![](https://britishpathram.com/malayalamNews/97478-uni.jpg)
അഹമ്മദാബാദ് : ഗോസംരക്ഷണത്തിന്റെ പേര് പറഞ്ഞ് അക്രമമുണ്ടാക്കി ഒരുവിഭാഗം ആളുകള്‍ ഗുജറാത്തിന്റെ പേര് നശിപ്പിക്കുന്നുവെന്ന് കാണിച്ച് ഗുജറാത്ത് പൊലീസ് ഹൈക്കോടതിയില്‍. ഇത്തരം സംഘങ്ങള്‍ നിയമം കയ്യിലെടുക്കുകയാണെന്നും ഇവരെ അടിയന്തരമായി വിലക്കണമെന്നും പൊലീസ് കോടതിയോട് അപേക്ഷിച്ചു.
ഈദ്, രഥയാത്ര ആഘോഷങ്ങളില്‍ ഗോരക്ഷകര്‍ മൂലം ക്രമസമാധാനനില തകര്‍ക്കപ്പെടുന്നുവെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച ഒരു സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം ആടുകളുമായി പോയ ട്രക്ക് തടഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് ഗുജറാത്ത് പൊലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. നമസ്തേ ഫൗണ്ടേഷന് എന്ന സംഘടന ട്രക്ക് തടഞ്ഞതിന് പിന്നാലെ ഡ്രൈവറടക്കം ഓടി രക്ഷപെട്ടു. പിന്നാലെ ആടുകളെയും വഹിച്ചുള്ള ട്രക്ക് നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് തള്ളിയാണ് പൊലീസ് അടുത്തുള്ള സ്റ്റേഷനിലെത്തിച്ചത്.
സത്യവാങ്മൂലത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ:
'ഗുജറാത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലുള്‍പ്പടെ ആട്ടിറച്ചി ലഭ്യമാണ്, അത് നിരോധിതമല്ല. ഗോസംരക്ഷണം, ആടുകളുടെ സംരക്ഷണം എന്ന പേരിലൊക്കെ നടക്കുന്ന അക്രമങ്ങള്‍ പ്രോത്സാഹിപ്പിച്ചാല്‍ അത് ഗുജറാത്തിലാകെ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. സ്ഥാപിത താല്പര്യങ്ങളുണ്ടാക്കുന്ന അനാവശ്യ പ്രശ്നങ്ങള്‍ക്കാവും അത് വഴിവയ്ക്കുക. ഇത്തരം അതിക്രമങ്ങള്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതിനും കാരണമാകും. നിലവിലെ കേസില്‍ ജൂണ്‍ 10നാണ് വാഹനം പിടിച്ചെടുക്കുന്നത്. ബക്രീദ് ആഘോഷിച്ചത് ജൂണ്‍ 17നും. ബക്രീദീന് പിന്നാലെ ജൂലൈ ഏഴാം തീയതി രഥയാത്രയും സംഘടിപ്പിച്ചിരുന്നു. വര്‍ഗീയ കലാപങ്ങളുടെ ഒരു ചരിത്രം തന്നെയുണ്ട് ഈ ആഘോഷവേളകളുടെ പശ്ചാത്തലത്തില്‍ പറയാന്‍.
ട്രക്കില്‍ ആടുകളെ കടത്തിയതില്‍ നിയമവിരുദ്ധമായി ഒന്നും ഇല്ലാത്തതിനാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല. ട്രക്കിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരുന്നതിനാലും അനുവദനീയമായതിലും കൂടുതല്‍ ആടുകളെ ട്രക്കില്‍ കയറ്റിയതിനും ഡ്രൈവര്‍ക്കെതിരെ പിഴ ചുമത്തി. ആടുകളെ പഞ്ച്രപോളിലെ അനിമല്‍ ഷെല്‍ട്ടറില്‍ എത്തിക്കുകയും ചെയ്തു. എന്നാലിതില്‍ നൂറോളം പേരാണ് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചത്. എഫ്ഐആര്‍ ചുമത്താന്‍ പൊലീസിന് മേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു.
എന്നാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ യാതൊരു തെളിവും ഉണ്ടായിരുന്നില്ല. ഡിജിറ്റല്‍ യുഗത്തില്‍ ഇത്തരം സംഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പെട്ടെന്ന് പ്രചരിക്കും. ഈ പോസ്റ്റുകള്‍ക്കടിയില്‍ വരുന്ന കമന്റുകള്‍ വിദ്വേഷം കൂട്ടാനേ ഉപകരിക്കൂ. ഈദും രഥയാത്രയും പോലുള്ള വിശേഷദിവസങ്ങളാണ് ഇത്തരം വിദ്വേഷം പ്രകടിപ്പിക്കാന്‍ സമൂഹം തിരഞ്ഞെടുക്കുക. അത് ഗുജറാത്തിന്റെ പേര് എല്ലായിടത്തും കളങ്കപ്പെടുത്തും. അതിനാല്‍ തന്നെ ഇത്തരം ഗോരക്ഷാ സംഘങ്ങളെ വിലക്കുക അനിവാര്യതയാണ്.
ആടുകളെ അതിന്റെ ഉടമസ്ഥനെ തിരിച്ചേല്‍പ്പിക്കാന്‍ പഞ്ച്രപോളിന് നിര്‍ദേശം നല്‍കിയുള്ള പൊലീസ് ഉത്തരവിനെതിരെ പഞ്ച്രപോള്‍ മാനേജര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെയുള്ള ഹരജിയിലായിരുന്നു പൊലീസിന്റെ സത്യവാങ്മൂലം.
നമസ്തേ ഫൗണ്ടേഷനോ നിലവില്‍ ആടുകളുള്ള പഞ്ച്രപോള്‍ ഷെല്‍ട്ടറോ അംഗീകാരമുള്ള സ്ഥാപനങ്ങളല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, മേലില്‍ ഇത്തരം ഹര്‍ജികളുമായി വരരുതെന്ന് ഇവരെ ശകാരിക്കുകയും ചെയ്തു. പിന്നാലെ ഇവര്‍ ഹര്‍ജി പിന്‍വലിച്ചു.'
More Latest News
കാലുകൊണ്ട് ചതച്ച് ഉണ്ടാക്കുന്ന ഈ വൈനിന് ആരാധകര്‍ ഏറെ, വ്യത്യസ്തമായി വൈനുണ്ടാക്കി യുകെയില്‍ നിന്നുള്ള മോഡല്‍!!
![](https://britishpathram.com/malayalamNews/thumb/97569-uni.jpg)
ഒന്നര വര്‍ഷം മുമ്പ് കഴിച്ച ബിരിയാണിയിലുണ്ടായിരുന്ന ഒരു എല്ലിന് കഷ്ണം തറച്ചിരുന്നത് ശ്വാസകോശത്തില്‍, സ്പെഷ്യല്‍ ബിരിയാണി കഴിച്ച് 'പണി മേടിച്ച്' മലപ്പുറത്തുകാരന്
![](https://britishpathram.com/malayalamNews/thumb/97568-uni.jpg)
ഇനി വിവാഹം മണ്ഡപത്തില്‍ മാത്രമല്ല ട്രെയിനിലും നടത്താം, അതും രാജകീയമായി, മികച്ച അവസരം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ, സംഭവം ഇങ്ങനെ
![](https://britishpathram.com/malayalamNews/thumb/97567-uni.jpg)
യുകെയിലെ മികച്ച 12 ടീമുകള്‍ വാശിയോടെ മത്സരിച്ച കേരള സൂപ്പര്‍ കിങ്സ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഗംഭീര സമാപനം, കിരീടം സ്വന്തമാക്കി പ്രസ്റ്റണ്‍ സ്ട്രൈക്കേഴ്സ്
![](https://britishpathram.com/malayalamNews/thumb/97566-uni.jpg)
ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാര്‍ഷിക പെരുന്നാളും ഇടവക പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും, അഡ്വ: ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യാഥിതിയായി എത്തുന്ന പരിപാടി ഇന്നും നാളെയും
![](https://britishpathram.com/malayalamNews/thumb/97565-uni.jpg)