18
MAR 2021
THURSDAY
1 GBP =106.96 INR
1 USD =83.47 INR
1 EUR =90.54 INR
breaking news : കാലുകൊണ്ട് ചതച്ച് ഉണ്ടാക്കുന്ന ഈ വൈനിന് ആരാധകര്‍ ഏറെ, വ്യത്യസ്തമായി വൈനുണ്ടാക്കി യുകെയില്‍ നിന്നുള്ള മോഡല്‍!! >>> ഒന്നര വര്‍ഷം മുമ്പ് കഴിച്ച ബിരിയാണിയിലുണ്ടായിരുന്ന ഒരു എല്ലിന്‍ കഷ്ണം തറച്ചിരുന്നത് ശ്വാസകോശത്തില്‍, സ്‌പെഷ്യല്‍ ബിരിയാണി കഴിച്ച് 'പണി മേടിച്ച്' മലപ്പുറത്തുകാരന്‍ >>> ഇനി വിവാഹം മണ്ഡപത്തില്‍ മാത്രമല്ല ട്രെയിനിലും നടത്താം, അതും രാജകീയമായി, മികച്ച അവസരം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ, സംഭവം ഇങ്ങനെ >>> യുകെയിലെ മികച്ച 12 ടീമുകള്‍ വാശിയോടെ മത്സരിച്ച കേരള സൂപ്പര്‍ കിങ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഗംഭീര സമാപനം, കിരീടം സ്വന്തമാക്കി പ്രസ്റ്റണ്‍ സ്ട്രൈക്കേഴ്സ് >>> ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാര്‍ഷിക പെരുന്നാളും ഇടവക പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും, അഡ്വ: ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യാഥിതിയായി എത്തുന്ന പരിപാടി ഇന്നും നാളെയും >>>
Home >> NEWS
ബ്രിട്ടൻ പോളിംഗ് ബൂത്തിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെ യുകെ മലയാളികളെ ആശങ്കയിലാഴ്ത്തി ഇപ്സ്വിച്ചിലെ മലയാളി ഡോക്ടർ രാമസ്വാമി ജയറാമിനെ കാണാതായി! സഹായം അഭ്യർത്ഥിച്ച് പോലീസ് നോട്ടീസ് പുറത്തിറക്കി; കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി!

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-07-03

ദേശീയ തിരഞ്ഞെടുപ്പിനായി പോളിംഗ് ബൂത്തിലേക്കുപോകാൻ തയ്യാറെടുക്കുന്നതിനിടെ യുകെ മലയാളികളെ ആശങ്കയിലാഴ്ത്തി മലയാളി ഡോക്ടറെ കാണാതായി.

ഇപ്സ്വിച്ചിൽ കുടുംബസമേതം താമസിച്ചിരുന്ന മലയാളി ഡോക്ടർ രാമസ്വാമി ജയറാമിനെ കാണാനില്ലെന്ന് കുടുംബമാണ് പോലീസിൽ പരാതി നൽകിയത്.

ജൂൺ 30 ഞായറാഴ്ച പുലർച്ചെ 5.45ന് വീട്ടിൽ നിന്ന് ഇറങ്ങിയ രാമസ്വാമി ജയറാമിനെ പിന്നീട് കണ്ടിട്ടില്ല. അദ്ദേഹം  എവിടെപ്പോയി എന്നതിനെക്കുറിച്ചുള്ള ഒരുവിവരവും പൊലീസിന് ലഭിച്ചിട്ടില്ല.

56 വയസ്സുള്ള ഡോക്ടറെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു. മെലിഞ്ഞ ശരീര പ്രകൃതിയും ഇരുണ്ട പറ്റെവെട്ടിയ മുടിയും കണ്ണട ധരിച്ചയാളുമാണെന്നാണ് നോട്ടീസിൽ പറയുന്നത്. 

കാണാതാകുമ്പോൾ കടുംനീല / കറുത്ത ജാക്കറ്റ്, ഇളം നീല ജീൻസ്, കറുത്ത ട്രെയിനേഴ്‌സ് എന്നിവ ധരിച്ചിരുന്നു.

അതിനിടെ കുടുംബത്തിന്റെ ആശങ്ക വർധിപ്പിച്ച് ഡോക്ടറുടെ കാർ കണ്ടെത്തി. ചാരനിറത്തിലുള്ള സിട്രോൺ സി1 എന്ന കാർ പിന്നീട് ഇപ്സ്വിച്ചിലെ റാവൻസ്‌വുഡ് ഏരിയയിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

ഇതിൻ്റെ ഫലമായി, സഫോക്ക് ലോലാൻഡ് സെർച്ച് ആൻഡ് റെസ്ക്യൂ, എച്ച്എം കോസ്റ്റ്ഗാർഡ് എന്നിവയുടെ സഹായത്തോടെ സമീപ പ്രദേശങ്ങളിൽ - പ്രത്യേകിച്ച് ഓർവെൽ കൺട്രി പാർക്കിലും പരിസരത്തും - പോലീസ് തിരച്ചിൽ നടത്തുന്നു.

രാമസ്വാമിയെ കണ്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരോ, അദ്ദേഹം എവിടെയാണെന്ന് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ, ഇപ്‌സ്‌വിച്ചിലെ ലാൻഡ്‌മാർക്ക് ഹൗസിലുള്ള ഡ്യൂട്ടി സർജൻ്റുമായി 101 എന്ന നമ്പറിൽ ബന്ധപ്പെടാൻ ആവശ്യപ്പെടുന്നു.

More Latest News

കാലുകൊണ്ട് ചതച്ച് ഉണ്ടാക്കുന്ന ഈ വൈനിന് ആരാധകര്‍ ഏറെ, വ്യത്യസ്തമായി വൈനുണ്ടാക്കി യുകെയില്‍ നിന്നുള്ള മോഡല്‍!!

ഏത് ആഘോഷത്തിനും കൊഴുപ്പ് കൂട്ടാന്‍ ഒരു ഗ്ലാസ്സ് വൈനിന് സാധിക്കും. സ്ത്രീ പുരുഷന്‍മാരും കുട്ടികളും മുതിര്‍ന്നവരും എല്ലാം വൈന്‍ ആരാധകരാണ്. എന്നാല്‍ ശുദ്ധമായതും ഗുണ നിലവാരത്തോടെയും ഉണ്ടാക്കുന്ന വൈനിനാണ് ഏറെ സ്വാദുള്ളതും ആളുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നതും. പക്ഷെ ഇവിടെ കാലുകൊണ്ട് മുന്തിരി ചതച്ച് വീഞ്ഞുണ്ടാക്കുന്ന ഒരു മോഡലിനെ കുറിച്ചാണ് വാര്‍ത്തകള്‍ വരുന്നത്. യുകെയില്‍ നിന്നുള്ള ഒരു മോഡലാണ് ഈ വൈനുണ്ടാക്കുന്നത്.  കാല് കൊണ്ട് വൈന്‍ ഉണ്ടാക്കുന്നത് പലര്‍ക്കും ഇഷ്ടമാണെന്നാണ് യുവതി പറയുന്നത്. തന്റെ കാലുകൊണ്ട് ചതച്ച മുന്തിരി ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈനിന്റെ രുചി ഏറെ ഇഷ്ടമാണെന്നാണ് ഇവരുടെ അവകാശവാദം. എന്നാല്‍ 30 വയസ്സുള്ള ഈ മോഡല്‍ അടുത്തിടെ തന്റെ ഈ സ്പെഷ്യല്‍ വൈന്‍ ഒരു ബ്രാന്‍ഡ് ആയി തന്നെ ആരംഭിച്ചിരിക്കുകയാണ്. എമിലി റേ എന്ന മോഡലാണ് ഇത്തരത്തില്‍ ഒരു വൈന്‍ സംരംഭം ആരംഭിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, എമിലി റേ ഒരു ഇംഗ്ലീഷ് ഫൂട്ട് മോഡലാണ്. കാലുകൊണ്ട് ചതച്ചരച്ച് ഉണ്ടാക്കുന്ന വൈനിന് ഒരു കുപ്പിയുടെ വില ഏകദേശം 100 പൗണ്ട് (ഏകദേശം 10,662 രൂപ) ആണ്. സ്പെയിനിലെ കാറ്റലോണിയയിലും ലെബനനിലും വളരുന്ന മുന്തിരി ഉപയോഗിച്ചാണ് വൈന്‍  ഉണ്ടാക്കുന്നത്. ഈ വൈനിന് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടിവരികയാണെന്നാണ് എമിലി അവകാശപ്പെടുന്നത്.  

ഒന്നര വര്‍ഷം മുമ്പ് കഴിച്ച ബിരിയാണിയിലുണ്ടായിരുന്ന ഒരു എല്ലിന്‍ കഷ്ണം തറച്ചിരുന്നത് ശ്വാസകോശത്തില്‍, സ്‌പെഷ്യല്‍ ബിരിയാണി കഴിച്ച് 'പണി മേടിച്ച്' മലപ്പുറത്തുകാരന്‍

ഇനി ഒരു ബിരിയാണിയോ ഇറച്ചിയോ കഴിക്കുമ്പോള്‍ മലപ്പുറം തെന്നല സ്വദേശിയായ 59കാരന്‍ ഒന്ന് പേടിക്കും എന്ന് തീര്‍ച്ചയാണ്. കാരണം ഒന്നര വര്‍ഷം മുന്‍പ് കഴിച്ച ഒരു സ്‌പെഷ്യല്‍ ബിരിയാണി ഇദ്ദേഹത്തിന് സമ്മാനിച്ചത് എട്ടിന്റെ പണിയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ അബ്ദുള്‍ നാസര്‍ സുഹൃത്തായ അദ്ധ്യാപകന്റെ യാത്രയയപ്പുയോഗത്തില്‍ കഴിച്ച സ്‌പെഷ്യല്‍ ബിരിയാണിയില്‍ ആണ് പണികിട്ടിയത്. അവിടെ അന്ന് വിളമ്പിയത് ലെഗോണ്‍ കോഴിയിറച്ചികൊണ്ടുണ്ടാക്കിയ സ്പെഷ്യല്‍ ബിരിയാണി ആയിരുന്നു. ബിരിയാണി കഴിച്ചിറക്കുമ്പോള്‍ വേദനയും ബുദ്ധിമുട്ടും അബ്ദുള്‍ നാസറിന് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അത് കാര്യമാക്കാതെ അദ്ദേഹം ഭക്ഷണം കഴിച്ചു.  പിന്നീട് ഒന്നര വര്‍ഷം മുമ്പുണ്ടായ സംഭവത്തിന്റെ അനന്തരഫലങ്ങള്‍ രണ്ടാഴ്ച മുമ്പാണ് പ്രകടമായത്. ശ്വാസതടസം അനുഭവപ്പെടുകയും കടുത്ത ചുമയും കഫത്തില്‍ രക്തവും കാണപ്പെട്ടതോടെ സ്‌കാന്‍ ചെയ്തപ്പോഴാണ് അപകടം മനസിലായത്. ഒന്നര വര്‍ഷം മുമ്പ് കഴിച്ച ബിരിയാണിയിലുണ്ടായിരുന്ന ഒരു എല്ലിന്‍ കഷ്ണം തറച്ചിരുന്നത് ശ്വാസകോശത്തിന്റെ അറകളിലായിരുന്നു. തുടര്‍ന്ന് ബ്രോങ്കോസ്‌കോപ്പിക്കായി ഡോക്ടര്‍മാര്‍ അബ്ദുള്‍ നാസറിനെ അമല ആശുപത്രിക്കയച്ചു. ഇവിടെ വച്ച് നടത്തിയ ബ്രോങ്കോസ്‌കോപ്പിയിലൂടെ വലിയ എല്ലിന്‍ കഷ്ണം പുറത്തെടുത്തു. രക്തസ്രാവമില്ലാതെ പുറത്തെടുക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഡോക്ടര്‍മാരും അബ്ദുള്‍ നസീറും.  

ഇനി വിവാഹം മണ്ഡപത്തില്‍ മാത്രമല്ല ട്രെയിനിലും നടത്താം, അതും രാജകീയമായി, മികച്ച അവസരം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ, സംഭവം ഇങ്ങനെ

മണ്ഡപത്തില്‍ വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയില്‍ വിവാഹം നടത്തുന്ന സങ്കല്‍പ്പത്തിനോട് വിട പറയാന്‍ തയ്യാറായിക്കോളൂ. ഇനി വിവാഹം ഇന്ത്യന്‍ റെയില്‍വേയിലും നടക്കുമെന്നാണ് പറയുന്നത്. ഇപ്പോള്‍ ട്രെന്റായി മാറുന്ന വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ എന്ന സങ്കല്‍പ്പമാണ് ഇന്ത്യന്‍ റെയില്‍വേയും മുന്നോട്ട് വയ്ക്കുന്നത്. രാജകീയമായി തന്നെ വിവാഹം നടത്താം എന്നാണ് ഇന്ത്യന്‍ റെയില്‍വേ ഓഫര്‍ നല്‍കുന്നത്. രാജ്യത്തെ രാജകീയ ട്രെയിനുകളിലൊന്നായ പാലസ് ഓണ്‍ വീല്‍സാണ് ഓടുന്ന ട്രെയിനില്‍ വിവാഹം നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. രാജസ്ഥാനിലെ വിനോദ സഞ്ചാര മേഖലയെ കരുത്തുറ്റതാക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ രാജസ്ഥാന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി സഹകരിച്ച് ആരംഭിച്ച് ആഡംബര ടൂറിസ്റ്റ് ട്രെയിനുകളിലൊന്നാണ് പാലസ് ഓണ്‍ വീല്‍സ്. രാജസ്ഥാന്റെ മനോഹാരിതയില്‍ ഓടുന്ന ട്രെയിനില്‍ താലിക്കെട്ടുന്നതിന് പുറമേ വിവാഹ കര്‍മ്മങ്ങളും നടത്താം.  ഈ മാസം 20 മുതല്‍ ട്രെയിന്‍ പ്രവര്‍ത്തസജ്ജമാകും. ഇത് സംബന്ധിച്ച് ട്രാവല്‍ കമ്പനികളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പൈതൃകത്തിനും സാംസ്‌കാരിക തനിമയ്ക്കും പേരുകേട്ട നാടായ രാജസ്ഥാനിലെ ഉദയ്പൂര്‍, ജയ്പൂര്‍, ജയ്‌സാല്‍മിര്‍, ജോദ്കപൂര്‍, ഭരത്പൂര്‍, ആഗ്ര തുടങ്ങിയ ഇടങ്ങളിലൂടെയാകും ട്രെയിന്‍ സഞ്ചരിക്കുക. ഡീലക്‌സ് ക്യാബിനുകള്‍, ഫൈന്‍ ഡൈനിംഗ്, ബാര്‍, ലോഞ്ച്, സ്പാ തുടങ്ങിയ രാജകീയ സൗകര്യങ്ങള്‍ ട്രെയിനിലുണ്ട്.

യുകെയിലെ മികച്ച 12 ടീമുകള്‍ വാശിയോടെ മത്സരിച്ച കേരള സൂപ്പര്‍ കിങ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഗംഭീര സമാപനം, കിരീടം സ്വന്തമാക്കി പ്രസ്റ്റണ്‍ സ്ട്രൈക്കേഴ്സ്

ഇംഗ്ലണ്ടിന്റെ ആര്‍ക്കിടെക്ചറല്‍ സിറ്റിയായ മാഞ്ചസ്റ്ററിലെ സൗഹൃദ കൂട്ടായ്മയായ കേരള സൂപ്പര്‍ കിങ്‌സ് അണിയിച്ചൊരുക്കിയ അഖില യുകെ. ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ 30 ന് രാവിലെ 8.30 ആരംഭിച്ചു വൈകിട്ട് 5.30 സമ്മാനദാനത്തോടെ അവസാനിച്ചു. യുകെയിലെ മികച്ച 12 ടീമുകള്‍ വാശിയോടെ മത്സരിച്ച ടൂര്‍ണമെന്റില്‍ പ്രസ്റ്റണ്‍ സ്ട്രൈക്കേഴ്സ്, ഷെഫീല്‍ഡ് ടസ്‌കേഴ്സ്, വിഥിന്‍ഷോ വാരിയേഴ്സ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. തന്റെ സ്വതസിദ്ധമായ വെടിക്കെട്ടു ബാറ്റിംഗ് കൊണ്ട് ടൂര്‍ണമെന്റിന്റെ ബെസ്റ്റ് ബാറ്റ്സ്മാന്‍, മാന്‍ ഓഫ് മാന്‍ ഓഫ് ദി സീരീസ് ട്രോഫികള്‍ വിഥിന്‍ഷോ വാരിയേഴ്സിലെ ഗ്രിന്റോ കരസ്ഥമാക്കിയപ്പോള്‍ തീപാറുന്ന ബോളുകള്‍ കൊണ്ട് എതിര്‍ ടീമിനെ വിറപ്പിച്ച ഷെഫീല്‍ഡ് ടസ്‌കേഴ്സിലെ സാമൂല്‍ ജോസഫ് ബെസ്റ്റ് ബൗളര്‍ ആയി മാറി. ചുരുങ്ങിയ സമയം കൊണ്ട് ഈ ടൂര്‍ണമെന്റ് ഒരു വന്‍ വിജയം ആക്കാന്‍ കഴിഞ്ഞത് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കോഡിനേറ്റര്‍സ് ചാള്‍സ്, സജോ, ഗ്ലാടിന്‍ എന്നിവരോടൊപ്പം മറ്റു ടീം അംഗങ്ങള്‍ കൂടി കഠിന പ്രയത്നം ചെയ്തത് കൊണ്ട് മാത്രം ആണെന്ന് ടീമിന്റെ ക്യാപ്റ്റന്‍ അറിയിച്ചു. എത്തിച്ചേര്‍ന്ന് ടൂര്‍ണമെന്റ് ഒരു വന്‍ വിജയം ആക്കിമാറ്റിയ എല്ലാവര്‍ക്കും കേരള സൂപ്പര്‍ കിങ്സ് ആശംസകള്‍ അറിയിച്ചു.

ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാര്‍ഷിക പെരുന്നാളും ഇടവക പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും, അഡ്വ: ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യാഥിതിയായി എത്തുന്ന പരിപാടി ഇന്നും നാളെയും

ക്രോളി : ഇന്ത്യന്‍ ഓര്‍ത്തോസ് സഭയുടെ വെസ്റ്റ് സസ്സെക്‌സിലെ ഏക ഇടവകയായ ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാര്‍ഷിക പെരുന്നാളും ഇടവക പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും ഇന്നും നാളെയും നടത്തപ്പെടുന്നു. ഇന്ന് വൈകിട്ട് 5 മണിക്ക് കൊടിയേറ്റോട് കൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. കൊടിയേറ്റിനെ തുടര്‍ന്ന് എം. ജി. ഓ. സി .എസ്. എം മീറ്റും, സന്ധ്യ പ്രാര്‍ത്ഥന, കുടുംബ സംഗമം എന്നീ പരിപാടികളും നടത്തപെടുന്നു. പെരുന്നാളിന്റെ മുഖ്യ ദിനമായ ഞായറഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരവും, ഗ്ലാസ്ഗോ സെയിന്റ് ഗ്രീഗോറിയോസ് ഇടവക വികാരി ബഹു: ഡോ: സജി സി ജോണ്‍ അച്ചന്റെ മുഖ്യ കാര്‍മികത്വത്തില്‍ വി.കുര്‍ബാനയും, പ്രദിക്ഷണവും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് നടക്കുന്ന പൊതുയോഗത്തില്‍ മലങ്കര സഭയുടെ പ്രിയ പുത്രന്‍ അഡ്വ: ചാണ്ടി ഉമ്മന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കുന്നതാണ്. പൊതുയോഗത്തില്‍ ഇടവകയില്‍ നിന്നും വിവിധ മേഖലകളില്‍ ഉന്നത സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും ചെയ്യും. ഇടവക വികാരി ബഹു; ഫാ. മോബിന്‍ വര്‍ഗീസ് അടുത്ത വര്‍ഷത്തെ കര്‍മ പരിപാടി പ്രഖ്യാപിക്കുന്നതുമാണ്.  അതെ തുടര്‍ന്ന് ആശീര്‍വാദം, ആദ്യഫല ലേലം, സ്‌നേഹവിരുന്ന്, കൊടിയിറക്കോട് കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക് പരിസമാപ്തി കുറിക്കും. വെസ്റ്റ് സസ്സെക്‌സിലുള്ള എല്ലാ സഭാ വിശ്വാസികളും നേര്‍ച്ച കാഴ്ചകളോട് കൂടി പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി ഫാ.മോബിന്‍ വര്‍ഗീസ് അറിയിച്ചു.

Other News in this category

  • ഒരു ദിനരാത്രത്തിൽ പ്രധാനമന്ത്രിയും മന്ത്രിമാരും മാറി..! ബ്രിട്ടനിലെ അധികാരക്കൈമാറ്റം അതിവേഗതയിൽ, മന്ത്രിമാരെ പ്രഖ്യാപിച്ചു, രാവിലെതന്നെ നമ്പർ 10 ഒഴിഞ്ഞ് ഋഷിയും പത്നിയും; സോജൻ ജോസഫിന്റെ വിജയം ആഘോഷിച്ച് വീട്ടുകാരും യുകെയിലേയും നാട്ടിലേയും മലയാളികളും
  • ബ്രിട്ടീഷ് എംപിയാകുന്ന ആദ്യ മലയാളിയായി സോജൻ ജോസഫ്, ആഷ്‌ഫോർഡിലെ നഴ്‌സിനിത് പൊരുതിനേടിയ ചരിത്രവിജയം! മത്സരിച്ച മറ്റുമലയാളി സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു; മൃഗീയ ഭുരിപക്ഷത്തോടെ ലേബറുകൾ ഭരണത്തിലേക്ക്; പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റ് ഋഷി സുനക്ക്
  • ബ്രിട്ടൻ പോളിംഗ് ബൂത്തിൽ… ആഷ്‌ഫോർഡിലെ നഴ്‌സ് അടക്കം 3 യുകെ മലയാളികളും ചരിത്രം കുറിക്കാൻ മത്സരിക്കുന്നു! വൻ വിജയപ്രതീക്ഷയിൽ ലേബർ പാർട്ടി; അത്ഭുതം പ്രതീക്ഷിച്ച് ഋഷി സുനക്കും ടോറി ക്യാംപും; വോട്ടുചെയ്യാൻ പോകുന്നവർ ഫോട്ടോ ഐഡി കരുതണം
  • യുകെ തിരഞ്ഞെടുപ്പിന് ഇനി ഒരുദിനം മാത്രം ബാക്കി; പോസ്റ്റൽ വോട്ടുകളെ ചൊല്ലി വിവാദം! എമർജൻസി പ്രോക്‌സി വോട്ടുകൾക്ക് ഇനിയും അപേക്ഷിക്കാം; സർവ്വേകളിൽ ലേബറുകൾ മുന്നിൽ! ആർക്കൊക്കെ, എവിടെ, എങ്ങനെ വോട്ടുചെയ്യാമെന്ന് അറിയുക
  • പ്രൈവറ്റ് കാർ പാർക്കിങ് കമ്പനികൾ, നിയമലംഘകർക്ക് ഫൈൻ ചുമത്തുന്നതിനുമുമ്പ് 10 മിനിറ്റ് ഗ്രേസ് പിരീഡ് നൽകും; പുതിയ നിയമത്തിൽ ഫൈൻ തുകയും കുറയും, പാർക്കിങ് നിയമമാറ്റം അറിയുക; സർക്കാർ ഇടപെടൽ ആവശ്യമെന്ന് ഡ്രൈവർമാരുടെ അസ്സോസിയേഷൻ
  • ജോലിസ്ഥലത്തെ ക്രെയിൻ അപകടത്തിൽ ബെഡ്ഫോർഡിൽ മലയാളി യുവാവ് മരണമടഞ്ഞു! റെയ്ഗൻ ജോസിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു; ഹൃദയം തകർന്ന് നഴ്‌സായ ഭാര്യയും കുഞ്ഞും; കാലടി സ്വദേശി യുകെയിലെത്തിയത് നാലുമാസം മുമ്പുമാത്രം!
  • പിടിവിടാതെ തുടർ മരണങ്ങൾ… ബെഡ്‌ഫോര്‍ഡിലെ ജോജോയുടെ വിയോഗം അപ്രതീക്ഷിത ഹൃദയാഘാതം മൂലം, നാട്ടിൽ നിന്നും തിരിച്ചുവരാനിരിക്കെ ഹാംഷെയറിലെ ഗായകൻ ഷിബുവും വിടപറഞ്ഞു; നഴ്‌സിംഗ് വിദ്യാർത്ഥിനി ഹെൽനയ്ക്ക് കാർഡിഫ് മലയാളികളുടെ അന്ത്യാഞ്ജലി
  • ‘ബിഗ് ബെൻ’ യുകെ മലയാളികളുടെ കഥ പറയുമ്പോൾ... കേരളത്തിലും യുകെയിലെ 45 തിയറ്ററുകളിലും ഇന്ന് റിലീസിംഗ്, ക്യാമറക്കണ്ണുകളിലൂടെ യുകെ ജീവിതം ഒപ്പിയെടുത്ത പാലാക്കാരൻ സംവിധായകൻ ആയതിനു പിന്നിലുമുണ്ട് ഒരു കഥ!
  • കണ്ണുതുറക്കാതെ സർക്കാർ… ഇന്നുമുതൽ 5 ദിവസത്തേക്ക് എൻഎച്ച്എസിൽ ജൂനിയർ ഡോക്ടർമാരുടെ സമരം, ആശുപത്രി പ്രവർത്തനങ്ങൾ അവതാളത്തിലാകും; ജിപി, ഫാർമസി സേവനങ്ങളെ ബാധിക്കില്ല, എമർജൻസി കേസിനായി 999, 111 നമ്പറുകളിൽ വിളിക്കണമെന്നും എൻഎച്ച്എസ്
  • ഇതളുകൾ ഒന്നൊന്നായി കൊഴിയുമ്പോൾ… ആദ്യകാല മലയാളി കുടിയേറ്റക്കാരൻ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍ വിടവാങ്ങി; ചാരിറ്റി ബോക്സിങ്ങിനിടെ മരണമടഞ്ഞ മലയാളി യുവാവ് ജുബൽ റെജിയുടെ മരണം സ്വാഭാവിക അപകടം മൂലമെന്ന് കൊറോണർ
  • Most Read

    British Pathram Recommends