18
MAR 2021
THURSDAY
1 GBP =106.96 INR
1 USD =83.50 INR
1 EUR =90.57 INR
breaking news : ആഴ്ചയില്‍ 40,000 അധിക അപ്പോയിന്റ്മെന്റ് ലഭ്യമാക്കാനുള്ള പദ്ധതി ഉടനടി ആരംഭിക്കുമെന്ന് സ്റ്റാര്‍മര്‍; എന്‍എച്ച്എസ്, ജയില്‍ പ്രതിസന്ധികളില്‍ അതിവേഗ നടപടി വേണം >>> സോജനൊപ്പം പാർലമെൻറിൽ എത്തുന്നത് റെക്കോർഡ് നമ്പർ ഇന്ത്യൻ വംശജർ! സ്ഥാനാർഥികളായി മത്സരിച്ചത് 107 പേർ! ഇന്ത്യൻ വംശജ ലിസ നന്ദി കൾച്ചറൽ സെക്രട്ടറി; കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേയ്ക്ക് വീണ്ടും ഇന്ത്യൻ വംശജരും പരിഗണയിൽ >>> മരിച്ചു പോയവര്‍ക്ക് വേണ്ടി ശ്മശാനത്തില്‍ സിനിമാ പ്രദര്‍ശനം, ഇരിക്കാനായി ഒഴിഞ്ഞ കസേരകള്‍, പ്രദര്‍ശനം കഴിഞ്ഞ് ദൈനംദിന അവശ്യത്തിനുള്ള വസ്തുക്കള്‍ ഉള്‍ക്കൊള്ളിച്ച് പാര്‍ട്ടിയും!!! >>> 'പന്ത്രണ്ട് അടി നീളമുള്ള പെരുമ്പാമ്പിനെ മസാല പുരട്ടി ഗ്രില്‍ ചെയ്യാന്‍ വെച്ചു, പിന്നാലെ ഇയാള്‍ തിളപ്പിച്ച എണ്ണയിലേക്കും പാമ്പിനെ ഇറക്കി പൊരിച്ചെടുത്തു', സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുടെ വീഡിയോ >>> വോള്‍വര്‍ഹാംപ്ടണ്‍ ഒഎല്‍പിച്ച് സീറോ മലബാര്‍ മിഷനിലെ സംയുക്ത തിരുനാള്‍ ആഘോഷം, ഇന്ന് ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് കൊടിയേറ്റത്തോടു കൂടി ആരംഭിക്കുന്നു >>>
Home >> SPORTS
നോഹ സദൗയിയെ ക്ലബിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്, 'ആവേശകരമായ യാത്രയുടെ ഭാഗമാകാന്‍ താന്‍ കാത്തിരിക്കുകയാണെന്ന്' നോഹ, കരാര്‍ രണ്ട് വര്‍ഷത്തേക്ക്

സ്വന്തം ലേഖകൻ

Story Dated: 2024-07-03

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ് സി ഗോവയുടെ താരമായിരുന്ന നോഹ സദൗയിയെ ക്ലബിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. രണ്ട് വര്‍ഷത്തേയ്ക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. 30കാരനായ മുന്നേറ്റ താരം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 54 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. രണ്ട് സീസണുകളിലായി 29 ഗോളുകളും 16 അസിസ്റ്റുകളും താരം സംഭാവന ചെയ്തു.

2021-ല്‍ നോഹ മൊറോക്കയുടെ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ച നോഹ രാജ്യത്തിനായി നാല് മത്സരങ്ങളിലാണ് താരം കളിച്ചിട്ടുള്ളത്. 2020ല്‍ ആഫ്രിക്കന്‍ നേഷന്‍സ് ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു. 2020ല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നേടിയ മൊറോക്ക ടീമില്‍ നോഹ അംഗമായിരുന്നു.

2013-ല്‍ ഇസ്രായേല്‍ പ്രീമിയര്‍ ലീഗ് ക്ലബ് മക്കാബി ഹൈഫയില്‍ തുടങ്ങി നിരവധി സുപ്രധാന നീക്കങ്ങളിലൂടെയാണ് നോഹയുടെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് മെര്‍ബത്ത് എസ്.സി, എന്‍പ്പി എസ്.സി, എം.സി ഔജ, രാജാ കാസബ്ലാങ്ക, എ.എസ് ഫാര്‍ എന്നീ ക്ലബ്ബുകളില്‍ കളിച്ചിട്ടുണ്ട്. പിന്നീട് 2022 ല്‍ ഐഎസ്എല്‍ ക്ലബ്ബായ എഫ്സി ഗോവയില്‍ എത്തി.

നോഹയുടെ വരവ് ക്ലബിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ പ്രതികരിച്ചു. ബ്ലാസ്റ്റേഴ്‌സിനൊപ്പം കളിക്കാനുള്ള താരത്തിന്റെ ആഗ്രഹത്തെ അഭിനന്ദിക്കുന്നതായും ക്ലബ് അധികൃതര്‍ വ്യക്തമാക്കി. മഞ്ഞപ്പടയ്ക്കൊപ്പം ചേരുന്നതില്‍ ഏറെ ആവേശത്തിലാണെന്ന് മൊറോക്കന്‍ മുന്നേറ്റ താരം പ്രതികരിച്ചു. ആവേശകരമായ യാത്രയുടെ ഭാഗമാകാന്‍ താന്‍ കാത്തിരിക്കുകയാണെന്നും നോഹ സദൗയി വ്യക്തമാക്കി.

More Latest News

മലയാള സിനിമയിലെ 'വമ്പന്‍ സ്രാവുകള്‍' വലയിലാകുമോ? ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവ്

സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ഉത്തരവ് വന്നിരിക്കുന്നത്. വിലക്കപ്പെട്ട വിവരമൊഴിച്ച് മറ്റൊന്നും മറച്ചുവെക്കരുതെന്നും വിവരാവകാശ കമ്മിഷണര്‍ ഡോ. എ.എ. അബ്ദുല്‍ ഹക്കീമിന്റെ ഉത്തരവില്‍ പറയുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുമ്പോള്‍ അത് വ്യക്തികളുടെ സ്വകാര്യതയിലേക്കു കടക്കുന്നതാകരുത്. ഉത്തരവു പൂര്‍ണമായി നടപ്പാക്കിയെന്ന് ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്നും വിവരാവകാശ കമ്മീഷന്‍ പറഞ്ഞു. 2017-ല്‍ നടിക്കെതിരെ നടന്ന ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇതിനെതുടര്‍ന്നാണ് ഇത്തരം പ്രശ്‌നങ്ങള്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അതിന്റെ പരിഹാരം കാണുന്നതിനും വേണ്ടി പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, പദ്മപ്രിയ, ബീന പോള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (WCC) രൂപീകരിക്കുന്നത്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് പഠിക്കാന്‍ ഒരു പാനലിനെ നിയോഗിക്കണമെന്ന ഡബ്ല്യുസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ 2017 ജൂലൈയില്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായും മുന്‍ ബ്യൂറോക്രാറ്റ് കെ. ബി വത്സലകുമാരിയും നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷനെ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനായി ഒരു കമ്മീഷനെ നിയമിക്കുന്നത്.  

5 വയസുള്ള കുഞ്ഞിന് കരള്‍ പകുത്ത് നല്‍കി അമ്മ; സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായി

സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായി. അഞ്ച് വയസ്സുള്ള കുഞ്ഞിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തിയായത്. ആരോഗ്യ മന്ത്രി വീണ ജോര്‍ജാണ് വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. കുഞ്ഞിന്റെ അമ്മയാണ് കരള്‍ നല്‍കിയത്. അമ്മയുടെ പ്രായം 25 വയസ്സാണ്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷനാണ് ഇതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. രാജ്യത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ വളരെ അപൂര്‍വ്വമാണ് പീഡിയാട്രിക് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍. അതും ലൈവ് ട്രാന്‍സ്പ്ലാന്റേഷന്‍. അതിസങ്കീര്‍ണമായിട്ടുള്ള ശസ്ത്രക്രിയയാണിത്. സര്‍ജിക്കല്‍ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാന്‍സ്പ്ലാന്റെഷന്‍ നടത്തിയത്. അതി സങ്കീര്‍ണമായ ഈ ട്രാന്‍സ്പ്ലാന്റേഷന്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. 2022 ഫെബ്രുവരിയിലാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ആരംഭിക്കുന്നത്. മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത് കോട്ടയം മെഡിക്കല്‍ കോളേജില്‍ 5 വയസ്സുള്ള കുഞ്ഞിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. അമ്മയാണ് കരള്‍ നല്‍കിയത്. അമ്മയുടെ പ്രായം 25 വയസ്സാണ്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷനാണ്. രാജ്യത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ വളരെ അപൂര്‍വ്വമാണ് പീഡിയാട്രിക് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍. അതും ലൈവ് ട്രാന്‍സ്പ്ലാന്റേഷന്‍. അതിസങ്കീര്‍ണമായിട്ടുള്ള ശസ്ത്രക്രിയയാണിത്. സര്‍ജിക്കല്‍ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തിയത്. അതി സങ്കീര്‍ണമായ ഈ ട്രാന്‍സ്പ്ലാന്റേഷന്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. 2022 ഫെബ്രുവരിയിലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ആരംഭിക്കുന്നത്.

യുവാവുമായി ഫോണില്‍ സംസാരിച്ചു; പെണ്‍കുട്ടിയെ കൊന്നത് കഴുത്ത് ഞെരിച്ച്; മുഖം ആസിഡൊഴിച്ച് വികൃതമാക്കിയ ശേഷം കുഴിച്ചുമൂടി സഹോദരങ്ങള്‍

ലഖ്‌നൗ: യുവാവുമായി ഫോണില്‍ സംസാരിച്ചതിന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സഹോദരങ്ങള്‍ കൊന്നു കുഴിച്ചുമൂടി. ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയിലെ ബന്‍സിദ് പ്രദേശത്താണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മൂന്നാമനായി തിരച്ചില്‍ നടത്തുകയാണ്. പെണ്‍കുട്ടിയുടെ മുഖം ആസിഡൊഴിച്ച് വികൃതമാക്കിയ ശേഷമാണ് കുഴിച്ചുമൂടിയത്. ജൂണ്‍ 17നാണ് ബന്‍സിദ് പ്രദേശത്തെ ഒരു ക്ഷേത്രത്തിന് സമീപത്തുനിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സഹോദരങ്ങള്‍ തന്നെയാണ് കൊലയാളികളെന്ന് വ്യക്തമായത്. പെണ്‍കുട്ടിയുടെ മുഖം ആസിഡ് ഒഴിച്ച് ഭാഗികമായി പൊള്ളിച്ചിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി തന്റെ മൂന്ന് സഹോദരന്മാരുടെ എതിര്‍പ്പ് അവഗണിച്ച് ഒരാളുമായി ഫോണില്‍ സംസാരിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് സൂപ്രണ്ട് ദേവരഞ്ജന്‍ വര്‍മ പറഞ്ഞു. ഇതേ തുടര്‍ന്ന് മൂവരും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നു. പെണ്‍കുട്ടിയുടെ മുഖം വികൃതമാക്കാനും തിരിച്ചറിയാതിരിക്കാനും ബാറ്ററിയില്‍ നിന്നുള്ള ആസിഡാണ് ഉപയോഗിച്ചതെന്ന് അറസ്റ്റിലായ പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

ഗുജറാത്തില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി; കുടുങ്ങിക്കിടക്കുന്നത് നിരവധി പേര്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഗുജറാത്തിലെ സൂറത്തില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി. കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. സൂറത്തിന് സമീപം സച്ചിന്‍പാലി ഗ്രാമത്തില്‍ ടെക്‌സ്റ്റൈല്‍ തൊഴിലാളികള്‍ കുടുംബമായി താമസിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. എട്ട് വര്‍ഷം മുന്‍പാണ് ഈ കെട്ടിടം നിര്‍മ്മിച്ചത്. 30 അപ്പാര്‍ട്ട്മെന്റ് ഉണ്ടായിരുന്ന കെട്ടിടത്തില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് താമസക്കാരുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കുടുങ്ങിക്കിടക്കുന്നവരുടെ ശബ്ദം കേള്‍ക്കാമായിരുന്നു എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിന്റേയും നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിന്റേയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

മരിച്ചു പോയവര്‍ക്ക് വേണ്ടി ശ്മശാനത്തില്‍ സിനിമാ പ്രദര്‍ശനം, ഇരിക്കാനായി ഒഴിഞ്ഞ കസേരകള്‍, പ്രദര്‍ശനം കഴിഞ്ഞ് ദൈനംദിന അവശ്യത്തിനുള്ള വസ്തുക്കള്‍ ഉള്‍ക്കൊള്ളിച്ച് പാര്‍ട്ടിയും!!!

ജീവിച്ചിരിക്കുന്നവര്‍ സിനിമ കണ്ട് ഉല്ലസിക്കുന്നത് പോലെ മരിച്ചവര്‍ക്ക് സാധിക്കുമോ? എന്നാല്‍ മരിച്ചവര്‍ക്കും ഉല്ലസിക്കാന്‍ സിനിമ പ്രദര്‍ശനം നടത്തിയ ഒരു കൂട്ടം ആളുകളെ കുറിച്ചുള്ള വാര്‍ത്തയാണ് തായ്‌ലന്‍ഡില്‍ നിന്നും പുറത്ത് വരുന്നത്.  ജൂണ്‍ രണ്ട് മുതല്‍ ആറ് വരെ തായ്‌ലന്‍ഡിലെ സവാങ് മെട്ട തമ്മസതന്‍ ഫൗണ്ടേഷന്‍ ആത്മാക്കള്‍ക്കായി സിനിമാ പ്രദര്‍ശനം നടത്തി. ഏകദേശം 3000 ആളുകളെ അടക്കിയിട്ടുള്ള ശ്മാശാനത്തില്‍ ആണ് ഇത്തരത്തില്‍ പ്രദര്‍ശനം നടത്തിയത്. കേള്‍ക്കുന്നവര്‍ക്ക് വിശ്വസിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണെങ്കിലും ഇവര്‍ വളരെ ഗംഭീരമായിട്ടാണ് ഈ സിനിമാ പ്രദര്‍ശനം നടത്തിയത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം ആണ് ഈ വിവരങ്ങള്‍ പുറത്ത് വന്നത്. ആത്മാക്കള്‍ക്കിരിക്കാനായി ഒഴിഞ്ഞ കസേരകളും ഇവിടെ സജ്ജീകരിച്ചിരുന്നു. ആധുനിക രീതിയിലുള്ള വിനോദം നല്‍കാനും ആത്മാക്കളെ സമാധാനിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിനിമാ പ്രദര്‍ശനം നടത്തിയത് എന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. എല്ലാ ദിവസവും രാത്രി 7 മണിക്ക് ആരംഭിച്ച പ്രദര്‍ശനം അര്‍ദ്ധരാത്രിയോടെ അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  ഈ പ്രദര്‍ശനത്തില്‍ ശ്മശാനത്തിലെ നാലു ജീവനക്കാര്‍ മാത്രമാണ് ജീവനുള്ളവരായി കാണികളുടെ കസേരയില്‍ ഉണ്ടായിരുന്നത്. ബാക്കിയുള്ള മുഴുവന്‍ കസേരകളും മരിച്ചുപോയവരുടെ ആത്മാക്കള്‍ക്കായി ഇവര്‍ ഒഴിച്ചിട്ടിരിക്കുകയായിരുന്നു. സിനിമാ പ്രദര്‍ശനത്തോടൊപ്പം ജീവനക്കാര്‍ മരിച്ചവര്‍ക്കായി ഭക്ഷണം, വസ്ത്രം, വാഹനങ്ങള്‍, മോഡല്‍ വീടുകള്‍, മറ്റ് ദൈനംദിന അവശ്യത്തിനുള്ള വസ്തുക്കള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു.

Other News in this category

  • 'ഇന്ത്യന്‍ ടീമിനു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ജഴ്സി ഇതാണ്', ആദ്യ ചിത്രം പങ്കുവെച്ച് മലയാളി താരം സഞ്ജു സാംസണ്‍
  • ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ ഉടന്‍ പ്രഖ്യാപിക്കും, പ്രഥമ പരിഗണനയിലുള്ള ഒരാള്‍ ഗൗതം ഗംഭീര്‍ 
  • 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ടി20 ലോക കിരീടത്തില്‍ മുത്തമിട്ടു,  ദക്ഷിണാഫ്രിക്കക്കെതിരെ ഏഴ് റണ്‍സിനാണ് വിജയം
  • 'ദൈവം തിരഞ്ഞെടുത്തതിനാലാണ് ഞാന്‍ ഇങ്ങനെ ജനിച്ചതെന്ന് വളരെ വ്യക്തമായ കാര്യമാണ്': മെസ്സി
  • ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ആറ് വയസ്സുകാരനായ ആരാധകനെ ചേര്‍ത്ത് നിറുത്തി സെല്‍ഫിക്ക് പോസ് ചെയ്ത് റൊണാള്‍ഡോ, പിന്നാലെ കളി തടസ്സപ്പെടുത്തിയ മറ്റൊരു ആരാധകനോട് നീരസ്സം പ്രകടിപ്പിച്ച് താരം
  • 2036ലെ ഒളിമ്പിക്‌സിന് വേദിയാവാന്‍ നീക്കങ്ങളുമായി ഇന്ത്യ, പാരീസ് ഒളിമ്പിക്‌സില്‍ നയതന്ത്രശ്രമങ്ങള്‍ നടത്താനൊരുങ്ങുന്നു
  • സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ്
  • ഇന്ത്യന്‍ പരിശീലകനാകാന്‍ ബിസിസിഐക്ക് മുമ്പില്‍ വീണ്ടും ഉപാധികള്‍ വെച്ച് ഗൗതം ഗംഭീര്‍, ഉപാധികള്‍ ഇങ്ങനെ
  • ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് അപേക്ഷിച്ച ഒരേയൊരാള്‍ ഗൗതം ഗംഭീര്‍ മാത്രം? റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
  • യൂറോ കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിനു ഇന്ന് തുടക്കം, മികച്ച നാലും മൂന്നും സ്ഥാനക്കാര്‍ക്കും പ്രീ ക്വാര്‍ട്ടറിലേക്കെത്താന്‍ അവസരം
  • Most Read

    British Pathram Recommends