ബിഗ്ബോസ് സീസണ് ആറിലെ മികച്ച മത്സരാര്‍ത്ഥിയാണ് ശ്രീതു. ശ്രീതുവും ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയും ആയിരുന്ന അര്‍ജ്ജുനും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പ് ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം വെറും ഗോസിപ്പുകള്‍ മാത്രമായിരുന്നു എന്ന് ഇരു താരങ്ങളും ഷോയ്ക്ക് പുറത്തിറങ്ങിയ ശേഷം പറയുകയായിരുന്നു. ഇപ്പോഴിതാ അര്‍ജ്ജുനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താരം നല്കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
ഒരു അഭിമുഖത്തില്‍ അര്‍ജുനെ കുറിച്ചുള്ള ചോദ്യങ്ങള്‍ വന്നപ്പോള്‍ ആണ് തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയിരുന്നു എന്ന് ശ്രീതു പറയുന്നത്. അര്‍ജുനുമായി മാത്രല്ല, അവിടെ നിരവധി ആളുകളുമായി നല്ല ബോണ്ട് ഉണ്ടായിരുന്നു എന്നും ശ്രീതു പറഞ്ഞു.
അര്‍ജുനുമായുള്ള കോമ്പോയെക്കുറിച്ച് ചോദിച്ചപ്പോള്‍ എന്തുകൊണ്ട് അര്‍ജുനെക്കുറിച്ച് മാത്രം ചോദിക്കുന്നുവെന്നായിരുന്നു ചിരിച്ചു കൊണ്ട് ശ്രീതു ചോദിച്ചത്. അര്‍ജുനുമായി മാത്രല്ല, അവിടെ നിരവധി ആളുകളുമായി നല്ല ബോണ്ട് ഉണ്ടായിരുന്നു. ശരണ്യ, റസ്മിന് അതുപോലെ അര്‍ജുനും. ഞങ്ങളുടെ കോംമ്പോ പുറത്തുള്ളവര്‍ വലിയ രീതിയില്‍ ആഘോഷിച്ചിട്ടുണ്ട്. ശ്രീജുന്‍ എന്ന പേരില്‍ ആളുകള്‍ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ ചില വീഡിയോകളൊക്കെ കണ്ടിരുന്നു. ഞങ്ങള്‍ തമ്മില്‍ നല്ല സുഹൃത്തുക്കളാണ്. അത്തരമൊരു ബോണ്ട് ഇരുവര്‍ക്കും ഇടയിലുണ്ട്. പുറത്ത് അത് എങ്ങനെ പോകുന്നുവെന്ന് അറിയില്ലായിരുന്നു. പുറത്ത് നിന്ന് നോക്കുമ്പോള്‍ അങ്ങനെ തോന്നുകയും ചെയ്യും.
ഞാനും അര്‍ജുനും നല്ല കൂട്ടുകെട്ടുണ്ട്. അല്ലതെ ഞങ്ങള്‍ തമ്മില്‍ പ്രണയ ബന്ധമോ റിലേഷന്‍ഷിപ്പോ ഇല്ല. വെറും സുഹൃത്തുക്കള്‍ മാത്രം. പുറത്ത് എങ്ങനെയാണോ അത് പോലെ തന്നെയാണ് അകത്തും പെരുമാറിയത്. അവിടെ ദേഷ്യം വരുമ്പോള്‍ ദേഷ്യപ്പെട്ടിട്ടുണ്ട്. എന്നുവെച്ച് എല്ലാ വിഷയങ്ങളിലും കയറി ഇടപെടാറില്ല. ഞാനുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പ്രതികരിക്കാറുള്ളതെന്നും ശ്രീതു വ്യക്തമാക്കുന്നത്. ഞാനുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളും അവിടെ ഉണ്ടായിട്ടുണ്ട്. അപ്പോള്‍ ദേഷ്യപ്പെട്ടും അല്ലാതെയും പ്രതികരിച്ചിട്ടുണ്ട്. ഒരു പക്ഷെ ക്യാപ്റ്റന്‍സി സമയത്ത് പ്രതികരിച്ചത് മാത്രമായിരിക്കും ആളുകള്‍ കൂടുതല്‍ ശ്രദ്ധിച്ചിട്ടുണ്ടാകുക. അല്ലാതെ തന്നെ ഞാനുമായി ബന്ധപ്പെട്ട മറ്റ് ചെറിയ വിഷയങ്ങളും അവിടെ നടന്നിട്ടുണ്ടെന്നും ശ്രീതു പറഞ്ഞു.