![](https://britishpathram.com/malayalamNews/97479-uni.jpg)
മാന്നാര്‍ : മാന്നാറിലെ കലയുടെ കൊലപാതകം സ്ഥിരീകരിച്ച് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍. 15വര്‍ഷം മുമ്പു കാണാതായ കലയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി സെപ്ടിക് ടാങ്കില്‍ തള്ളിയതായാണ് തെളിഞ്ഞിരിക്കുന്നത്.
ഇസ്രയേലിലുള്ള ഭര്‍ത്താവിനെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി കഴിഞ്ഞതായി പൊലീസ്. ചെന്നിത്തല ഇരമത്തൂര്‍ കിഴക്ക് കണ്ണമ്പള്ളില്‍ അനിലാണ് ഭര്‍ത്താവ്. പരിശോധനയില്‍ കൊലപാതകമെന്ന് സ്ഥിരീകരിക്കാവുന്ന രീതിയിലുള്ള തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും എസ്പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചെന്നിത്തല പായിക്കാട്ട് മീനത്തേതില്‍ ചെല്ലപ്പന്- ചന്ദ്രിക ദമ്പതികളുടെ മകള്‍ കലയെയാണ് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതാവുന്നത്. കാണാതാവുമ്പോള്‍ 20 വയസ്സായിരുന്നു ഇവര്‍ക്ക്.
ഈ സംഭവത്തില്‍ നിലവില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനിലിന്റെ സഹോദരീഭര്‍ത്താവ് സോമരാജന്, ബന്ധുക്കളായ ജിനു ഗോപി, പ്രമോദ്, സന്തോഷ്, സുരേഷ്കുമാര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കൊലയുടെ പിന്നിലെ സൂത്രധാരന്‍ അനിലാണെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസ ജോണ്‍ പറഞ്ഞു. പ്രമോദിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് അനിലിന്റെ വീടിനോട് ചേര്‍ന്നുള്ള സെപ്ടിക് ടാങ്ക് ഇന്നലെ തുറന്ന് പരിശോധിച്ചു. മൂന്ന് ടാങ്കുകളില്‍ ഒന്നില്‍ നിന്ന് എല്ലിന്റെ അവശിഷ്ടവും തലയില്‍ കുത്തുന്ന ക്ലിപ്പും ലഭിച്ചു. മൃതദേഹം മറവ് ചെയ്തപ്പോള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചതായി സംശയമുണ്ട്. കൊലപാതകം സ്ഥിരീകരിക്കാവുന്ന തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു.
കലയുടെ ഭര്‍ത്താവ് അനില്‍ കുമാര്‍ തന്നെയാണ് കൃത്യം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകം നടന്നത് എവിടെ വച്ചാണെന്നു ഉറപ്പിച്ചു പറയാനാവില്ലെന്നും അനിലിന്റെ സംശയരോഗമാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനമെന്നും എസ്പി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു. കേസില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനു പ്രത്യേക സംഘത്തെ രൂപീകരിച്ചു. കലയെ കാണാതായതായി കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലായിരുന്നുവെന്നും എസ്പി പറഞ്ഞു.
2009ലാണ് കൊല നടന്നത്. ടൂര്‍ പോകാനെന്ന വ്യാജേന കലയെ കാറില്‍ കയറ്റിക്കൊണ്ടുപോയി കുട്ടനാട് ഭാഗത്ത് എത്തിച്ചു. ബന്ധുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി സെപ്ടിക് ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നു. ഇവര്‍ക്ക് പ്ളസ് വണ്ണിന് പഠിക്കുന്ന മകനുണ്ട്. അനിലിന്റെ രണ്ടാം ഭാര്യയോടൊപ്പമാണ് കുട്ടി കഴിയുന്നത്. അന്വേഷണത്തിന് പ്രത്യേക സഘത്തെ രൂപീകരിച്ചതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. അമ്പലപ്പുഴ സി.ഐ പ്രദീഷ് കുമാര്‍, എസ്.ഐ സന്തോഷ് എന്നവരുടെ നേതൃത്വത്തിലാണ് പ്രതിയുമായി സെപ്ടിക് ടാങ്ക് പരിശോധനയ്ക്കെത്തിയത്.
More Latest News
കാലുകൊണ്ട് ചതച്ച് ഉണ്ടാക്കുന്ന ഈ വൈനിന് ആരാധകര്‍ ഏറെ, വ്യത്യസ്തമായി വൈനുണ്ടാക്കി യുകെയില്‍ നിന്നുള്ള മോഡല്‍!!
![](https://britishpathram.com/malayalamNews/thumb/97569-uni.jpg)
ഒന്നര വര്‍ഷം മുമ്പ് കഴിച്ച ബിരിയാണിയിലുണ്ടായിരുന്ന ഒരു എല്ലിന് കഷ്ണം തറച്ചിരുന്നത് ശ്വാസകോശത്തില്‍, സ്പെഷ്യല്‍ ബിരിയാണി കഴിച്ച് 'പണി മേടിച്ച്' മലപ്പുറത്തുകാരന്
![](https://britishpathram.com/malayalamNews/thumb/97568-uni.jpg)
ഇനി വിവാഹം മണ്ഡപത്തില്‍ മാത്രമല്ല ട്രെയിനിലും നടത്താം, അതും രാജകീയമായി, മികച്ച അവസരം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ, സംഭവം ഇങ്ങനെ
![](https://britishpathram.com/malayalamNews/thumb/97567-uni.jpg)
യുകെയിലെ മികച്ച 12 ടീമുകള്‍ വാശിയോടെ മത്സരിച്ച കേരള സൂപ്പര്‍ കിങ്സ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഗംഭീര സമാപനം, കിരീടം സ്വന്തമാക്കി പ്രസ്റ്റണ്‍ സ്ട്രൈക്കേഴ്സ്
![](https://britishpathram.com/malayalamNews/thumb/97566-uni.jpg)
ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാര്‍ഷിക പെരുന്നാളും ഇടവക പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും, അഡ്വ: ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യാഥിതിയായി എത്തുന്ന പരിപാടി ഇന്നും നാളെയും
![](https://britishpathram.com/malayalamNews/thumb/97565-uni.jpg)