭാരവാഹികളുടെ പ്രതിനിധിയായി സൈബിന്‍ പാലാട്ടി ആശംസകള്‍ അറിയിച്ചു. മുന്‍കാല ഭാരവാഹികളെ ആദരിക്കുകയും ചങ്ങാത്തതിലെ പ്രതിഭകളെ ആദരിക്കുകയും ചെയ്തു. തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു പ്രോഗ്രാം കണ്‍വീനര്‍ ബാബു തോട്ടാപ്പിള്ളി എല്ലാവര്‍ക്കും നന്ദി അറിയിച്ചു. തുടര്‍ന്ന് ചങ്ങാത്തതിലെ കലാകാരന്‍മാരുടെ കലാവിരുന്നും സ്റ്റോക്ക് മ്യൂസിക് ഫൗണ്ടേഷന്‍ ഒരുക്കിയ സംഗീത നിശയും ഒടുവില്‍ ആരവം ആഘോഷം കൊടുമുടിയില്‍ എത്തിച്ചുകൊണ്ട് ഡിജെ എബി ആന്‍ഡ് ടീം. അങ്ങനെ ഈ വര്‍ഷത്തെ ചാലക്കുടി ചങ്ങാത്തം അതിഗംഭിരമായി സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നടന്നു.  

'ആ വീട്ടില്‍ ആ സാഹചര്യത്തില്‍ എനിക്ക് അവനോട് തോന്നിപ്പോയ ഒരു ഇഷ്ടമാണ്, പക്ഷെ പ്രേമമാകരുത് എന്ന രീതിയില്‍ പിടിച്ച് വെച്ചതാണ്' ബിഗ്‌ബോസ് സീസണ്‍ സിക്‌സ് താരം ജാസ്മിന്‍

ബിഗ്‌ബോസ് സീസണ്‍ ആറിലെ മികച്ച മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. പക്ഷെ ഏറ്റവും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ താരം കൂടിയാണ് ജാസ്മിന്‍. ജാസ്മിനും ഗബ്രിയും തമ്മിലുള്ള ബന്ധത്തെ ഏറെ സംശയച്ചിവരാണ് അകത്തുള്ളവരും പുറത്തുള്ളവരും. ഇപ്പോഴിതാ അതേ കുറിച്ചെല്ലാം പറയുകയാണ് ജാസ്മിന്‍. ഗെയിമിനായി ഉണ്ടാക്കിയ ഫേക്ക് കോമ്പോയായിരുന്നോ ഗബ്രിയുമായുള്ള സൗഹൃദം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കിയിരിക്കുകയാണ് ജാസ്മിന്‍. സീസണ്‍ അവസാനിച്ച് ആഴചകള്‍ പിന്നിടുമ്പോഴാണ് ജാസ്മിന്‍ ഒരു അഭിമുഖം നല്‍കുന്നത്. അതിലൂടെ തനിക്കു നേരിട്ട എല്ലാ കാര്യത്തെ കുറിച്ചും പറയുകയാണ് ജാസ്മിന്‍. 'തുടക്കത്തില്‍ ഞാനും ഗബ്രിയുമായിരുന്നില്ല കൂട്ട്. ഞാന്‍, ഗബ്രി, നോറ, രതീഷ് ഇക്ക എന്നിവരായിരുന്നു കൂട്ട്. അതില്‍ നിന്നും നോറ, രതീഷ് ഇക്ക എന്നിവര്‍ പോയി. പിന്നെ ഞാനും ഗബ്രിയും മാത്രമായി. അങ്ങനെയാണ് ഞങ്ങള്‍ തമ്മിലുള്ള സൗഹൃദവും സ്‌നേഹവും ബില്‍ഡായി തുടങ്ങിയത്. ഞാന്‍ പെട്ടന്ന് ആളുകളുമായി അടുക്കും. അതേ സ്വഭാവമാണ് ഗബ്രിക്കും. അവന്റെ വൈബുമായി ചേരുന്നവരുമായി അവന്‍ കണക്ടാകും. അങ്ങനെയാണ് തുടങ്ങുന്നത്. അതെങ്ങനെ എന്ന് വിശദീകരിക്കാന്‍ പറഞ്ഞാല്‍ സാധിക്കില്ല. എങ്ങനെയോ കണക്ടായതാണ്. ഇത്രയൊക്ക സംഭവങ്ങള്‍ ഉണ്ടായിട്ടും അവന്‍ എന്നേയോ ഞാന്‍ അവനേയോ വിട്ട് കൊടുക്കാന്‍ തയ്യാറല്ല. അത് തന്നെയാണ് ഞങ്ങള്‍ ഫേക്കാണെന്ന് പറയുന്നവര്‍ക്കുള്ള മറുപടി. എനിക്ക് പ്രശ്‌നം വരുമ്പോള്‍ അവന്‍ മാത്രമെ ഒപ്പം നിന്നിട്ടുള്ളു. ഞാന്‍ അവന്റെ കാര്യത്തില്‍ ഇടപെടാതെ മാറി നിന്നാല്‍ എല്ലാവരും പറയും ഞങ്ങള്‍ നാടകം കളിക്കുകയാണെന്ന്. കോമ്പോ നോക്കില്ലെന്ന് പറഞ്ഞല്ലേ ഹൗസിലേക്ക് പോയത് എന്നിട്ട് എന്താണ് അവിടെ ചെയ്തതെന്ന് അത്ത (പിതാവ് )എന്നോട് ഷോ കഴിഞ്ഞയുടന്‍ എന്നോട് ചോദിച്ചിരുന്നു. ഞങ്ങളുടേത് കോമ്പോയല്ല. ഇനി ഞാന്‍ എത്ര പറഞ്ഞാലും വെള്ളപൂശലായിട്ടെ തോന്നു. ഗബ്രി എനിക്ക് പറ്റിയ തെറ്റല്ല. ലോകം എതിര്‍ത്താലും ഞാന്‍ മാറ്റി പറയില്ല. എനിക്കും അവനും കണ്‍ഫ്യൂഷനായിരുന്നു. പക്ഷെ പ്രണയമാണെന്ന് ഞങ്ങള്‍ക്ക് പരസ്പരം പറയാന്‍ പറ്റില്ല. അതുപോലെ ഹൗസില്‍ കയറിയപ്പോള്‍ തന്നെ പുറത്ത് റിലേഷന്‍ഷിപ്പുണ്ടെന്ന് ഗബ്രിയോട് പറഞ്ഞിരുന്നു. ഒരു സ്റ്റേജ് കഴിഞ്ഞപ്പോള്‍ ഗബ്രിയോട് എനിക്ക് ഇഷ്ടമുണ്ടായിരുന്നു. പക്ഷെ പ്രേമമാണോ ഫ്രണ്ട്ഷിപ്പാണോയെന്ന് അറിയില്ല. ആ വീട്ടില്‍ ആ സാഹചര്യത്തില്‍ എനിക്ക് അവനോട് തോന്നിപ്പോയ ഒരു ഇഷ്ടമാണ്. പക്ഷെ പ്രേമമാകരുത് എന്ന രീതിയില്‍ പിടിച്ച് വെച്ചതാണ്. അതിന് കാരണം പുറത്ത് റിലേഷന്‍ഷിപ്പുള്ളതുകൊണ്ടാണ്. പിന്നെ ഗബ്രിയും ഞാനും രണ്ട് റിലീജിയണാണ്. വേറെയും പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ കല്യാണമെന്നത് നടക്കില്ല. ഇതാണ് സത്യം. ഗബ്രി എന്റെ കയ്യില്‍ ഉമ്മ വെക്കാറുണ്ടായിരുന്നു. ഗബ്രി മാത്രമല്ല ഞാനും ഒന്നും വിട്ടുപറയുന്നുണ്ടായിരുന്നില്ല. ഞങ്ങള്‍ തമ്മില്‍ ലസ്റ്റാണെന്ന് വരെ പലരും പറഞ്ഞ് നടക്കുന്നുണ്ട്. സ്‌നേഹം കൂടുമ്പോള്‍ പിടിച്ച് കടിക്കുന്നത് എന്റെ ബേസിക്ക് നേച്ചറാണ്. അത് ഗബ്രിയോട് മാത്രമല്ല രസ്മിനോടും ശ്രീതുവിനോടുമെല്ലാം ചെയ്തിട്ടുണ്ട്. അല്ലാതെ ലസ്റ്റല്ല. ബിഗ് ബോസില്‍ കണ്ടത് പച്ചയായ എന്നെയാണ്. ആണും പെണ്ണും ഫ്രണ്ട്ഷിപ്പിനിടയില്‍ കയ്യില്‍ പിടിക്കുകയോ ഉമ്മ വെക്കുകയോ ചെയ്യില്ലേ? ഞാനും ഗബ്രിയും എന്താണ് മോശമായി ഹൗസില്‍ ചെയ്തിട്ടുള്ളത്. ഞാന്‍ ഡ്രസ്സിങ് റൂമിലായിരുന്നപ്പോള്‍ ഗബ്രി വിളിക്കാന്‍ വന്നതിനെ ഞാന്‍ തുണിയഴിച്ച് അവന് കാണിച്ച് കൊടുക്കുന്നുവെന്ന തരത്തില്‍ മര്യാദയില്ലാതെയാണ് പലരും പറഞ്ഞത്. ഗബ്രിയോടുള്ള സൗഹൃദം ഇപ്പോഴുമുണ്ട്. ആള്‍ക്കാരെ പേടിച്ച് ഞങ്ങളുടെ സൗഹൃദം കട്ട് ചെയ്താലാണ് തെറ്റ് ചെയ്യാത്ത ഞങ്ങള്‍ തെറ്റുകാരാകുന്നത്... ' ജാസ്മിന്‍ പറയുന്നു. ഒരു സ്വകാര്യ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജാസ്മിന്‍ മനസ്സ് തുറന്നത്.

Other News in this category

  • നോഹ സദൗയിയെ ക്ലബിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്, 'ആവേശകരമായ യാത്രയുടെ ഭാഗമാകാന്‍ താന്‍ കാത്തിരിക്കുകയാണെന്ന്' നോഹ, കരാര്‍ രണ്ട് വര്‍ഷത്തേക്ക്
  • 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ടി20 ലോക കിരീടത്തില്‍ മുത്തമിട്ടു,  ദക്ഷിണാഫ്രിക്കക്കെതിരെ ഏഴ് റണ്‍സിനാണ് വിജയം
  • 'ദൈവം തിരഞ്ഞെടുത്തതിനാലാണ് ഞാന്‍ ഇങ്ങനെ ജനിച്ചതെന്ന് വളരെ വ്യക്തമായ കാര്യമാണ്': മെസ്സി
  • ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ആറ് വയസ്സുകാരനായ ആരാധകനെ ചേര്‍ത്ത് നിറുത്തി സെല്‍ഫിക്ക് പോസ് ചെയ്ത് റൊണാള്‍ഡോ, പിന്നാലെ കളി തടസ്സപ്പെടുത്തിയ മറ്റൊരു ആരാധകനോട് നീരസ്സം പ്രകടിപ്പിച്ച് താരം
  • 2036ലെ ഒളിമ്പിക്‌സിന് വേദിയാവാന്‍ നീക്കങ്ങളുമായി ഇന്ത്യ, പാരീസ് ഒളിമ്പിക്‌സില്‍ നയതന്ത്രശ്രമങ്ങള്‍ നടത്താനൊരുങ്ങുന്നു
  • സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ്
  • ഇന്ത്യന്‍ പരിശീലകനാകാന്‍ ബിസിസിഐക്ക് മുമ്പില്‍ വീണ്ടും ഉപാധികള്‍ വെച്ച് ഗൗതം ഗംഭീര്‍, ഉപാധികള്‍ ഇങ്ങനെ
  • ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് അപേക്ഷിച്ച ഒരേയൊരാള്‍ ഗൗതം ഗംഭീര്‍ മാത്രം? റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
  • യൂറോ കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിനു ഇന്ന് തുടക്കം, മികച്ച നാലും മൂന്നും സ്ഥാനക്കാര്‍ക്കും പ്രീ ക്വാര്‍ട്ടറിലേക്കെത്താന്‍ അവസരം
  • 'ഇന്റര്‍ മിയാമി ആയിരിക്കും തന്റെ അവസാനത്തെ ക്ലബ്ബ്', ഒടുവില്‍ ആ പ്രഖ്യാപനം നടത്തി ലയണല്‍ മെസ്സി
  • Most Read

    British Pathram Recommends