![](https://britishpathram.com/malayalamNews/97501-uni.jpg)
കൊച്ചി മെട്രോ വളരെ നിര്‍ണ്ണായകമായ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു. നീണ്ടകാലത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ കാക്കനാട് റൂട്ടില്‍ മെട്രോയുടെ നിര്‍മാണത്തിന് തുടക്കമിട്ടിരിക്കുകയാണ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയാണ് രണ്ടാം ഘട്ടത്തില്‍ മെട്രോ പാത ഒരുങ്ങുന്നത്. കുന്നുംപുറത്ത് ബുധനാഴ്ച രാവിലെയാണ് പൈലിങ് ജോലികള്‍ ആരംഭിച്ചു.
കലൂര്‍ സ്റ്റേഡിയം മുതല്‍ 11.2 കിലോമീറ്റര്‍ നീളമാണ് പുതിയ റൂട്ടിനുള്ളത്. 2026 മാര്‍ച്ചിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് കെ.എം.ആര്.എല്‍. വ്യക്തമാക്കുന്നത്. 1957 കോടി രൂപയാണ് രണ്ടാംഘട്ടത്തിന്റെ നിര്‍മാണച്ചെലവ് കണക്കാക്കിയിട്ടുള്ളത്. അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് നിര്‍മാണം. ടെസ്റ്റ് പൈലിങ്ങാണ് ആദ്യം നടക്കുന്നത്. ഇത് വിലയിരുത്തിയതിനു ശേഷമായിരിക്കും തുടര്‍ പൈലിങ്.
ഇത് മെട്രോയുടെ പ്രധാനപ്പെട്ട ലൈനുകളില്‍ ഒന്നാണ്. പണിപൂര്‍ത്തിയാക്കുന്നതിന് ചില വെല്ലുവിളികള്‍ ഉണ്ട്. ജനങ്ങള്‍ തിങ്ങിനിറഞ്ഞു പാര്‍ക്കുന്ന ഇടമാണ്. ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങളെല്ലാം പരിഹരിക്കാനായി തയ്യാറാവുകയാണെന്ന് കെഎംആര്‍എല്‍ എംഡി ലോക് നാഥ് ബഹ്റ പറഞ്ഞു.
ബാരിക്കേഡ് ചെയ്തശേഷം അതിനുള്ളിലായിരിക്കും നിര്‍മാണം. നിര്‍മാണ സമയത്ത് ഗതാഗതം വഴി തിരിച്ചുവിടുന്നതിനാവശ്യമായ ഇടറോഡുകളും നിശ്ചയിച്ചിട്ടുണ്ട്. റോഡ് വീതികൂട്ടുന്നത് ഉള്‍പ്പെടെയുള്ള മുന്നൊരുക്ക ജോലികള്‍ ഇവിടെ നേരത്തേതന്നെ തുടങ്ങിയിരുന്നു.
More Latest News
കാലുകൊണ്ട് ചതച്ച് ഉണ്ടാക്കുന്ന ഈ വൈനിന് ആരാധകര്‍ ഏറെ, വ്യത്യസ്തമായി വൈനുണ്ടാക്കി യുകെയില്‍ നിന്നുള്ള മോഡല്‍!!
![](https://britishpathram.com/malayalamNews/thumb/97569-uni.jpg)
ഒന്നര വര്‍ഷം മുമ്പ് കഴിച്ച ബിരിയാണിയിലുണ്ടായിരുന്ന ഒരു എല്ലിന് കഷ്ണം തറച്ചിരുന്നത് ശ്വാസകോശത്തില്‍, സ്പെഷ്യല്‍ ബിരിയാണി കഴിച്ച് 'പണി മേടിച്ച്' മലപ്പുറത്തുകാരന്
![](https://britishpathram.com/malayalamNews/thumb/97568-uni.jpg)
ഇനി വിവാഹം മണ്ഡപത്തില്‍ മാത്രമല്ല ട്രെയിനിലും നടത്താം, അതും രാജകീയമായി, മികച്ച അവസരം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ, സംഭവം ഇങ്ങനെ
![](https://britishpathram.com/malayalamNews/thumb/97567-uni.jpg)
യുകെയിലെ മികച്ച 12 ടീമുകള്‍ വാശിയോടെ മത്സരിച്ച കേരള സൂപ്പര്‍ കിങ്സ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഗംഭീര സമാപനം, കിരീടം സ്വന്തമാക്കി പ്രസ്റ്റണ്‍ സ്ട്രൈക്കേഴ്സ്
![](https://britishpathram.com/malayalamNews/thumb/97566-uni.jpg)
ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാര്‍ഷിക പെരുന്നാളും ഇടവക പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും, അഡ്വ: ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യാഥിതിയായി എത്തുന്ന പരിപാടി ഇന്നും നാളെയും
![](https://britishpathram.com/malayalamNews/thumb/97565-uni.jpg)