രാജ്യത്തിന്റെ തന്നെ സുരക്ഷയെ മുന്‍നിറുത്തി എയര്‍പോര്‍ട്ടില്‍ വലിയ ചെക്കിങ്ങ് പതിവാണ്. എന്നാല്‍ ഇത്തരം ചെക്കിങ്ങ് ചില യാത്രക്കാര്‍ക്കെങ്കിലും മറക്കാനാവാത്ത അനുഭവമായി മാറാറുണ്ട് ചിലപ്പോഴെങ്കിലും. അത്തരത്തില്‍ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ലൂസിയ എന്ന യുവതി.
കാനഡയിലെ ഒരു എയര്‍പോര്‍ട്ടില്‍ നിന്നാണ് യുവതി തനിക്കുണ്ടായ വിചിത്ര അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ കയ്യിലുണ്ടായിരുന്ന പവര്‍ ബാങ്ക് മറ്റെന്തോ ആണെന്ന് എയര്‍പോര്‍ട്ട് ജീവനക്കാര്‍ തെറ്റിദ്ധരിച്ചെന്നും ഇതിനോട് അനുബന്ധിച്ച് അവര്‍ ചോദിച്ച ചോദ്യങ്ങളെ കുറിച്ചും യുവതി പറയുന്നുണ്ട്. എക്സിലൂടെയാണ് ലൂസിയ തന്റെ അനുഭവം പങ്കുവച്ചത്.
'എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റിയില്‍ എന്നെ തടഞ്ഞു. അവര്‍ എന്നോട് ഒരു എന്റെ കയ്യില്‍ കത്തി എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. എന്റെ കയ്യില്‍ ഇല്ലായിരുന്നു. അപ്പോള്‍ എന്റെ ബാക്ക്പാക്കില്‍ സെക്സ് ടോയ് ഉണ്ടോ എന്ന വിചിത്രമായ ചോദ്യം അവര്‍ ചോദിച്ചു. ഞാന്‍ പരിഭ്രാന്തയായി' എന്നാണ് അവള് പറയുന്നത്. Diablo III Soulstone Power Bank ആയിരുന്നു അത് എന്നും യുവതി പറയുന്നുണ്ട്.
വളരെ പെട്ടെന്നാണ് ട്വീറ്റ് ശ്രദ്ധിക്കപ്പെട്ടത്. അനേകം പേരാണ് കമന്റുകളുമായി എത്തിയത്. തനിക്കും സമാനമായ അനുഭവമുണ്ടായി എന്ന് ഒരു യൂസര്‍ എഴുതി. 'ഈ പവര്‍ ബാങ്ക് കണ്ടപ്പോള്‍ തന്നെ അവര്‍ തള്ളിമാറ്റുകയും ഇതെന്താണ് എന്ന് ചോദിക്കുകയും ചെയ്തു' എന്നാണ് കമന്റ്. 'ഇതിന് ചിരിക്കരുത് എന്ന് അറിയാം എന്നാലും ഞാന്‍ ചിരിച്ചുപോയി' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.