18
MAR 2021
THURSDAY
1 GBP =106.96 INR
1 USD =83.47 INR
1 EUR =90.54 INR
breaking news : കാലുകൊണ്ട് ചതച്ച് ഉണ്ടാക്കുന്ന ഈ വൈനിന് ആരാധകര്‍ ഏറെ, വ്യത്യസ്തമായി വൈനുണ്ടാക്കി യുകെയില്‍ നിന്നുള്ള മോഡല്‍!! >>> ഒന്നര വര്‍ഷം മുമ്പ് കഴിച്ച ബിരിയാണിയിലുണ്ടായിരുന്ന ഒരു എല്ലിന്‍ കഷ്ണം തറച്ചിരുന്നത് ശ്വാസകോശത്തില്‍, സ്‌പെഷ്യല്‍ ബിരിയാണി കഴിച്ച് 'പണി മേടിച്ച്' മലപ്പുറത്തുകാരന്‍ >>> ഇനി വിവാഹം മണ്ഡപത്തില്‍ മാത്രമല്ല ട്രെയിനിലും നടത്താം, അതും രാജകീയമായി, മികച്ച അവസരം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ, സംഭവം ഇങ്ങനെ >>> യുകെയിലെ മികച്ച 12 ടീമുകള്‍ വാശിയോടെ മത്സരിച്ച കേരള സൂപ്പര്‍ കിങ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഗംഭീര സമാപനം, കിരീടം സ്വന്തമാക്കി പ്രസ്റ്റണ്‍ സ്ട്രൈക്കേഴ്സ് >>> ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാര്‍ഷിക പെരുന്നാളും ഇടവക പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും, അഡ്വ: ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യാഥിതിയായി എത്തുന്ന പരിപാടി ഇന്നും നാളെയും >>>
Home >> Channels
കൊല്ലം സുധി മരിക്കുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഗന്ധം പെര്‍ഫ്യൂമാക്കി മാറ്റി, രേണുവിന്റെ ആഗ്രഹം സാധിച്ച് കൊടുത്ത് അവതാരക ലക്ഷ്മി നക്ഷത്ര

സ്വന്തം ലേഖകൻ

Story Dated: 2024-07-03

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും കോമഡി പ്രേമികള്‍ക്കും ഇന്നും തീരാവേദനയാണ് കൊല്ലം സുധിയുടെ മരണം. സ്റ്റാര്‍ മാജിക്ക് വേദിയിലെ നിറ സാന്നിധ്യമായിരുന്നു കൊല്ലം സുധി. അതുകൊണ്ട് തന്നെ സ്റ്റാര്‍ മാജിക്ക് താരങ്ങളെല്ലാം ആ കുടുംബത്തിനൊപ്പം നില്‍ക്കുകയായിരുന്നു. കൊല്ലം സുധിയുടെ മരണ ശേഷം ആ കുടുംബത്തെ ചേര്‍ത്ത് നിറുത്താന്‍ സ്റ്റാര്‍ മാജിക്ക് അവതാരക ലക്ഷ്മി നക്ഷത്ര മറന്നില്ല. 

എപ്പോഴും സുധിയുടെ കുടുംബത്തെ സന്ദര്‍ശിച്ചും രേണുവിനെയും കുട്ടികളെയും ആശ്വസിപ്പിച്ചും ലക്ഷ്മി നക്ഷത്ര ഒപ്പമുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ രേണുവിന് സുധിയുടെ ഓര്‍മ്മകള്‍ എന്നും മനസ്സില്‍ നിറയാന്‍ ഒരു വലിയ സമ്മാനം ആണ് നല്‍കിയിരിക്കുന്നത്.

സുധിയുടെ ഗന്ധം പെര്‍ഫ്യൂം ആക്കിമാറ്റിയിരിക്കുകയാണ് അവതാരക ലക്ഷ്മി നക്ഷത്ര. സുധിയുടെ ഭാര്യ രേണുവിന്റെ ആഗ്രഹ പ്രകാരമാണിത് ചെയ്തിരിക്കുന്നത്. ദുബായ് മലയാളിയായ യൂസഫ് ആണ് സുധിയുടെ ഗന്ധം പെര്‍ഫ്യൂമാക്കി മാറ്റിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ലക്ഷ്മി തന്റെ യുട്യൂബ് വീഡിയോയില്‍ പങ്കുവച്ചിട്ടുണ്ട്.

അപകടത്തില്‍ മരിക്കുന്ന സമയം സുധി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ രേണു സൂക്ഷിച്ചുവച്ചിരുന്നു. മരിച്ചവരുടെ മണം അവരുടെ വസ്ത്രങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ് അത് പെര്‍ഫ്യൂമാക്കി മാറ്റുന്നവരുണ്ടെന്നും തന്റെ ഭര്‍ത്താവിന്റെ മണവും അത്തരത്തില്‍ ചെയ്യണമെന്നും അതിന് സഹായിക്കാമോയെന്നും രേണു ലക്ഷ്മിയോട് ആഗ്രഹം പ്രകടിപ്പിച്ചു. തുടര്‍ന്നാണ് ലക്ഷ്മി ദുബായിലെത്തി പെര്‍ഫ്യൂം തയ്യാറാക്കുന്ന യൂസഫിനെ സമീപിച്ചത്.

'രേണു ഇങ്ങനെ ഒരാവശ്യം പറഞ്ഞപ്പോള്‍ പലരും പറഞ്ഞത് യൂസഫ് ഭായിയുടെ പേരാണ്. എന്തിനിത് വീഡിയോയാക്കി നാട്ടുകാരെ കാണിക്കണം, രഹസ്യമായി രേണുവിനെ ഏല്‍പ്പിച്ചാല്‍പോരെ എന്ന് പലരും ചോദിച്ചു. നിങ്ങള്‍ പറഞ്ഞയാളുടെ അടുത്ത് ഞാനെത്തി എന്ന് പറയാന്‍ കൂടിയാണ് ഈ വീഡിയോ. മാത്രമല്ല, ഇതുപോലെ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ വീഡിയോ ഒരു പ്രചോദനമാവട്ടെ'- താരം വ്യക്തമാക്കി.

കഴിഞ്ഞദിവസം ലക്ഷ്മി തന്റെ യുട്യൂബില്‍ പങ്കുവച്ച ഈ വീഡിയോ ഇതുവരെ ഒരു ദശലക്ഷത്തിലധികം പേരാണ് കണ്ടത്. നാല്‍പത്തിനായിരത്തിനടുത്ത് ലൈക്കുകളും ലഭിച്ചു. 'പ്രിയപ്പെട്ട സുധി ചേട്ടന്റെ മണം പെര്‍ഫ്യൂം ആക്കി' എന്ന ക്യാപ്ഷനോടുകൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

More Latest News

കാലുകൊണ്ട് ചതച്ച് ഉണ്ടാക്കുന്ന ഈ വൈനിന് ആരാധകര്‍ ഏറെ, വ്യത്യസ്തമായി വൈനുണ്ടാക്കി യുകെയില്‍ നിന്നുള്ള മോഡല്‍!!

ഏത് ആഘോഷത്തിനും കൊഴുപ്പ് കൂട്ടാന്‍ ഒരു ഗ്ലാസ്സ് വൈനിന് സാധിക്കും. സ്ത്രീ പുരുഷന്‍മാരും കുട്ടികളും മുതിര്‍ന്നവരും എല്ലാം വൈന്‍ ആരാധകരാണ്. എന്നാല്‍ ശുദ്ധമായതും ഗുണ നിലവാരത്തോടെയും ഉണ്ടാക്കുന്ന വൈനിനാണ് ഏറെ സ്വാദുള്ളതും ആളുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നതും. പക്ഷെ ഇവിടെ കാലുകൊണ്ട് മുന്തിരി ചതച്ച് വീഞ്ഞുണ്ടാക്കുന്ന ഒരു മോഡലിനെ കുറിച്ചാണ് വാര്‍ത്തകള്‍ വരുന്നത്. യുകെയില്‍ നിന്നുള്ള ഒരു മോഡലാണ് ഈ വൈനുണ്ടാക്കുന്നത്.  കാല് കൊണ്ട് വൈന്‍ ഉണ്ടാക്കുന്നത് പലര്‍ക്കും ഇഷ്ടമാണെന്നാണ് യുവതി പറയുന്നത്. തന്റെ കാലുകൊണ്ട് ചതച്ച മുന്തിരി ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈനിന്റെ രുചി ഏറെ ഇഷ്ടമാണെന്നാണ് ഇവരുടെ അവകാശവാദം. എന്നാല്‍ 30 വയസ്സുള്ള ഈ മോഡല്‍ അടുത്തിടെ തന്റെ ഈ സ്പെഷ്യല്‍ വൈന്‍ ഒരു ബ്രാന്‍ഡ് ആയി തന്നെ ആരംഭിച്ചിരിക്കുകയാണ്. എമിലി റേ എന്ന മോഡലാണ് ഇത്തരത്തില്‍ ഒരു വൈന്‍ സംരംഭം ആരംഭിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, എമിലി റേ ഒരു ഇംഗ്ലീഷ് ഫൂട്ട് മോഡലാണ്. കാലുകൊണ്ട് ചതച്ചരച്ച് ഉണ്ടാക്കുന്ന വൈനിന് ഒരു കുപ്പിയുടെ വില ഏകദേശം 100 പൗണ്ട് (ഏകദേശം 10,662 രൂപ) ആണ്. സ്പെയിനിലെ കാറ്റലോണിയയിലും ലെബനനിലും വളരുന്ന മുന്തിരി ഉപയോഗിച്ചാണ് വൈന്‍  ഉണ്ടാക്കുന്നത്. ഈ വൈനിന് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടിവരികയാണെന്നാണ് എമിലി അവകാശപ്പെടുന്നത്.  

ഒന്നര വര്‍ഷം മുമ്പ് കഴിച്ച ബിരിയാണിയിലുണ്ടായിരുന്ന ഒരു എല്ലിന്‍ കഷ്ണം തറച്ചിരുന്നത് ശ്വാസകോശത്തില്‍, സ്‌പെഷ്യല്‍ ബിരിയാണി കഴിച്ച് 'പണി മേടിച്ച്' മലപ്പുറത്തുകാരന്‍

ഇനി ഒരു ബിരിയാണിയോ ഇറച്ചിയോ കഴിക്കുമ്പോള്‍ മലപ്പുറം തെന്നല സ്വദേശിയായ 59കാരന്‍ ഒന്ന് പേടിക്കും എന്ന് തീര്‍ച്ചയാണ്. കാരണം ഒന്നര വര്‍ഷം മുന്‍പ് കഴിച്ച ഒരു സ്‌പെഷ്യല്‍ ബിരിയാണി ഇദ്ദേഹത്തിന് സമ്മാനിച്ചത് എട്ടിന്റെ പണിയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ അബ്ദുള്‍ നാസര്‍ സുഹൃത്തായ അദ്ധ്യാപകന്റെ യാത്രയയപ്പുയോഗത്തില്‍ കഴിച്ച സ്‌പെഷ്യല്‍ ബിരിയാണിയില്‍ ആണ് പണികിട്ടിയത്. അവിടെ അന്ന് വിളമ്പിയത് ലെഗോണ്‍ കോഴിയിറച്ചികൊണ്ടുണ്ടാക്കിയ സ്പെഷ്യല്‍ ബിരിയാണി ആയിരുന്നു. ബിരിയാണി കഴിച്ചിറക്കുമ്പോള്‍ വേദനയും ബുദ്ധിമുട്ടും അബ്ദുള്‍ നാസറിന് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അത് കാര്യമാക്കാതെ അദ്ദേഹം ഭക്ഷണം കഴിച്ചു.  പിന്നീട് ഒന്നര വര്‍ഷം മുമ്പുണ്ടായ സംഭവത്തിന്റെ അനന്തരഫലങ്ങള്‍ രണ്ടാഴ്ച മുമ്പാണ് പ്രകടമായത്. ശ്വാസതടസം അനുഭവപ്പെടുകയും കടുത്ത ചുമയും കഫത്തില്‍ രക്തവും കാണപ്പെട്ടതോടെ സ്‌കാന്‍ ചെയ്തപ്പോഴാണ് അപകടം മനസിലായത്. ഒന്നര വര്‍ഷം മുമ്പ് കഴിച്ച ബിരിയാണിയിലുണ്ടായിരുന്ന ഒരു എല്ലിന്‍ കഷ്ണം തറച്ചിരുന്നത് ശ്വാസകോശത്തിന്റെ അറകളിലായിരുന്നു. തുടര്‍ന്ന് ബ്രോങ്കോസ്‌കോപ്പിക്കായി ഡോക്ടര്‍മാര്‍ അബ്ദുള്‍ നാസറിനെ അമല ആശുപത്രിക്കയച്ചു. ഇവിടെ വച്ച് നടത്തിയ ബ്രോങ്കോസ്‌കോപ്പിയിലൂടെ വലിയ എല്ലിന്‍ കഷ്ണം പുറത്തെടുത്തു. രക്തസ്രാവമില്ലാതെ പുറത്തെടുക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഡോക്ടര്‍മാരും അബ്ദുള്‍ നസീറും.  

ഇനി വിവാഹം മണ്ഡപത്തില്‍ മാത്രമല്ല ട്രെയിനിലും നടത്താം, അതും രാജകീയമായി, മികച്ച അവസരം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ, സംഭവം ഇങ്ങനെ

മണ്ഡപത്തില്‍ വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയില്‍ വിവാഹം നടത്തുന്ന സങ്കല്‍പ്പത്തിനോട് വിട പറയാന്‍ തയ്യാറായിക്കോളൂ. ഇനി വിവാഹം ഇന്ത്യന്‍ റെയില്‍വേയിലും നടക്കുമെന്നാണ് പറയുന്നത്. ഇപ്പോള്‍ ട്രെന്റായി മാറുന്ന വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ എന്ന സങ്കല്‍പ്പമാണ് ഇന്ത്യന്‍ റെയില്‍വേയും മുന്നോട്ട് വയ്ക്കുന്നത്. രാജകീയമായി തന്നെ വിവാഹം നടത്താം എന്നാണ് ഇന്ത്യന്‍ റെയില്‍വേ ഓഫര്‍ നല്‍കുന്നത്. രാജ്യത്തെ രാജകീയ ട്രെയിനുകളിലൊന്നായ പാലസ് ഓണ്‍ വീല്‍സാണ് ഓടുന്ന ട്രെയിനില്‍ വിവാഹം നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. രാജസ്ഥാനിലെ വിനോദ സഞ്ചാര മേഖലയെ കരുത്തുറ്റതാക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ രാജസ്ഥാന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി സഹകരിച്ച് ആരംഭിച്ച് ആഡംബര ടൂറിസ്റ്റ് ട്രെയിനുകളിലൊന്നാണ് പാലസ് ഓണ്‍ വീല്‍സ്. രാജസ്ഥാന്റെ മനോഹാരിതയില്‍ ഓടുന്ന ട്രെയിനില്‍ താലിക്കെട്ടുന്നതിന് പുറമേ വിവാഹ കര്‍മ്മങ്ങളും നടത്താം.  ഈ മാസം 20 മുതല്‍ ട്രെയിന്‍ പ്രവര്‍ത്തസജ്ജമാകും. ഇത് സംബന്ധിച്ച് ട്രാവല്‍ കമ്പനികളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പൈതൃകത്തിനും സാംസ്‌കാരിക തനിമയ്ക്കും പേരുകേട്ട നാടായ രാജസ്ഥാനിലെ ഉദയ്പൂര്‍, ജയ്പൂര്‍, ജയ്‌സാല്‍മിര്‍, ജോദ്കപൂര്‍, ഭരത്പൂര്‍, ആഗ്ര തുടങ്ങിയ ഇടങ്ങളിലൂടെയാകും ട്രെയിന്‍ സഞ്ചരിക്കുക. ഡീലക്‌സ് ക്യാബിനുകള്‍, ഫൈന്‍ ഡൈനിംഗ്, ബാര്‍, ലോഞ്ച്, സ്പാ തുടങ്ങിയ രാജകീയ സൗകര്യങ്ങള്‍ ട്രെയിനിലുണ്ട്.

യുകെയിലെ മികച്ച 12 ടീമുകള്‍ വാശിയോടെ മത്സരിച്ച കേരള സൂപ്പര്‍ കിങ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഗംഭീര സമാപനം, കിരീടം സ്വന്തമാക്കി പ്രസ്റ്റണ്‍ സ്ട്രൈക്കേഴ്സ്

ഇംഗ്ലണ്ടിന്റെ ആര്‍ക്കിടെക്ചറല്‍ സിറ്റിയായ മാഞ്ചസ്റ്ററിലെ സൗഹൃദ കൂട്ടായ്മയായ കേരള സൂപ്പര്‍ കിങ്‌സ് അണിയിച്ചൊരുക്കിയ അഖില യുകെ. ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ 30 ന് രാവിലെ 8.30 ആരംഭിച്ചു വൈകിട്ട് 5.30 സമ്മാനദാനത്തോടെ അവസാനിച്ചു. യുകെയിലെ മികച്ച 12 ടീമുകള്‍ വാശിയോടെ മത്സരിച്ച ടൂര്‍ണമെന്റില്‍ പ്രസ്റ്റണ്‍ സ്ട്രൈക്കേഴ്സ്, ഷെഫീല്‍ഡ് ടസ്‌കേഴ്സ്, വിഥിന്‍ഷോ വാരിയേഴ്സ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. തന്റെ സ്വതസിദ്ധമായ വെടിക്കെട്ടു ബാറ്റിംഗ് കൊണ്ട് ടൂര്‍ണമെന്റിന്റെ ബെസ്റ്റ് ബാറ്റ്സ്മാന്‍, മാന്‍ ഓഫ് മാന്‍ ഓഫ് ദി സീരീസ് ട്രോഫികള്‍ വിഥിന്‍ഷോ വാരിയേഴ്സിലെ ഗ്രിന്റോ കരസ്ഥമാക്കിയപ്പോള്‍ തീപാറുന്ന ബോളുകള്‍ കൊണ്ട് എതിര്‍ ടീമിനെ വിറപ്പിച്ച ഷെഫീല്‍ഡ് ടസ്‌കേഴ്സിലെ സാമൂല്‍ ജോസഫ് ബെസ്റ്റ് ബൗളര്‍ ആയി മാറി. ചുരുങ്ങിയ സമയം കൊണ്ട് ഈ ടൂര്‍ണമെന്റ് ഒരു വന്‍ വിജയം ആക്കാന്‍ കഴിഞ്ഞത് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കോഡിനേറ്റര്‍സ് ചാള്‍സ്, സജോ, ഗ്ലാടിന്‍ എന്നിവരോടൊപ്പം മറ്റു ടീം അംഗങ്ങള്‍ കൂടി കഠിന പ്രയത്നം ചെയ്തത് കൊണ്ട് മാത്രം ആണെന്ന് ടീമിന്റെ ക്യാപ്റ്റന്‍ അറിയിച്ചു. എത്തിച്ചേര്‍ന്ന് ടൂര്‍ണമെന്റ് ഒരു വന്‍ വിജയം ആക്കിമാറ്റിയ എല്ലാവര്‍ക്കും കേരള സൂപ്പര്‍ കിങ്സ് ആശംസകള്‍ അറിയിച്ചു.

ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാര്‍ഷിക പെരുന്നാളും ഇടവക പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും, അഡ്വ: ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യാഥിതിയായി എത്തുന്ന പരിപാടി ഇന്നും നാളെയും

ക്രോളി : ഇന്ത്യന്‍ ഓര്‍ത്തോസ് സഭയുടെ വെസ്റ്റ് സസ്സെക്‌സിലെ ഏക ഇടവകയായ ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാര്‍ഷിക പെരുന്നാളും ഇടവക പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും ഇന്നും നാളെയും നടത്തപ്പെടുന്നു. ഇന്ന് വൈകിട്ട് 5 മണിക്ക് കൊടിയേറ്റോട് കൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. കൊടിയേറ്റിനെ തുടര്‍ന്ന് എം. ജി. ഓ. സി .എസ്. എം മീറ്റും, സന്ധ്യ പ്രാര്‍ത്ഥന, കുടുംബ സംഗമം എന്നീ പരിപാടികളും നടത്തപെടുന്നു. പെരുന്നാളിന്റെ മുഖ്യ ദിനമായ ഞായറഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരവും, ഗ്ലാസ്ഗോ സെയിന്റ് ഗ്രീഗോറിയോസ് ഇടവക വികാരി ബഹു: ഡോ: സജി സി ജോണ്‍ അച്ചന്റെ മുഖ്യ കാര്‍മികത്വത്തില്‍ വി.കുര്‍ബാനയും, പ്രദിക്ഷണവും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് നടക്കുന്ന പൊതുയോഗത്തില്‍ മലങ്കര സഭയുടെ പ്രിയ പുത്രന്‍ അഡ്വ: ചാണ്ടി ഉമ്മന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കുന്നതാണ്. പൊതുയോഗത്തില്‍ ഇടവകയില്‍ നിന്നും വിവിധ മേഖലകളില്‍ ഉന്നത സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും ചെയ്യും. ഇടവക വികാരി ബഹു; ഫാ. മോബിന്‍ വര്‍ഗീസ് അടുത്ത വര്‍ഷത്തെ കര്‍മ പരിപാടി പ്രഖ്യാപിക്കുന്നതുമാണ്.  അതെ തുടര്‍ന്ന് ആശീര്‍വാദം, ആദ്യഫല ലേലം, സ്‌നേഹവിരുന്ന്, കൊടിയിറക്കോട് കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക് പരിസമാപ്തി കുറിക്കും. വെസ്റ്റ് സസ്സെക്‌സിലുള്ള എല്ലാ സഭാ വിശ്വാസികളും നേര്‍ച്ച കാഴ്ചകളോട് കൂടി പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി ഫാ.മോബിന്‍ വര്‍ഗീസ് അറിയിച്ചു.

Other News in this category

  • എന്റെ ഗ്യാരേജിലേക്ക് പുതിയൊരു അംഗം കൂടി എന്ന് ലക്ഷ്മി നക്ഷത്ര, കൊല്ലം സുധിയുടെ പേരില്‍ ചെയ്ത വീഡിയോകളില്‍ നിന്നും ലഭിച്ച പ്രതിഫലത്തില്‍ നിന്നാണല്ലേ എന്ന് പരിഹസിച്ച് പ്രേക്ഷകര്‍
  • 'എന്റെ വിവാഹം ഈ വര്‍ഷം തന്നെ', വരന്‍ ആരാണെന്ന് ചോദ്യത്തിന് വഴിയേ പറയാമെന്ന് മറുപടി പറഞ്ഞ് വിവാഹ തീയതി പുറത്തുവിട്ട് അനുമോള്‍
  • 'ആ കൊച്ചിന്റെ പല്ലില്‍ കമ്പിയിട്ട് ശരിയാക്കിക്കുടേ, നാട്ടുകാരെ മൊത്തം കളിയാക്കുന്ന ആളല്ലേ' ബിനു അടിമാലിക്കും മകള്‍ക്കും എതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം
  • 'എന്തുകൊണ്ട് അര്‍ജുനെക്കുറിച്ച് മാത്രം ചോദിക്കുന്നു, അര്‍ജുനുമായി മാത്രല്ല, അവിടെ നിരവധി ആളുകളുമായി നല്ല ബോണ്ട് ഉണ്ടായിരുന്നു' ബിഗ്‌ബോസ് താരം ശ്രീതു പറയുന്നു
  • 'ആ വീട്ടില്‍ ആ സാഹചര്യത്തില്‍ എനിക്ക് അവനോട് തോന്നിപ്പോയ ഒരു ഇഷ്ടമാണ്, പക്ഷെ പ്രേമമാകരുത് എന്ന രീതിയില്‍ പിടിച്ച് വെച്ചതാണ്' ബിഗ്‌ബോസ് സീസണ്‍ സിക്‌സ് താരം ജാസ്മിന്‍
  • 'നെഞ്ചുലച്ചു കളഞ്ഞ മുറിവുണങ്ങുന്ന ഒരു ദിവസം നിങ്ങള്‍ക്കും വരും ദാ ഇതുപോലെ,പത്താം ക്ലാസ്സ് പരീക്ഷയിലെ വിജയത്തിന് നാടിന്റെ ആദരം ഏറ്റു വാങ്ങുന്ന ഉണ്ണിക്കുട്ടന്റെ ഫോട്ടോ' ബിഗ്‌ബോസ് താരം ശാലിനി
  • 'കുഞ്ഞുങ്ങളായാല്‍ ചിലപ്പോള്‍ കറുപ്പോ, വെളുപ്പോ എല്ലാം ആയേക്കും, എന്റെ കുഞ്ഞിനെ പറഞ്ഞാല്‍ ഞാന്‍ സഹിക്കില്ല' സോഷ്യല്‍ മീഡിയയില്‍ മകള്‍ക്ക് നേരെ വരുന്ന കമന്റുകള്‍ക്കെതിരെ ആഞ്ഞടിച്ച് പാര്‍വ്വതി
  • 'ദുരന്തത്തിന്റെയും അവസരത്തിന്റെയും മാറ്റത്തിന്റെയും കാറ്റ്' ബിഗ്‌ബോസ് താരം ജാസ്മിന്റെ ജാഫറിന്റെ പുതിയ സന്തോഷം ഇങ്ങനെ
  • 'നിലയുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസം, പ്ലേ സ്‌കൂളിലേക്ക് നിലയെ ഒരുക്കുന്നതിനിടയില്‍ കരഞ്ഞ് പേളി, കൂളായിരിക്കാന്‍ ശ്രീനിഷ്,' ബിഗ്‌ബോസ് താരം പേളിയുടെ പുതിയ വിശേഷം ഇങ്ങനെ
  • 'എനിക്ക് കുണുവാവയുടെ ആ സോറി വേണ്ട, നീ എപ്പോഴും പറയാറുള്ള നിന്റെ മാന്‍ഷന്റെ അടിയില്‍ ഈ സോറി അങ്ങ് പൂഴ്ത്തി വെച്ചേക്ക്' റോക്കിക്കെതിരെ തുറന്നടിച്ച് സിജോ
  • Most Read

    British Pathram Recommends