![](https://britishpathram.com/malayalamNews/97505-uni.jpg)
ഇപ്സ്വിച്ചില്‍ നിന്നും കാണാതായ മലയാളി ഡോക്ടര്‍ രാമസ്വാമി ജയറാമിനെ (56) മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം വ്യക്തമല്ലെങ്കിലും പോലീസ് വീട്ടുകാരെ വിവരമറിയിച്ചു. ബുധനാഴ്ച രാവിലെ 9.25 ന് ബ്രസീയേഴ്സ് വുഡില്‍ ഒരു മൃതദേഹം കണ്ടെത്തിയതായി പ്രദേശ വാസികള്‍ പോലീസിനെ വിവരമറിയിക്കുകയും പോലീസ് ഇത് രാമസ്വാമി ജയറാമിന്റെ മൃതദേഹമാണെന്ന് തിരിച്ചറിയുകയുമായിരുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. അതേസമയം, മരണത്തില്‍ സംശയാസ്പദമായ സാഹചര്യങ്ങളൊന്നും ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
ഞായറാഴ്ച പുലര്‍ച്ചെ 5.45 ന് വീട്ടില്‍ നിന്ന് ഇറങ്ങിയ ഡോക്ടറെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല . ചാരനിറത്തിലുള്ള സിട്രോണ്‍ സി1 എന്ന അദ്ദേഹത്തിന്റെ കാര്‍ പിന്നീട് ഇപ്സ്വിച്ചിലെ റാവന്സ്വുഡ് ഏരിയയില്‍ കണ്ടെത്തിയത് സംഭവത്തില്‍ കടുത്ത ദുരൂഹത ഉളവാക്കിയിരുന്നു. സഫോള്‍ക്ക് ലോലാന്‍ഡ് സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ, എച്ച്എം കോസ്റ്റ്ഗാര്‍ഡ് എന്നിവയുടെ സഹായത്തോടെ റാവന്സ്വുഡ്, ഓര്‍വെല്‍ കണ്ട്രി പാര്‍ക്ക് എന്നിവിടങ്ങളില്‍ പോലീസ് തിരച്ചില്‍ നടന്നിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ വിവരങ്ങള്‍ ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കണ്ടെത്താന്‍ പോലീസ് പൊതുജനങ്ങളില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. കാതറിന് ആണ് ഡോ. രാമസ്വാമി ജയറാമിന്റെ ഭാര്യ. ഒരു മകളാണ് ഇവര്‍ക്ക് ഉള്ളത്.
More Latest News
കാലുകൊണ്ട് ചതച്ച് ഉണ്ടാക്കുന്ന ഈ വൈനിന് ആരാധകര്‍ ഏറെ, വ്യത്യസ്തമായി വൈനുണ്ടാക്കി യുകെയില്‍ നിന്നുള്ള മോഡല്‍!!
![](https://britishpathram.com/malayalamNews/thumb/97569-uni.jpg)
ഒന്നര വര്‍ഷം മുമ്പ് കഴിച്ച ബിരിയാണിയിലുണ്ടായിരുന്ന ഒരു എല്ലിന് കഷ്ണം തറച്ചിരുന്നത് ശ്വാസകോശത്തില്‍, സ്പെഷ്യല്‍ ബിരിയാണി കഴിച്ച് 'പണി മേടിച്ച്' മലപ്പുറത്തുകാരന്
![](https://britishpathram.com/malayalamNews/thumb/97568-uni.jpg)
ഇനി വിവാഹം മണ്ഡപത്തില്‍ മാത്രമല്ല ട്രെയിനിലും നടത്താം, അതും രാജകീയമായി, മികച്ച അവസരം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ, സംഭവം ഇങ്ങനെ
![](https://britishpathram.com/malayalamNews/thumb/97567-uni.jpg)
യുകെയിലെ മികച്ച 12 ടീമുകള്‍ വാശിയോടെ മത്സരിച്ച കേരള സൂപ്പര്‍ കിങ്സ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഗംഭീര സമാപനം, കിരീടം സ്വന്തമാക്കി പ്രസ്റ്റണ്‍ സ്ട്രൈക്കേഴ്സ്
![](https://britishpathram.com/malayalamNews/thumb/97566-uni.jpg)
ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാര്‍ഷിക പെരുന്നാളും ഇടവക പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും, അഡ്വ: ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യാഥിതിയായി എത്തുന്ന പരിപാടി ഇന്നും നാളെയും
![](https://britishpathram.com/malayalamNews/thumb/97565-uni.jpg)