![](https://britishpathram.com/malayalamNews/97492-uni.jpg)
മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് പാര്‍വ്വതി. കുടുംബ വിളക്കിലെ ശീതള്‍ എന്ന കഥാപാത്രം പാര്‍വ്വതിയെ പ്രേക്ഷക ഹൃദയത്തില്‍ കൂടുതല്‍ ആഴത്തില്‍ പതിപ്പിച്ചു. മിനിസ്ക്രീന്‍ താരം മൃദുലയുടെ സഹോദരിയാണ് പാര്‍വ്വതി. പാര്‍വ്വതിക്ക് ഒരു മകളാണ് ഉള്ളത്. യാമി എന്നാണ് മകളെ വിളിക്കുന്നത്.
പാര്‍വ്വതിയും മൃദുലയും ഒരുമിച്ച് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് പതിവാണ്. ഇപ്പോഴിതാ പാര്‍വ്വതിയുടെ തന്റെ മകളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന മോശം കമന്റുകളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം.
ഏറ്റവും ഒടുവില്‍ പങ്കുവച്ച വീഡിയോയില്‍ ആണ് മകള്‍ക്ക് നേരെ വരുന്ന നെഗറ്റീവ് കമന്റുകളോട് നടി ശക്തമായി പ്രതികരിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ പല ചോദ്യങ്ങളും വരുന്നുണ്ട്. പക്ഷെ അതിനൊക്കെയുള്ള മറുപടി ഞാന്‍ പിന്നീട് തരാം. എന്നാല്‍ ഇപ്പോള്‍ എന്റെ മോളെ കുറിച്ച് നെഗറ്റീവ് പറയുന്ന ആ ഒരാളോട് മാത്രം ഞാന്‍ പ്രതികരിച്ചേ പറ്റൂ എന്ന് പറഞ്ഞാണ് പാര്‍വ്വതി തുടങ്ങുന്നത്.
കുഞ്ഞിന്റെ നിറത്തിന്റെ പേരിലും കുസൃതിയുടെ പേരിലും വളരെ മോശം കമന്റിടാന്‍ നിങ്ങളാരാണ് എന്നാണ് പാര്‍വ്വതി ചോദിയ്ക്കുന്നത്. കുഞ്ഞുങ്ങളായാല്‍ ചിലപ്പോള്‍ കുരുത്തക്കേടുകള്‍ എല്ലാം കളിച്ചേക്കും. ജെനിറ്റിക്കായി ചിലപ്പോള്‍ കറുപ്പോ, വെളുപ്പോ എല്ലാം ആയേക്കും. അതിന് കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും പ്രശ്നമില്ലെങ്കില്‍ നിങ്ങളാരാണ് ചോദിക്കാന്‍. റിയാക്ട് ചെയ്യേണ്ട എന്നാണ് ആദ്യ കരുതിയത്. പക്ഷെ എന്റെ കുഞ്ഞിനെ പറഞ്ഞാല്‍ ഞാന്‍ സഹിക്കില്ല.
ഇനി ഇത്തരത്തിലുള്ള കമന്റ് വന്നാല്‍ എങ്ങനെ നേരിടണം എന്ന് എനിക്കറിയാം എന്ന് പാര്‍വ്വതി പറയുന്നു. എന്റെ കുഞ്ഞാണ് എനിക്കെല്ലാം എന്നും നടി പറയുന്നുണ്ട്. നിഷ്കളങ്കമായ കുഞ്ഞിനെ കുറിച്ച് പോലും ഇങ്ങനെ നെഗറ്റീവ് പറയാന്‍ ഇവരൊക്കെ മനുഷ്യരാണോ എന്നാണ് പാര്‍വ്വതിയുടെ അമ്മ ചോദിയ്ക്കുന്നത്.
അടുത്തിടെ പാര്‍വ്വതി ഭര്‍ത്താവ് അരുണിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യാത്തതെന്താണ് എന്ന് ചോദിച്ച് ഒരുപാട് കമന്റുകള്‍ കഴിഞ്ഞ വീഡിയോയില്‍ വന്നിരുന്നു. എന്നാല്‍ അത്തരം കാര്യങ്ങളോടൊന്നും ഇപ്പോള്‍ പ്രതികരിക്കുന്നില്ല. വീഡിയോയ്ക്ക് വേണ്ടി മാറ്റി വയ്ക്കുന്നതല്ല, പറയാന്‍ പറ്റിയ ഒരു സ്റ്റേജിലല്ല എന്നാണ് പാര്‍വ്വതി പ്രതികരിച്ചത്. കുടുംബവിളക്ക് സീരിയലിന്റെ ക്യാമറമാനായിരുന്നു അരുണ്‍. സെറ്റില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. വീട്ടുകാരുടെ സമ്മതമില്ലാതെയാണ് വിവാഹിതരായത് എങ്കിലും, പിന്നീട് രണ്ട് കുടുംബവും അരുണിനെയും പാര്‍വ്വതിയെയും സ്വീകരിച്ചിരുന്നു.
More Latest News
കാലുകൊണ്ട് ചതച്ച് ഉണ്ടാക്കുന്ന ഈ വൈനിന് ആരാധകര്‍ ഏറെ, വ്യത്യസ്തമായി വൈനുണ്ടാക്കി യുകെയില്‍ നിന്നുള്ള മോഡല്‍!!
![](https://britishpathram.com/malayalamNews/thumb/97569-uni.jpg)
ഒന്നര വര്‍ഷം മുമ്പ് കഴിച്ച ബിരിയാണിയിലുണ്ടായിരുന്ന ഒരു എല്ലിന് കഷ്ണം തറച്ചിരുന്നത് ശ്വാസകോശത്തില്‍, സ്പെഷ്യല്‍ ബിരിയാണി കഴിച്ച് 'പണി മേടിച്ച്' മലപ്പുറത്തുകാരന്
![](https://britishpathram.com/malayalamNews/thumb/97568-uni.jpg)
ഇനി വിവാഹം മണ്ഡപത്തില്‍ മാത്രമല്ല ട്രെയിനിലും നടത്താം, അതും രാജകീയമായി, മികച്ച അവസരം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ, സംഭവം ഇങ്ങനെ
![](https://britishpathram.com/malayalamNews/thumb/97567-uni.jpg)
യുകെയിലെ മികച്ച 12 ടീമുകള്‍ വാശിയോടെ മത്സരിച്ച കേരള സൂപ്പര്‍ കിങ്സ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഗംഭീര സമാപനം, കിരീടം സ്വന്തമാക്കി പ്രസ്റ്റണ്‍ സ്ട്രൈക്കേഴ്സ്
![](https://britishpathram.com/malayalamNews/thumb/97566-uni.jpg)
ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാര്‍ഷിക പെരുന്നാളും ഇടവക പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും, അഡ്വ: ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യാഥിതിയായി എത്തുന്ന പരിപാടി ഇന്നും നാളെയും
![](https://britishpathram.com/malayalamNews/thumb/97565-uni.jpg)