18
MAR 2021
THURSDAY
1 GBP =106.96 INR
1 USD =83.47 INR
1 EUR =90.54 INR
breaking news : കാലുകൊണ്ട് ചതച്ച് ഉണ്ടാക്കുന്ന ഈ വൈനിന് ആരാധകര്‍ ഏറെ, വ്യത്യസ്തമായി വൈനുണ്ടാക്കി യുകെയില്‍ നിന്നുള്ള മോഡല്‍!! >>> ഒന്നര വര്‍ഷം മുമ്പ് കഴിച്ച ബിരിയാണിയിലുണ്ടായിരുന്ന ഒരു എല്ലിന്‍ കഷ്ണം തറച്ചിരുന്നത് ശ്വാസകോശത്തില്‍, സ്‌പെഷ്യല്‍ ബിരിയാണി കഴിച്ച് 'പണി മേടിച്ച്' മലപ്പുറത്തുകാരന്‍ >>> ഇനി വിവാഹം മണ്ഡപത്തില്‍ മാത്രമല്ല ട്രെയിനിലും നടത്താം, അതും രാജകീയമായി, മികച്ച അവസരം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ, സംഭവം ഇങ്ങനെ >>> യുകെയിലെ മികച്ച 12 ടീമുകള്‍ വാശിയോടെ മത്സരിച്ച കേരള സൂപ്പര്‍ കിങ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഗംഭീര സമാപനം, കിരീടം സ്വന്തമാക്കി പ്രസ്റ്റണ്‍ സ്ട്രൈക്കേഴ്സ് >>> ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാര്‍ഷിക പെരുന്നാളും ഇടവക പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും, അഡ്വ: ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യാഥിതിയായി എത്തുന്ന പരിപാടി ഇന്നും നാളെയും >>>
Home >> ASSOCIATION
സമീക്ഷ യുകെയുടെ ഏകദിന നേതൃത്വ ക്യാമ്പ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു, മുഖ്യപ്രഭാഷണം നടത്തി സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്

ഉണ്ണികൃഷ്ണന്‍ ബാലന്‍

Story Dated: 2024-07-03

നോര്‍ത്താംപ്റ്റണ്‍ : സമീക്ഷ യുകെ സംഘടിപ്പിച്ച ഏകദിന നേതൃത്വ ക്യാമ്പ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കേരളത്തിലേയും ഇന്ത്യയിലേയും രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. സമീക്ഷ നേതൃത്വത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് മുഖ്യപ്രഭാഷണം നടത്തി. 'സാംസ്‌കാരിക സംഘടനകള്‍, വര്‍ഗബഹുജന സംഘടനകള്‍- പാര്‍ട്ടിയുടെ കാഴ്ചപ്പാടും സമീപനങ്ങളും' എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിച്ചു. സമീക്ഷ തനിക്ക് കുടുംബം പോലെയാണെന്ന് എം സ്വരാജ് പറഞ്ഞു.

ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെണ്‍മണി സാഹിത്യ പുരസ്‌കാരം ജേതാവ് ശ്രീകാന്ത് താമരശേരിയെ ആദരിച്ചു. നാഷണല്‍ പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് മൊമ്മന്റോ കൈമാറി. നാഷണല്‍ വൈസ് പ്രസിഡന്റ് ഭാസ്‌കരന്‍ പുരയില്‍ ശ്രീകാന്തിന്റെ രചനാ ലോകത്തെ സദസിന് പരിചയപ്പെടുത്തി. പണ്ടേ കൈവിട്ട കവിതാ രചനയിലേക്കും ആലാപനത്തിലേക്കും തന്നെ തിരിച്ചെത്തിച്ചത് സമീക്ഷയാണെന്ന് മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്ത് സമീക്ഷ നടത്തിയ ഓണ്‍ലൈന്‍ സാഹിത്യ പരിപാടികളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു ശ്രീകാന്ത്.

സമീക്ഷയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. യൂണിറ്റ് കമ്മിറ്റി പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നാഷണല്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉള്ളാപ്പള്ളില്‍ അധ്യക്ഷത വഹിച്ചു.  സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി സ്വാഗതവും നാഷണല്‍ സെക്രട്ടേറിയറ്റ് അംഗം അഡ്വ. ദിലീപ് കുമാര്‍ നന്ദിയും പറഞ്ഞു. ട്രഷറര്‍ രാജി ഷാജി അനുശോചന പ്രമേയം വായിച്ചു. ഏരിയ സെക്രട്ടറിമാരായ പ്രവീണ്‍ രാമചന്ദ്രന്‍, ഗ്ലീറ്റര്‍ കൊട്ട്പോള്‍, വിനു ചന്ദ്രന്‍, മിഥുന്‍ സണ്ണി, നോര്‍ത്താംപ്ടണ്‍ യൂണിറ്റ് സെക്രട്ടറി പ്രബിന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. നോര്‍ത്താംപ്റ്റണിലെ സെന്റ് ആല്‍ബന്‍സ് ചര്‍ച്ചില്‍ നടന്ന ക്യാമ്പില്‍ സമീക്ഷ യുകെ മുന്‍ പ്രസിഡന്റ് സ്വപ്ന പ്രവീണ്‍ ഉള്‍പ്പടെയുള്ള പഴയകാല നേതാക്കള്‍ ഓര്‍മ്മകള്‍ പങ്കുവച്ചു.

 

More Latest News

കാലുകൊണ്ട് ചതച്ച് ഉണ്ടാക്കുന്ന ഈ വൈനിന് ആരാധകര്‍ ഏറെ, വ്യത്യസ്തമായി വൈനുണ്ടാക്കി യുകെയില്‍ നിന്നുള്ള മോഡല്‍!!

ഏത് ആഘോഷത്തിനും കൊഴുപ്പ് കൂട്ടാന്‍ ഒരു ഗ്ലാസ്സ് വൈനിന് സാധിക്കും. സ്ത്രീ പുരുഷന്‍മാരും കുട്ടികളും മുതിര്‍ന്നവരും എല്ലാം വൈന്‍ ആരാധകരാണ്. എന്നാല്‍ ശുദ്ധമായതും ഗുണ നിലവാരത്തോടെയും ഉണ്ടാക്കുന്ന വൈനിനാണ് ഏറെ സ്വാദുള്ളതും ആളുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നതും. പക്ഷെ ഇവിടെ കാലുകൊണ്ട് മുന്തിരി ചതച്ച് വീഞ്ഞുണ്ടാക്കുന്ന ഒരു മോഡലിനെ കുറിച്ചാണ് വാര്‍ത്തകള്‍ വരുന്നത്. യുകെയില്‍ നിന്നുള്ള ഒരു മോഡലാണ് ഈ വൈനുണ്ടാക്കുന്നത്.  കാല് കൊണ്ട് വൈന്‍ ഉണ്ടാക്കുന്നത് പലര്‍ക്കും ഇഷ്ടമാണെന്നാണ് യുവതി പറയുന്നത്. തന്റെ കാലുകൊണ്ട് ചതച്ച മുന്തിരി ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈനിന്റെ രുചി ഏറെ ഇഷ്ടമാണെന്നാണ് ഇവരുടെ അവകാശവാദം. എന്നാല്‍ 30 വയസ്സുള്ള ഈ മോഡല്‍ അടുത്തിടെ തന്റെ ഈ സ്പെഷ്യല്‍ വൈന്‍ ഒരു ബ്രാന്‍ഡ് ആയി തന്നെ ആരംഭിച്ചിരിക്കുകയാണ്. എമിലി റേ എന്ന മോഡലാണ് ഇത്തരത്തില്‍ ഒരു വൈന്‍ സംരംഭം ആരംഭിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, എമിലി റേ ഒരു ഇംഗ്ലീഷ് ഫൂട്ട് മോഡലാണ്. കാലുകൊണ്ട് ചതച്ചരച്ച് ഉണ്ടാക്കുന്ന വൈനിന് ഒരു കുപ്പിയുടെ വില ഏകദേശം 100 പൗണ്ട് (ഏകദേശം 10,662 രൂപ) ആണ്. സ്പെയിനിലെ കാറ്റലോണിയയിലും ലെബനനിലും വളരുന്ന മുന്തിരി ഉപയോഗിച്ചാണ് വൈന്‍  ഉണ്ടാക്കുന്നത്. ഈ വൈനിന് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടിവരികയാണെന്നാണ് എമിലി അവകാശപ്പെടുന്നത്.  

ഒന്നര വര്‍ഷം മുമ്പ് കഴിച്ച ബിരിയാണിയിലുണ്ടായിരുന്ന ഒരു എല്ലിന്‍ കഷ്ണം തറച്ചിരുന്നത് ശ്വാസകോശത്തില്‍, സ്‌പെഷ്യല്‍ ബിരിയാണി കഴിച്ച് 'പണി മേടിച്ച്' മലപ്പുറത്തുകാരന്‍

ഇനി ഒരു ബിരിയാണിയോ ഇറച്ചിയോ കഴിക്കുമ്പോള്‍ മലപ്പുറം തെന്നല സ്വദേശിയായ 59കാരന്‍ ഒന്ന് പേടിക്കും എന്ന് തീര്‍ച്ചയാണ്. കാരണം ഒന്നര വര്‍ഷം മുന്‍പ് കഴിച്ച ഒരു സ്‌പെഷ്യല്‍ ബിരിയാണി ഇദ്ദേഹത്തിന് സമ്മാനിച്ചത് എട്ടിന്റെ പണിയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ അബ്ദുള്‍ നാസര്‍ സുഹൃത്തായ അദ്ധ്യാപകന്റെ യാത്രയയപ്പുയോഗത്തില്‍ കഴിച്ച സ്‌പെഷ്യല്‍ ബിരിയാണിയില്‍ ആണ് പണികിട്ടിയത്. അവിടെ അന്ന് വിളമ്പിയത് ലെഗോണ്‍ കോഴിയിറച്ചികൊണ്ടുണ്ടാക്കിയ സ്പെഷ്യല്‍ ബിരിയാണി ആയിരുന്നു. ബിരിയാണി കഴിച്ചിറക്കുമ്പോള്‍ വേദനയും ബുദ്ധിമുട്ടും അബ്ദുള്‍ നാസറിന് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അത് കാര്യമാക്കാതെ അദ്ദേഹം ഭക്ഷണം കഴിച്ചു.  പിന്നീട് ഒന്നര വര്‍ഷം മുമ്പുണ്ടായ സംഭവത്തിന്റെ അനന്തരഫലങ്ങള്‍ രണ്ടാഴ്ച മുമ്പാണ് പ്രകടമായത്. ശ്വാസതടസം അനുഭവപ്പെടുകയും കടുത്ത ചുമയും കഫത്തില്‍ രക്തവും കാണപ്പെട്ടതോടെ സ്‌കാന്‍ ചെയ്തപ്പോഴാണ് അപകടം മനസിലായത്. ഒന്നര വര്‍ഷം മുമ്പ് കഴിച്ച ബിരിയാണിയിലുണ്ടായിരുന്ന ഒരു എല്ലിന്‍ കഷ്ണം തറച്ചിരുന്നത് ശ്വാസകോശത്തിന്റെ അറകളിലായിരുന്നു. തുടര്‍ന്ന് ബ്രോങ്കോസ്‌കോപ്പിക്കായി ഡോക്ടര്‍മാര്‍ അബ്ദുള്‍ നാസറിനെ അമല ആശുപത്രിക്കയച്ചു. ഇവിടെ വച്ച് നടത്തിയ ബ്രോങ്കോസ്‌കോപ്പിയിലൂടെ വലിയ എല്ലിന്‍ കഷ്ണം പുറത്തെടുത്തു. രക്തസ്രാവമില്ലാതെ പുറത്തെടുക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഡോക്ടര്‍മാരും അബ്ദുള്‍ നസീറും.  

ഇനി വിവാഹം മണ്ഡപത്തില്‍ മാത്രമല്ല ട്രെയിനിലും നടത്താം, അതും രാജകീയമായി, മികച്ച അവസരം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ, സംഭവം ഇങ്ങനെ

മണ്ഡപത്തില്‍ വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയില്‍ വിവാഹം നടത്തുന്ന സങ്കല്‍പ്പത്തിനോട് വിട പറയാന്‍ തയ്യാറായിക്കോളൂ. ഇനി വിവാഹം ഇന്ത്യന്‍ റെയില്‍വേയിലും നടക്കുമെന്നാണ് പറയുന്നത്. ഇപ്പോള്‍ ട്രെന്റായി മാറുന്ന വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ എന്ന സങ്കല്‍പ്പമാണ് ഇന്ത്യന്‍ റെയില്‍വേയും മുന്നോട്ട് വയ്ക്കുന്നത്. രാജകീയമായി തന്നെ വിവാഹം നടത്താം എന്നാണ് ഇന്ത്യന്‍ റെയില്‍വേ ഓഫര്‍ നല്‍കുന്നത്. രാജ്യത്തെ രാജകീയ ട്രെയിനുകളിലൊന്നായ പാലസ് ഓണ്‍ വീല്‍സാണ് ഓടുന്ന ട്രെയിനില്‍ വിവാഹം നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. രാജസ്ഥാനിലെ വിനോദ സഞ്ചാര മേഖലയെ കരുത്തുറ്റതാക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ രാജസ്ഥാന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി സഹകരിച്ച് ആരംഭിച്ച് ആഡംബര ടൂറിസ്റ്റ് ട്രെയിനുകളിലൊന്നാണ് പാലസ് ഓണ്‍ വീല്‍സ്. രാജസ്ഥാന്റെ മനോഹാരിതയില്‍ ഓടുന്ന ട്രെയിനില്‍ താലിക്കെട്ടുന്നതിന് പുറമേ വിവാഹ കര്‍മ്മങ്ങളും നടത്താം.  ഈ മാസം 20 മുതല്‍ ട്രെയിന്‍ പ്രവര്‍ത്തസജ്ജമാകും. ഇത് സംബന്ധിച്ച് ട്രാവല്‍ കമ്പനികളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പൈതൃകത്തിനും സാംസ്‌കാരിക തനിമയ്ക്കും പേരുകേട്ട നാടായ രാജസ്ഥാനിലെ ഉദയ്പൂര്‍, ജയ്പൂര്‍, ജയ്‌സാല്‍മിര്‍, ജോദ്കപൂര്‍, ഭരത്പൂര്‍, ആഗ്ര തുടങ്ങിയ ഇടങ്ങളിലൂടെയാകും ട്രെയിന്‍ സഞ്ചരിക്കുക. ഡീലക്‌സ് ക്യാബിനുകള്‍, ഫൈന്‍ ഡൈനിംഗ്, ബാര്‍, ലോഞ്ച്, സ്പാ തുടങ്ങിയ രാജകീയ സൗകര്യങ്ങള്‍ ട്രെയിനിലുണ്ട്.

യുകെയിലെ മികച്ച 12 ടീമുകള്‍ വാശിയോടെ മത്സരിച്ച കേരള സൂപ്പര്‍ കിങ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഗംഭീര സമാപനം, കിരീടം സ്വന്തമാക്കി പ്രസ്റ്റണ്‍ സ്ട്രൈക്കേഴ്സ്

ഇംഗ്ലണ്ടിന്റെ ആര്‍ക്കിടെക്ചറല്‍ സിറ്റിയായ മാഞ്ചസ്റ്ററിലെ സൗഹൃദ കൂട്ടായ്മയായ കേരള സൂപ്പര്‍ കിങ്‌സ് അണിയിച്ചൊരുക്കിയ അഖില യുകെ. ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ 30 ന് രാവിലെ 8.30 ആരംഭിച്ചു വൈകിട്ട് 5.30 സമ്മാനദാനത്തോടെ അവസാനിച്ചു. യുകെയിലെ മികച്ച 12 ടീമുകള്‍ വാശിയോടെ മത്സരിച്ച ടൂര്‍ണമെന്റില്‍ പ്രസ്റ്റണ്‍ സ്ട്രൈക്കേഴ്സ്, ഷെഫീല്‍ഡ് ടസ്‌കേഴ്സ്, വിഥിന്‍ഷോ വാരിയേഴ്സ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. തന്റെ സ്വതസിദ്ധമായ വെടിക്കെട്ടു ബാറ്റിംഗ് കൊണ്ട് ടൂര്‍ണമെന്റിന്റെ ബെസ്റ്റ് ബാറ്റ്സ്മാന്‍, മാന്‍ ഓഫ് മാന്‍ ഓഫ് ദി സീരീസ് ട്രോഫികള്‍ വിഥിന്‍ഷോ വാരിയേഴ്സിലെ ഗ്രിന്റോ കരസ്ഥമാക്കിയപ്പോള്‍ തീപാറുന്ന ബോളുകള്‍ കൊണ്ട് എതിര്‍ ടീമിനെ വിറപ്പിച്ച ഷെഫീല്‍ഡ് ടസ്‌കേഴ്സിലെ സാമൂല്‍ ജോസഫ് ബെസ്റ്റ് ബൗളര്‍ ആയി മാറി. ചുരുങ്ങിയ സമയം കൊണ്ട് ഈ ടൂര്‍ണമെന്റ് ഒരു വന്‍ വിജയം ആക്കാന്‍ കഴിഞ്ഞത് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കോഡിനേറ്റര്‍സ് ചാള്‍സ്, സജോ, ഗ്ലാടിന്‍ എന്നിവരോടൊപ്പം മറ്റു ടീം അംഗങ്ങള്‍ കൂടി കഠിന പ്രയത്നം ചെയ്തത് കൊണ്ട് മാത്രം ആണെന്ന് ടീമിന്റെ ക്യാപ്റ്റന്‍ അറിയിച്ചു. എത്തിച്ചേര്‍ന്ന് ടൂര്‍ണമെന്റ് ഒരു വന്‍ വിജയം ആക്കിമാറ്റിയ എല്ലാവര്‍ക്കും കേരള സൂപ്പര്‍ കിങ്സ് ആശംസകള്‍ അറിയിച്ചു.

ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാര്‍ഷിക പെരുന്നാളും ഇടവക പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും, അഡ്വ: ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യാഥിതിയായി എത്തുന്ന പരിപാടി ഇന്നും നാളെയും

ക്രോളി : ഇന്ത്യന്‍ ഓര്‍ത്തോസ് സഭയുടെ വെസ്റ്റ് സസ്സെക്‌സിലെ ഏക ഇടവകയായ ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാര്‍ഷിക പെരുന്നാളും ഇടവക പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും ഇന്നും നാളെയും നടത്തപ്പെടുന്നു. ഇന്ന് വൈകിട്ട് 5 മണിക്ക് കൊടിയേറ്റോട് കൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. കൊടിയേറ്റിനെ തുടര്‍ന്ന് എം. ജി. ഓ. സി .എസ്. എം മീറ്റും, സന്ധ്യ പ്രാര്‍ത്ഥന, കുടുംബ സംഗമം എന്നീ പരിപാടികളും നടത്തപെടുന്നു. പെരുന്നാളിന്റെ മുഖ്യ ദിനമായ ഞായറഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരവും, ഗ്ലാസ്ഗോ സെയിന്റ് ഗ്രീഗോറിയോസ് ഇടവക വികാരി ബഹു: ഡോ: സജി സി ജോണ്‍ അച്ചന്റെ മുഖ്യ കാര്‍മികത്വത്തില്‍ വി.കുര്‍ബാനയും, പ്രദിക്ഷണവും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് നടക്കുന്ന പൊതുയോഗത്തില്‍ മലങ്കര സഭയുടെ പ്രിയ പുത്രന്‍ അഡ്വ: ചാണ്ടി ഉമ്മന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കുന്നതാണ്. പൊതുയോഗത്തില്‍ ഇടവകയില്‍ നിന്നും വിവിധ മേഖലകളില്‍ ഉന്നത സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും ചെയ്യും. ഇടവക വികാരി ബഹു; ഫാ. മോബിന്‍ വര്‍ഗീസ് അടുത്ത വര്‍ഷത്തെ കര്‍മ പരിപാടി പ്രഖ്യാപിക്കുന്നതുമാണ്.  അതെ തുടര്‍ന്ന് ആശീര്‍വാദം, ആദ്യഫല ലേലം, സ്‌നേഹവിരുന്ന്, കൊടിയിറക്കോട് കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക് പരിസമാപ്തി കുറിക്കും. വെസ്റ്റ് സസ്സെക്‌സിലുള്ള എല്ലാ സഭാ വിശ്വാസികളും നേര്‍ച്ച കാഴ്ചകളോട് കൂടി പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി ഫാ.മോബിന്‍ വര്‍ഗീസ് അറിയിച്ചു.

Other News in this category

  • യുകെയിലെ മികച്ച 12 ടീമുകള്‍ വാശിയോടെ മത്സരിച്ച കേരള സൂപ്പര്‍ കിങ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഗംഭീര സമാപനം, കിരീടം സ്വന്തമാക്കി പ്രസ്റ്റണ്‍ സ്ട്രൈക്കേഴ്സ്
  • 'കുട്ടി പാചകക്കാരെ'തിരഞ്ഞെടുത്ത് ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍, തീ ഉപയോഗിക്കാതെ കുട്ടികള്‍ തയ്യാറാക്കിയത് നിരവധി വിഭവങ്ങള്‍, നിശ്ചിത സമയത്തിനുള്ളില്‍ സ്വാദൂറം വിഭവങ്ങള്‍ തയ്യാറാക്കിയവര്‍ വിജയികളായി
  • ചാലക്കുടി ചങ്ങാത്തത്തിന്റെ വാര്‍ഷികം 'ആരവം' ആഘോഷമായി, കലാ മത്സരങ്ങളോടെ അരങ്ങേറ്റം കുറിച്ച ആഘോഷം സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വെച്ച് നടന്നു
  • സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസോസ്സിയേഷന്റെ 'വണ്‍ ഡേ പികിനിക്ക്' ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും ദിനമായി മാറി, മണലില്‍ കാസിലുകള്‍ തീര്‍ത്തും, ഞണ്ട് പിടിച്ചും, സര്‍ഫിങ്ങും, റൈഡുകള്‍ നടത്തിയും സ്റ്റീവനേജു മലയാളികള്‍
  • 'ഡിസ്‌കവര്‍ ഇന്ത്യ' കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ', ഭാരത കലാ സാംസ്‌ക്കാരിക നൃത്ത രൂപങ്ങളുടെ അവതരണം, ഈ മാസം 13ന്
  • യുകെ പാര്‍ലമെന്റില്‍ ബോള്‍ട്ടന്റെ ശബ്ദമാകാന്‍ ഫിലിപ്പ് കൊച്ചിട്ടി; വിജയമുറപ്പിക്കാന്‍ ആവേശത്തോടെ ബോള്‍ട്ടന്‍ മലയാളി സമൂഹവും
  • സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടി, 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്ത് മേയര്‍ ബേബി പെരേപ്പാടന്‍ 
  • അഴകും ആരോഗ്യവും ആത്മവിശ്വാസവും കൈകോര്‍ക്കുന്ന ഇന്ത്യന്‍ സൗന്ദര്യ മത്സരവും ഭാരത്തിന്റെ തനതു കലാരൂപങ്ങളും സാംസ്‌ക്കാരിക തനിമയും വിളിച്ചോതുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ'യ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ജൂലൈ 13ന് ലണ്ടനില്‍
  • റിയാന്‍ നൈനാന്‍ ചില്‍ഡ്രണ്‍ ചാരിറ്റിയുടെ ഒന്‍പതാമത് ഫണ്ട് റൈസര്‍ ഇവന്റ് സംഘടിപ്പിക്കുന്ന 'ഫുട്ബോള്‍ ആന്റ് ഫാമിലി ഫണ്‍ ഡേ': ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകുന്ന പരിപാടി നാളെ വൈക്കോമ്പ് റൈ ലിഡോയില്‍ വച്ച്
  • 'ബാര്‍ബിക്യൂ ആന്‍ഡ് സ്‌പോര്‍ട്‌സ് ഡേ' വന്‍ ആഘോഷമാക്കി ഇപ്‌സിച്ചിലെ മലയാളികള്‍; കെസിഎയുടെ ആഘോഷം പലതരത്തിലുള്ള വിഭവങ്ങള്‍ ഒരുക്കിയും, ക്രിക്കറ്റടക്കം വിവിധ കായിക വിനോദങ്ങള്‍ സംഘടിപ്പിച്ചും
  • Most Read

    British Pathram Recommends