![](https://britishpathram.com/malayalamNews/97515-uni.jpg)
ബിഗ്ബോസ് സീസണ് ആറിലെ മികച്ച മത്സരാര്‍ത്ഥിയാണ് ജാസ്മിന്. പക്ഷെ ഏറ്റവും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ താരം കൂടിയാണ് ജാസ്മിന്. ജാസ്മിനും ഗബ്രിയും തമ്മിലുള്ള ബന്ധത്തെ ഏറെ സംശയച്ചിവരാണ് അകത്തുള്ളവരും പുറത്തുള്ളവരും. ഇപ്പോഴിതാ അതേ കുറിച്ചെല്ലാം പറയുകയാണ് ജാസ്മിന്.
ഗെയിമിനായി ഉണ്ടാക്കിയ ഫേക്ക് കോമ്പോയായിരുന്നോ ഗബ്രിയുമായുള്ള സൗഹൃദം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കിയിരിക്കുകയാണ് ജാസ്മിന്. സീസണ് അവസാനിച്ച് ആഴചകള്‍ പിന്നിടുമ്പോഴാണ് ജാസ്മിന് ഒരു അഭിമുഖം നല്‍കുന്നത്. അതിലൂടെ തനിക്കു നേരിട്ട എല്ലാ കാര്യത്തെ കുറിച്ചും പറയുകയാണ് ജാസ്മിന്.
'തുടക്കത്തില്‍ ഞാനും ഗബ്രിയുമായിരുന്നില്ല കൂട്ട്. ഞാന്‍, ഗബ്രി, നോറ, രതീഷ് ഇക്ക എന്നിവരായിരുന്നു കൂട്ട്. അതില്‍ നിന്നും നോറ, രതീഷ് ഇക്ക എന്നിവര്‍ പോയി. പിന്നെ ഞാനും ഗബ്രിയും മാത്രമായി. അങ്ങനെയാണ് ഞങ്ങള്‍ തമ്മിലുള്ള സൗഹൃദവും സ്നേഹവും ബില്‍ഡായി തുടങ്ങിയത്. ഞാന്‍ പെട്ടന്ന് ആളുകളുമായി അടുക്കും. അതേ സ്വഭാവമാണ് ഗബ്രിക്കും. അവന്റെ വൈബുമായി ചേരുന്നവരുമായി അവന് കണക്ടാകും. അങ്ങനെയാണ് തുടങ്ങുന്നത്.
അതെങ്ങനെ എന്ന് വിശദീകരിക്കാന്‍ പറഞ്ഞാല്‍ സാധിക്കില്ല. എങ്ങനെയോ കണക്ടായതാണ്. ഇത്രയൊക്ക സംഭവങ്ങള്‍ ഉണ്ടായിട്ടും അവന് എന്നേയോ ഞാന്‍ അവനേയോ വിട്ട് കൊടുക്കാന്‍ തയ്യാറല്ല. അത് തന്നെയാണ് ഞങ്ങള്‍ ഫേക്കാണെന്ന് പറയുന്നവര്‍ക്കുള്ള മറുപടി. എനിക്ക് പ്രശ്നം വരുമ്പോള്‍ അവന് മാത്രമെ ഒപ്പം നിന്നിട്ടുള്ളു.
ഞാന്‍ അവന്റെ കാര്യത്തില്‍ ഇടപെടാതെ മാറി നിന്നാല്‍ എല്ലാവരും പറയും ഞങ്ങള്‍ നാടകം കളിക്കുകയാണെന്ന്. കോമ്പോ നോക്കില്ലെന്ന് പറഞ്ഞല്ലേ ഹൗസിലേക്ക് പോയത് എന്നിട്ട് എന്താണ് അവിടെ ചെയ്തതെന്ന് അത്ത (പിതാവ് )എന്നോട് ഷോ കഴിഞ്ഞയുടന്‍ എന്നോട് ചോദിച്ചിരുന്നു. ഞങ്ങളുടേത് കോമ്പോയല്ല. ഇനി ഞാന്‍ എത്ര പറഞ്ഞാലും വെള്ളപൂശലായിട്ടെ തോന്നു. ഗബ്രി എനിക്ക് പറ്റിയ തെറ്റല്ല. ലോകം എതിര്‍ത്താലും ഞാന്‍ മാറ്റി പറയില്ല.
എനിക്കും അവനും കണ്‍ഫ്യൂഷനായിരുന്നു. പക്ഷെ പ്രണയമാണെന്ന് ഞങ്ങള്‍ക്ക് പരസ്പരം പറയാന്‍ പറ്റില്ല. അതുപോലെ ഹൗസില്‍ കയറിയപ്പോള്‍ തന്നെ പുറത്ത് റിലേഷന്‍ഷിപ്പുണ്ടെന്ന് ഗബ്രിയോട് പറഞ്ഞിരുന്നു. ഒരു സ്റ്റേജ് കഴിഞ്ഞപ്പോള്‍ ഗബ്രിയോട് എനിക്ക് ഇഷ്ടമുണ്ടായിരുന്നു. പക്ഷെ പ്രേമമാണോ ഫ്രണ്ട്ഷിപ്പാണോയെന്ന് അറിയില്ല.
ആ വീട്ടില്‍ ആ സാഹചര്യത്തില്‍ എനിക്ക് അവനോട് തോന്നിപ്പോയ ഒരു ഇഷ്ടമാണ്. പക്ഷെ പ്രേമമാകരുത് എന്ന രീതിയില്‍ പിടിച്ച് വെച്ചതാണ്. അതിന് കാരണം പുറത്ത് റിലേഷന്‍ഷിപ്പുള്ളതുകൊണ്ടാണ്. പിന്നെ ഗബ്രിയും ഞാനും രണ്ട് റിലീജിയണാണ്. വേറെയും പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ കല്യാണമെന്നത് നടക്കില്ല. ഇതാണ് സത്യം. ഗബ്രി എന്റെ കയ്യില്‍ ഉമ്മ വെക്കാറുണ്ടായിരുന്നു.
ഗബ്രി മാത്രമല്ല ഞാനും ഒന്നും വിട്ടുപറയുന്നുണ്ടായിരുന്നില്ല. ഞങ്ങള്‍ തമ്മില്‍ ലസ്റ്റാണെന്ന് വരെ പലരും പറഞ്ഞ് നടക്കുന്നുണ്ട്. സ്നേഹം കൂടുമ്പോള്‍ പിടിച്ച് കടിക്കുന്നത് എന്റെ ബേസിക്ക് നേച്ചറാണ്. അത് ഗബ്രിയോട് മാത്രമല്ല രസ്മിനോടും ശ്രീതുവിനോടുമെല്ലാം ചെയ്തിട്ടുണ്ട്. അല്ലാതെ ലസ്റ്റല്ല. ബിഗ് ബോസില്‍ കണ്ടത് പച്ചയായ എന്നെയാണ്. ആണും പെണ്ണും ഫ്രണ്ട്ഷിപ്പിനിടയില്‍ കയ്യില്‍ പിടിക്കുകയോ ഉമ്മ വെക്കുകയോ ചെയ്യില്ലേ?
ഞാനും ഗബ്രിയും എന്താണ് മോശമായി ഹൗസില്‍ ചെയ്തിട്ടുള്ളത്. ഞാന്‍ ഡ്രസ്സിങ് റൂമിലായിരുന്നപ്പോള്‍ ഗബ്രി വിളിക്കാന്‍ വന്നതിനെ ഞാന്‍ തുണിയഴിച്ച് അവന് കാണിച്ച് കൊടുക്കുന്നുവെന്ന തരത്തില്‍ മര്യാദയില്ലാതെയാണ് പലരും പറഞ്ഞത്. ഗബ്രിയോടുള്ള സൗഹൃദം ഇപ്പോഴുമുണ്ട്. ആള്‍ക്കാരെ പേടിച്ച് ഞങ്ങളുടെ സൗഹൃദം കട്ട് ചെയ്താലാണ് തെറ്റ് ചെയ്യാത്ത ഞങ്ങള്‍ തെറ്റുകാരാകുന്നത്... ' ജാസ്മിന് പറയുന്നു. ഒരു സ്വകാര്യ യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജാസ്മിന് മനസ്സ് തുറന്നത്.
More Latest News
കാലുകൊണ്ട് ചതച്ച് ഉണ്ടാക്കുന്ന ഈ വൈനിന് ആരാധകര്‍ ഏറെ, വ്യത്യസ്തമായി വൈനുണ്ടാക്കി യുകെയില്‍ നിന്നുള്ള മോഡല്‍!!
![](https://britishpathram.com/malayalamNews/thumb/97569-uni.jpg)
ഒന്നര വര്‍ഷം മുമ്പ് കഴിച്ച ബിരിയാണിയിലുണ്ടായിരുന്ന ഒരു എല്ലിന് കഷ്ണം തറച്ചിരുന്നത് ശ്വാസകോശത്തില്‍, സ്പെഷ്യല്‍ ബിരിയാണി കഴിച്ച് 'പണി മേടിച്ച്' മലപ്പുറത്തുകാരന്
![](https://britishpathram.com/malayalamNews/thumb/97568-uni.jpg)
ഇനി വിവാഹം മണ്ഡപത്തില്‍ മാത്രമല്ല ട്രെയിനിലും നടത്താം, അതും രാജകീയമായി, മികച്ച അവസരം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ, സംഭവം ഇങ്ങനെ
![](https://britishpathram.com/malayalamNews/thumb/97567-uni.jpg)
യുകെയിലെ മികച്ച 12 ടീമുകള്‍ വാശിയോടെ മത്സരിച്ച കേരള സൂപ്പര്‍ കിങ്സ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഗംഭീര സമാപനം, കിരീടം സ്വന്തമാക്കി പ്രസ്റ്റണ്‍ സ്ട്രൈക്കേഴ്സ്
![](https://britishpathram.com/malayalamNews/thumb/97566-uni.jpg)
ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാര്‍ഷിക പെരുന്നാളും ഇടവക പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും, അഡ്വ: ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യാഥിതിയായി എത്തുന്ന പരിപാടി ഇന്നും നാളെയും
![](https://britishpathram.com/malayalamNews/thumb/97565-uni.jpg)