നടന് കുതിരവട്ടം പപ്പുവിന്റെ മകന് ബിനു പപ്പു ഇന്ന് അഭിനയത്തില്‍ അച്ഛന്റെ മകനെന്ന് തെളിയിച്ച മികച്ച ഒരു നടനാണ്. ഏത് വേഷവും ഏത് കഥാപാത്രവും വഴങ്ങുന്ന ഒരു നല്ല നടന് ആണെന്ന് നിരവധി ചിത്രങ്ങളിലൂടെ തന്നെ തെളിയിച്ചിട്ടുണ്ട്.
മലയാളത്തിലെ മിക്ക താരങ്ങള്‍ക്കൊപ്പവും ബിനു പപ്പു അഭിനയിച്ചു കഴിഞ്ഞു. മലയാളികളെ ചിരിപ്പിച്ച കുതിരവട്ടം പപ്പുവിനെ പോലെ ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുന്ന കഥാപാത്രങ്ങളാണ് താരം അവതരിപ്പിച്ചത്.
ഇപ്പോഴിതാ ബിനു പങ്കുവെച്ച ഒരു ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ലാലേട്ടനൊപ്പമുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചത്. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലേതാണ് ആദ്യ ചിത്രം. 1994 ല്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത പിന്‍ഗാമി സിനിമയുടെ ലൊക്കേഷനില്‍ മോഹന്‍ലാലിന് അരികില്‍ ആരാധനയോടെ നില്‍ക്കുന്നതാണ് രണ്ടാമത്തേത്.
അച്ഛനും നടനുമായ കുതിരവട്ടം പപ്പുവിനൊപ്പം ലൊക്കേഷനില്‍ പോയപ്പോള്‍ കൗതുകത്തില്‍ പകര്‍ത്തിയതാണ് രണ്ടാമത്തെ ചിത്രം. മൂന്നു പതിറ്റാണ്ടുകള്‍ കടന്നുപോയി. എന്നിട്ടും പുതുമ അവശേഷിക്കുന്നു എന്ന് ചിത്രങ്ങള്‍ക്കൊപ്പം ബിനു പപ്പു കുറിച്ചു. പിന്‍ഗാമി സിനിമയിലെ ക്യാപ്ടന് വിജയ് മേനോന് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍.
തരുണ്‍ മൂര്‍ത്തി ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് ബിനു പപ്പു അവതരിപ്പിക്കുന്നത്.മോഹന്‍ലാലും കുതിരവട്ടം പപ്പു വും ഒരുകാലത്ത് മലയാള സിനിമയില്‍ പ്രേക്ഷകരെ ചിരിപ്പിച്ച കൂട്ടുകെട്ടായിരുന്നു.മോഹന്‍ലാല്‍ - പപ്പു കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ബിനു പപ്പുവുമായുള്ള മോഹന്‍ലാലിന്റെ പുതിയ ചിത്രമെന്ന് ആരാധകര്‍.