ലണ്ടന്‍ : ബാസില്ഡണ് മലയാളി അസോസ്സിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മര്‍ ഫെസ്റ്റിവല്‍ ശ്രദ്ധ നേടി ജൂനിയര്‍ ഷെഫ് മത്സരം. കുട്ടികളുടെ പാചക മികവ് മെച്ചപ്പെടുത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിനുമായി നടത്തിയ മത്സരത്തില്‍ വളരെ എളുപ്പത്തില്‍ തീ ഉപയോഗിക്കാതെ ഉണ്ടാക്കാവുന്ന വിഭവങ്ങളാണ് ഒരുക്കിയത്.
ഫ്രൂട്ട്സലാഡ്, ബ്രെഡ് സാന്‍വിച്ചുകള്‍, വിവധ തരം സലാഡുകള്‍, ഡെസേര്‍ട്ടുകള്‍ എന്നിവയാണ് കുരുന്നുകള്‍ ഞൊടിയില്‍ ഒരുക്കിയത്.നിശ്ചിത സമയത്തില്‍ മികച്ച ഭക്ഷണ വിഭവം ഉണ്ടാക്കുന്ന കുട്ടികളെ വിജയികള്‍ ആയി പ്രഖ്യാപിച്ചു.
യുകെയില്‍ തന്നെ വിവിധ പ്രമുഖ ഹോട്ടലുകളില്‍ പ്രവര്‍ത്തി പരിചയവും നിരവധി ഇന്റര്‍നാഷണല്‍ വേദികളില്‍ വിധികര്ത്തയാവി പരിജ്ഞാനവും ഉള്ള ഷെഫ് ജോമോന് ആയിരുന്നു മത്സരത്തിലെ വിധികര്‍ത്താവ്. തുടര്‍ന്നുണ്ടായ മത്സരത്തില്‍ ബാസില്ഡണ് മലയാളി സമാജത്തിലെ അനേകം കുട്ടികള്‍ അണിനിരന്നു.
6 വയസ്സ് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികളുടെ മത്സരത്തില്‍ ഏയ്ഞ്ചലീന ഒന്നാം സമ്മാനവും ഇസബെല്ല രണ്ടാം സമ്മാനവും കരസ്ഥമാക്കി. 11 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളുടെ മത്സരത്തില്‍ റോസ് കെ ഒന്നാം സമ്മാനവും ക്രിസ്റ്റിയ ജോയല്‍ രണ്ടാം സമ്മാനവും കരസ്ഥമാക്കി.