മലയാളി ഡോക്ടറെ യുകെയില്‍ കാണാതായി. ഇപ്സ്വിച്ചില്‍ താമസിക്കുന്ന ഡോക്ടര്‍ രാമസ്വാമി ജയറാമിനെയാണ് (56) കാണാതായത്. ജൂണ്‍ 30 ഞായറാഴ്ച പുലര്‍ച്ചെ 5.45 ന് വീട്ടില്‍ നിന്നിറങ്ങിയ രാമസ്വാമിയെ കാണാതാകുകയായിരുന്നു. കാണാതാകുമ്പോള്‍ നീല ജാക്കറ്റും ഇളം നീല ജീന്‍സുമാണ് ധരിച്ചിരുന്നത്. മെലിഞ്ഞ ശരീരമുള്ള രാമസ്വാമി കണ്ണട ഉപയോഗിക്കുന്നുണ്ട്. ഇദ്ദേഹത്തെ കണ്ടെത്താന്‍ പൊലീസ് സഹായം അഭ്യര്‍ഥിച്ചു.
രാമസ്വാമിയുടെ തിരോധാനത്തില്‍ കുടുംബം ആശങ്കയിലാണ്. രാമസ്വാമിയുടെ ചാരനിറത്തിലുള്ള സിട്രോണ്‍ സി1 കാര്‍ ഇപ്സ്വിച്ചിലെ റാവന്സ്വുഡ് പ്രദേശത്ത് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സഫോക്ക് ലോലാന്‍ഡ് സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ, കോസ്റ്റ്ഗാര്‍ഡ് എന്നിവയുടെ സഹായത്തോടെ ഓര്‍വെല്‍ കണ്ട്രി പാര്‍ക്കിലും പരിസരത്തും പൊലീസ് തിരച്ചില്‍ നടത്തി. രാമസ്വാമിയെ കാണ്ടെത്തിയാലോ അദ്ദേഹം എവിടെയാണെന്ന് വിവരം ലഭിച്ചലോ, ഇപ്സ്വിച്ച് ലാന്‍ഡ്മാര്‍ക്ക് ഹൗസിലെ ഡ്യൂട്ടി സര്‍ജന്റിനെ 101 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.