അച്ഛന് സുരേഷ് ഗോപിയെ പോലെ സഹോദരന് ഗോകുല്‍ സുരേഷിനെ പോലെ തന്നെ നിരവധി ആരാധകരുള്ള താരമാണ് മാധവ് സുരേഷ്. പാപ്പരാസികള്‍ക്ക് മാധവിന്റെ വിശേഷങ്ങളറിയാന്‍ പ്രത്യേകം താല്പര്യവും ആണ്. അതിനാല്‍ തന്നെ മാധവ് പങ്കുവയ്ക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വളരെ വേഗത്തിലാണ് ശ്രദ്ധിക്കപ്പെടാറുള്ളത്. കഴിഞ്ഞ ദിവസം മാധവ് പങ്കുവെച്ച ഒരു പിറന്നാള്‍ ആശംസ എല്ലാവരെയും സംശയത്തിലാഴ്ത്തിയിരിക്കുകയാണ്.
സുഹൃത്തും നടിയുമായ സെലിന് ജോസഫിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടായിരുന്നു മാധവ് ചിത്രമടക്കമുള്ള പോസ്റ്റ് പങ്കുവെച്ചത്. എന്നാല്‍ അതിലെ വരികള്‍ എല്ലാം മാധവിനെ ആരാധകര്‍ക്കിടയില്‍ കുഴപ്പത്തിലാക്കി.
' ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സ്പെഷല്‍ ആയിട്ടുള്ള ഒരാളെ ആഘോഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ഒരാളാണ് എന്റെ ലോകം. ഞാന്‍ വലിയ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ എന്റെ ജീവിതത്തിലേക്ക് കയറിവന്ന് പാറപോലെ എനിക്കൊപ്പം ഉറച്ചു നിന്ന വ്യക്തി. ഒരു മനുഷ്യനെന്ന നിലയില്‍ എനിക്കുള്ള പോരായ്മകളെ തിരിച്ചറിയുകയും ഞാന്‍ അത് തിരുത്തി മുന്നോട്ടു പോകുന്നുണ്ടെന്ന് ഉറപ്പിക്കുകയും ചെയ്യുന്ന ആള്. ആ ശബ്ദം എന്റെ കാതുകളില്‍ സംഗീതം പോലെ മുഴങ്ങുന്നു. ആ സാന്നിധ്യം എനിക്ക് അളവറ്റ ഊര്‍ജം നല്‍കുന്നതാണ്.
ഞങ്ങള്‍ കണ്ടുമുട്ടിയ ദിവസം മുതല്‍ എന്റെ ജീവിതത്തിലെ വെളിച്ചമായി ഈ വ്യക്തി മാറിയിരിക്കുന്നു. ജന്മദിനാശംസകള് സൂപ്പര്‍സ്റ്റാര്‍, ചിക്കാട്രോണ്‍, കുഞ്ഞുവാവ, സെമി ലാറ്റിന, സിസി കുട്ടി..' എന്നാണ് മാധവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ പ്രധാന വാക്കുകള്‍. ഇതാണ് ആരാധകര്‍ക്കിടയില്‍ വലിയ സംശയം ഉണ്ടാക്കിയത്.
അതിനാല്‍ തന്നെ പോസ്റ്റ് വലിയ ചര്‍ച്ചയായി മാറുകയായിരുന്നു. പിന്നാലെ മാധവും സെലിനും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചു. ഉടന്‍ തന്നെ ഈ റിപ്പോര്‍ട്ടുകള്‍ നിരസിച്ച് മാധവ് രംഗത്തെത്തി. സെലിന് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ട് പങ്കുവച്ച കുറിപ്പ് ഒരല്പം കടന്നു പോയെന്നും തല്ക്കാലം സെലിനുമായി പ്രണയത്തില്‍ അല്ലെന്നും മാധവ് വെളിപ്പെടുത്തി.