18
MAR 2021
THURSDAY
1 GBP =110.28 INR
1 USD =84.02 INR
1 EUR =92.26 INR
breaking news : വെള്ളമടിച്ചാൽ വഴിയിൽ കാണുന്ന സ്ത്രീകളെ കടന്നുപിടിക്കും.. ലൈംഗികാതിക്രമ കേസിൽ കെറ്ററിംഗ്‌ മലയാളി ബിനുവിന് 3 വർഷം തടവുശിക്ഷ! ജർമ്മനിയിൽ പഠന വിസയിലെത്തിയ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി! >>> ഷൂട്ടിങ് സെറ്റില്‍ നിന്നും ഓടി പോയ ആനയെ കണ്ടെത്തി, 'പുതുപ്പള്ളി സാധു'വിനെ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് കണ്ടെത്തിയത് >>> സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം, അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയി, പൊലീസ് അന്വേഷണത്തില്‍ >>> നവജാത ശിശുവിനെ വില്‍ക്കാന്‍ നിര്‍ബന്ധിച്ച് പങ്കാളി, എതിര്‍ത്തപ്പോള്‍ കുഞ്ഞിനെ ഭിത്തിയിലടിച്ചു കൊന്നു, ഞെട്ടിക്കുന്ന സംഭവം ആന്ധ്രപ്രദേശില്‍ >>> ശ്രീ നാരായണ ധര്‍മ്മ സംഘം ഓണാഘോഷം ഈ മാസം 12ന്, പരിപാടിക്ക് ആവേശം പകരാന്‍ സമ്മേളനവും മെഗാ തീരുവാതിരയും >>>
Home >> SPIRITUAL
മാഞ്ചസ്റ്റര്‍ ദുഖ്‌റാന തിരുന്നാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, നാടും നഗരവും ആഘോഷമാക്കാനൊരുങ്ങുന്ന ദുഖ്‌റാന തിരുന്നാള്‍ നാളെ, വിശ്വാസികളെല്ലാം നാളെ വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തിലേക്ക്

സ്വന്തം ലേഖകൻ

Story Dated: 2024-07-05

മാഞ്ചസ്റ്റര്‍ : നാളെ നടക്കുന്ന ദുഖ്‌റാന തിരുന്നാളിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. തിരുക്കര്‍മങ്ങള്‍ രാവിലെ 9.30മുതല്‍ ആരംഭിക്കും. എല്ലാ വഴികളും ആഘോഷം നടക്കുന്ന മാഞ്ചെസ്റ്റര്‍ വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക്.

യുകെയുടെ മലയാറ്റൂര്‍ ആയ മാഞ്ചസ്റ്ററില്‍ പ്രധാന തിരുന്നാള്‍ ആഘോഷങ്ങള്‍ നാളെ നടക്കും. വിഥിന്‍ഷോ സെന്റ് അന്റണീസ് ദേവാലയവും പ്രദക്ഷിണ വഴികളുമെല്ലാം കൊടിതോരണങ്ങളാല്‍ അലങ്കരിച്ചു മോടിപിടിപ്പിച്ചുകഴിഞ്ഞു. ഇന്ന് വൈകുന്നേരം 5.30ന് നടക്കുന്ന ദിവ്യബലിക്ക് മിഷന്‍ മുന്‍ ഡയറക്ടറും ആഷ്‌ഫോര്‍ഡ് മാര്‍ സ്ലീവാ ഡയറക്ടറുമായ റവ.ഫാ. ജോസ് അഞ്ചാനിക്കല്‍ നേതൃത്വം നല്‍കും. ഇന്നത്തെ ദിവ്യബലിയില്‍ മെന്‍സ് ഫോറം, വിമന്‍സ് ഫോറം, കൊയര്‍, സെന്റ് ബെനഡിക്ട് യൂണിറ്റ്, സേക്രട്ട് ഹാര്‍ട്ട് യൂണിറ്റ് എന്നിവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക നിയോഗമാണ് ദിവ്യബലി.

മാഞ്ചസ്റ്റര്‍ തിരുന്നാളില്‍ സംബന്ധിക്കാനായി മറ്റ് സ്ഥലങ്ങളില്‍ നിന്നും വിഥിന്‍ഷോയിലെ ഭവനങ്ങളിലേക്ക് അതിഥികളെത്തിക്കഴിഞ്ഞു. നാട്ടില്‍ നിന്നും യുകെയിലെത്തിയ മലയാളിക്ക് നഷ്ടപ്പെട്ടു പോകുമായിരുന്ന  നാട്ടിലെ തിരുന്നാള്‍ ആഘോഷങ്ങളാണ് എല്ലാ വര്‍ഷവുമെന്ന പോലെ നാളെയും മാഞ്ചസ്റ്ററില്‍ പുനരാവിഷ്‌ക്കരിക്കപ്പെടുന്നത്. മലയാളി സമൂഹം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക്  ഇനി മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ എല്ലാം ഒരുക്കങ്ങളും പൂര്‍ത്തിയായതായി മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ജോസ് കുന്നുംപുറം അറിയിച്ചു.

രാവിലെ ഒന്‍പതിന് ദിവ്യബലിയില്‍ കാര്‍മ്മികരാകുന്ന വൈദികരെയും അള്‍ത്താര സംഘാംഗങ്ങളെയും, പ്രസുദേന്തിമാരെയും ചെണ്ടമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്വീകരിച്ച് സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെയായിരിക്കും സിറോമലബാര്‍ സഭയുടെ ഏറ്റവും അത്യാഘോഷപൂര്‍വ്വമായ കുര്‍ബാന ക്രമമായ പരിശുദ്ധ റാസക്ക് തുടക്കമാകുന്നത്.

പ്രെസ്റ്റണ്‍ സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍ ദേവാലയം വികാരി റവ. ഫാ.ബാബു പുത്തന്‍പുരയില്‍ മുഖ്യ കാര്‍മ്മികനാകുമ്പോള്‍ യുകെയുടെ പലഭാഗങ്ങളില്‍ നിന്നായി എത്തിച്ചേരുന്ന വൈദികര്‍ സഹ കാര്‍മ്മികരാകും. ദിവ്യബലിയെ തുടര്‍ന്നാണ് പൗരാണീകത വിളിച്ചോതുന്ന തിരുന്നാള്‍ പ്രദക്ഷിണം ആരംഭിക്കുക. നൂറുകണക്കിന് മുത്തുക്കുടകളും പൊന്‍ - വെള്ളി കുരിശുകളുമെല്ലാം അകമ്പടി സേവിക്കുന്ന തിരുന്നാള്‍ പ്രദക്ഷിണത്തില്‍ വിശുദ്ധ തോമാസ്ലീഹായുടെയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, പരിശുദ്ധ ദൈവ മാതാവിന്റേയും, വിശുദ്ധ സെബാസ്ത്യാനോസിന്റേയും തിരുസ്വരൂപങ്ങള്‍ സംവഹിക്കും.
മേളപ്പെരുമഴ തീര്‍ത്തു വാറിംഗ്ടണ്‍ ചെണ്ടമേളവും, ഐറീഷ് പൈപ്പ് ബാന്‍ഡുമെല്ലാം പ്രദക്ഷിണത്തില്‍ അണിനിരക്കുമ്പോള്‍ മറുനാട്ടിലെ വിശ്വാസ പ്രഘോഷണമാകും തിരുന്നാള്‍ പ്രദക്ഷിണം.

യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ നാളെ വിഥിന്‍ഷോയില്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പള്ളിയുടെ മുന്‍വശത്തു തയാറാക്കുന്ന  കുരിശും തൊട്ടി ചുറ്റി പ്രാര്‍ത്ഥനക്ക് ശേഷമാകും പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിക്കുക. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും, പാച്ചോര്‍ നേര്‍ച്ചയും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

യുകെയില്‍ ആദ്യമായി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച മാഞ്ചസ്റ്റര്‍ തിരുന്നാള്‍ അടുത്ത വര്‍ഷം ഇരുപതാണ്ട് പൂര്‍ത്തിയാക്കുകയാണ് അതിനാല്‍ ആഘോഷങ്ങള്‍ക്ക് ഒട്ടും കുറവ് വരാത്തരീതിയില്‍ ആണ് തിരുന്നാള്‍ കമ്മിറ്റി ഓരോ കാര്യങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച  വൈകുന്നേരം നാലിന് ദിവ്യബലിയെ തുടര്‍ന്ന് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ചക്കാലമായി നടന്നുവരുന്ന  തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.

മിഷന്‍ ഡയറക്ട്ടര്‍ റവ.ഫാ. ജോസ് കുന്നുംപുറം, കൈക്കാരന്മാരായ ട്വിങ്കിള്‍ ഈപ്പന്‍, റോസ്ബിന്‍ സെബാസ്റ്റ്യന്‍, ജോബിന്‍ ജോസഫ് എന്നിവരുടെയും, പാരിഷ് കമ്മിറ്റിയംഗങ്ങളുടേയും നേതൃത്വത്തിലാണ് തിരുന്നാള്‍ വിജയത്തിനായുള്ള ക്രമീകരങ്ങള്‍ നടന്നുവരുന്നത്.

ഗതാഗത തടസം ഉണ്ടാവാതിരിക്കുവാന്‍ വിപുലമായ ക്രമീകരങ്ങളാണ് തിരുന്നാള്‍ കമ്മറ്റി ഒരുക്കിയിരിക്കുന്നത്. പള്ളിയുടെ മുന്‍ വശങ്ങളിലും, പ്രദക്ഷിണം കടന്നു പോകുന്ന വഴികളിലും വാഹനങ്ങള്‍ പാര്‍ക്കുചെയ്യുവാന്‍ അനുവാദമുണ്ടായിരിക്കുന്നതല്ല. പള്ളിക്കു സമീപമുള്ള സെന്റ് അന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടിലും, കോര്‍ണീഷ് മാന്‍ പബ്ബിന്റെ ഗ്രൗണ്ടിലുമായിട്ടാണ് വാഹങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടത്.

തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ജോസ് കുന്നുംപുറം സ്വാഗതം ചെയ്യുന്നു.

സെന്റ്. ആന്റണീസ് ദേവാലയത്തിന്റെ വിലാസം:-
St. Antony's Church
Dunkery Road,
Wythenshawe
M22 0WR.

വാഹനങ്ങള്‍ പാര്‍ക്കു ചെയ്യേണ്ട സ്ഥലങ്ങള്‍:-
St. Antony's School Ground,
Dunkery Rd, Wythenshawe, Manchester M22 0NT

Cornishman Pub Ground,
Cornishway, Wythenshawe, Manchester M22 0JX.

 

More Latest News

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രന് ആശ്വാസം; മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി കാസര്‍കോട് സെഷന്‍സ് കോടതി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതല്‍ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കാസര്‍കോട് സെഷന്‍സ് കോടതി ആണ് വിധി പറഞ്ഞത്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പ്രതികളെല്ലാം ഹാജരായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കുകയും ഇതിന് കോഴയായി രണ്ടരലക്ഷം രുപയും മൊബൈല്‍ ഫോണും നല്‍കിയെന്നായിരുന്നു കേസ്.    

ഷൂട്ടിങ് സെറ്റില്‍ നിന്നും ഓടി പോയ ആനയെ കണ്ടെത്തി, 'പുതുപ്പള്ളി സാധു'വിനെ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് കണ്ടെത്തിയത്

ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട്ടിലേക്ക് ഓടിക്കയറിയ 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് തെരച്ചില്‍ സംഘം ആനയെ കണ്ടെത്തിയത്. ആനയ്ക്ക് പരിക്കുകളോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഒന്നുമില്ല. ആനയുടെ പിണ്ഡം നോക്കിയാണ് പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയതെന്നും ആന ഉടമ പറഞ്ഞു. ആന ഉടമയുടെ വാക്കുകള്‍ ഇങ്ങനെ: 'ആനയ്ക്ക് പരിക്കുകളോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഒന്നുമില്ല. ആനയുടെ പിണ്ഡം നോക്കിയാണ് പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയത്. ഭയന്നുപോയതു കൊണ്ടാണ് ഓടിയത്. മറ്റൊരു ആന രണ്ടു തവണ കുത്തി. നാടന്‍ സ്വഭാവമുള്ളത് കൊണ്ട് മനുഷ്യ സാമീപ്യമുള്ള സ്ഥലത്തേക്ക് ആന വരും. ഷൂട്ടിങ്ങ് കഴിഞ്ഞതിനാല്‍ ആനയെ തിരിച്ചു കൊണ്ടുപോവുകയാണ്'. ഇന്നലെ ഷൂട്ടിങ് സെറ്റില്‍ ശാന്തനായി നിന്നിരുന്ന ആന പൊടുന്നനെ പരിഭ്രാന്തനായി കാട്ടിലേക്ക് ഓടുകയായിരുന്നു എന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായ ആളുകള്‍ പറയുന്നത്. ഭൂതത്താന്‍കെട്ട് വനമേഖലയില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തിയത്. ആനകള്‍ ബഹളമുണ്ടാക്കുന്നതു കണ്ട് ഷൂട്ടിംഗ് കാണാനെത്തിയവരും സിനിമ പ്രവര്‍ത്തകരുമടക്കം പരിഭ്രാന്തിയോടെ ഓടി രക്ഷപ്പെടുകയായിരുന്നെന്നും സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടിയ ശേഷം കാടുകയറുകയായിരുന്നു. ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട് കാട് കയറിയ പുതുപ്പള്ളി സാധുവിനായി ഇന്നലെ രാത്രി പത്ത് മണി വരെ വനപാലകര്‍ കാടിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.

സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം, അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയി, പൊലീസ് അന്വേഷണത്തില്‍

സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. എംടിയുടെ കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം ഉണ്ടായത്. എംടിയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരങ്ങള്‍ കവര്‍ന്നതായി റിപ്പോര്‍ട്ട്. അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എംടിയും ഭാര്യയും വീട്ടിലില്ലാതിരുന്ന അവസരത്തിലാണ് മോഷണം നടന്നതെന്ന് സൂചന. കഴിഞ്ഞ മാസം 22നും 30നും ഇടയില്‍ മോഷണം നടന്നതായാണ് സംശയിക്കുന്നത്. കാരണം അന്നേ ദിവസങ്ങളില്‍ ആണ് എംടിയും ഭാര്യയും വീട്ടില്‍ ഇല്ലാതിരുന്നത്. ഇന്നലെയാണ് മോഷണ വിവരം ഇവര്‍ അറിയുന്നത്. വീട്ടിലെ അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം മനസ്സിലാക്കിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞത്. അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. മോഷണ വിവരം അറിഞ്ഞ ഉടനെ ഇന്നലെ രാത്രിയോടെ നടക്കാവ് പൊലീസില്‍ പരാതി നല്‍കി. കുടുംബവുമായി ബന്ധമുള്ള ആരെങ്കിലുമാവാം മോഷണം നടത്തിയത് എന്നാണ് കരുതുന്നത്.

നവജാത ശിശുവിനെ വില്‍ക്കാന്‍ നിര്‍ബന്ധിച്ച് പങ്കാളി, എതിര്‍ത്തപ്പോള്‍ കുഞ്ഞിനെ ഭിത്തിയിലടിച്ചു കൊന്നു, ഞെട്ടിക്കുന്ന സംഭവം ആന്ധ്രപ്രദേശില്‍

കാകിനാട: നവജാത ശിശുവിനെ ഭിത്തിയിലടിച്ച് കൊന്ന് അച്ഛന്‍. വെറും 34 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അച്ഛന്‍ ഭിത്തിയിലടിച്ച് കൊന്നത്. ആന്ധ്രപ്രദേശിലെ കാകിനാടയിലാണ് സംഭവം. കാകിനാട ജില്ലയിലെ ജഗന്നാഥപുരത്തെ ചെക്ക ഭവാനി എന്ന സ്ത്രീയുടെ കുഞ്ഞിനെയാണ് പങ്കാളി കൊലപ്പെടുത്തിയത്. ഭര്‍ത്താവ് മരിച്ചു പോയ ഇവര്‍ കുറച്ച് കാലമായി കേദ ശിവ മണി എന്നയാള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ക്കുണ്ടായ ആണ്‍കുഞ്ഞിനെ കേദ ശിവ മണി വിറ്റിരുന്നു. അന്നും എതിര്‍ത്ത ഭവാനിയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഒരു മാസം മുന്‍പാണ് ഭവാനി പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ഈ കുഞ്ഞിനേയും വില്‍ക്കുമെന്ന് കേദ ശിവ മണി പറഞ്ഞതിന് പിന്നാലെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. എന്തുവന്നാലും മകളെ വിട്ടുതരില്ലെന്ന നിലപാട് ഭവാനി തുടര്‍ന്നതോടെ ഇയാള്‍ കുഞ്ഞിനെ കയ്യിലെടുത്ത് ഭിത്തിയിലേക്ക് അടിക്കുകയായിരുന്നു. നിലത്തുവീണ കുഞ്ഞിന് അനക്കമില്ലാതെ വന്നതോടെ ഭവാനി കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും തലയ്‌ക്കേറ്റ ഗുരുതര പരിക്കിനേ തുടര്‍ന്ന് കുട്ടി മരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാകിനാട വണ്‍ ടൌണ്‍ ഇന്‍സ്‌പെക്ടര്‍ വിഷയത്തില്‍ കേസ് എടുത്ത് കേദ ശിവ മണിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ശ്രീ നാരായണ ധര്‍മ്മ സംഘം ഓണാഘോഷം ഈ മാസം 12ന്, പരിപാടിക്ക് ആവേശം പകരാന്‍ സമ്മേളനവും മെഗാ തീരുവാതിരയും

ശ്രീ നാരായണ ധര്‍മ്മ സംഘം യുകെയുടെ (SNDS, UK) ഈ വര്‍ഷത്തെ ഓണാഘോഷം 2024 ഒക്ടോബര്‍ മാസം 12 ാം തീയതി ശനിഴ്ച്ച പാപ്പ്വര്‍ത് വില്ലേജ് ഹാളില്‍ നടത്തുന്നു. വിപുലമായ പരിപാടികളോടെ രാവിലെ 9 മണി മുതല്‍ വൈകിട്ട്5മണിവരെയാണ് ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നൂറിലധികം കലാകാരികള് പങ്കെടുക്കുന്ന മെഗാ തിരുവാതിരയും യുകെയിലെയും കേരളത്തിലെയം പ്രമുഖ സാംസ്‌കാരിക വ്യക്തികള്‍ പങ്കെടുക്കുന്ന സാസ്‌കാരിക സമ്മേളനവും, കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധതരം കലാപരിപാടികളും, വടംവലിയും, വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമാകും. ഇംഗ്ലണ്ടിലെ എല്ലാ ശ്രീ നാരായണ ഭക്തരെയും, ശ്രീ നാരായണ ധര്‍മ്മ സംഘം യുകെ പാപ്പ്വര്‍ത് വില്ലേജ് ഹാളിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ്,  കിഷോര്‍ രാജ് 07533868372 സെക്രട്ടറി, സുരേഷ് ശങ്കരന്‍, 07830906560

Other News in this category

  • ശ്രീ നാരായണ ധര്‍മ്മ സംഘം ഓണാഘോഷം ഈ മാസം 12ന്, പരിപാടിക്ക് ആവേശം പകരാന്‍ സമ്മേളനവും മെഗാ തീരുവാതിരയും
  • സെന്റ് മാര്‍ക്സ് ക്നാനായ ചര്‍ച്ച് ഹാംപ്ഷെയര്‍ ബേസിംഗ്സ്റ്റോക്കില്‍ ധ്യാന ശുശ്രൂഷ ഈ മാസം 12ന്; നയിക്കുന്നത് ബ്രദര്‍. സുനില്‍ കൈതാരം, വികാരി ഫാ. സജി എബ്രഹാം കൊച്ചേത്ത് എന്നിവര്‍ ചേര്‍ന്ന്
  • യുണൈറ്റഡ് ഷാലോം പെന്തക്കോസ്തല്‍ ചര്‍ച്ച് യുകെയുടെ റിവൈവ് യുകെ - 2024 ഈമാസം മാഞ്ചസ്റ്ററിലെ ജയിന്‍ കമ്മ്യൂണിറ്റി സെന്ററില്‍, പ്രീസ്റ്റ് മാത്യു ടി ജോണ്‍ ആരാധന നയിക്കുന്ന ചടങ്ങ് നാല്, അഞ്ച്, ആറ് തീയതികളില്‍
  • ബ്രിസ്റ്റോള്‍ യാക്കോബായ സുറിയാനി പള്ളിയുടെ വാര്‍ഷിക പെരുന്നാള്‍ ഒക്ടോബര്‍ അഞ്ച്, ആറ് തീയതികളില്‍, അഭി. മോര്‍ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വം വഹിക്കും
  • കാര്‍ഡിഫ് ക്നാനായ പള്ളിയില്‍ സുനില്‍ കൈതാരം നയിക്കുന്ന പ്രാത്ഥനായോഗം ഒക്ടോബര്‍ 5ന് ശനിയാഴ്ച, പഭാത പ്രാത്ഥനയും, വി :കുര്‍ബ്ബാനയും, പാത്ഥനാ യോഗവും
  • യൂറോപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി മാര്‍ത്തോമാ കുരിശു സ്ഥാപിച്ച പള്ളിയായി ലീഡ്‌സ് സിറോ മലബാര്‍ ഇടവക ദേവാലയം, യൂറോപ്പില്‍ ചരിത്രമെഴുതി ലീഡ്‌സ് സിറോ മലബാര്‍ ഇടവക ദേവാലയം
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ചെറുപുഷ്പ മിഷന്‍ ലീഗ് പ്രവര്‍ത്തന ഉദ്ഘാടനം നാളം, ലിവര്‍പൂളില്‍ ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയത്തില്‍ വച്ച്രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിക്കും
  • യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസന ഉദ്ഘാടനം ഈ മാസം 29ന്: വിശുദ്ധ കുര്‍ബ്ബാനയും പൊതുസമ്മേളനവും ബിര്‍മിംഗ്ഹാമിലുള്ള ബെഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തുന്നു
  • വാത്സിങ്ങാം സീറോ മലങ്കര കാത്തോലിക്ക സഭയുടെ വാത്സിങ്ങാം മരിയന്‍ തീര്‍ത്ഥാടനവും, പുനരൈക്യത്തിന്റെ 94-ാം വാര്‍ഷിക ആഘോഷവും ഈമാസം 28ന്
  • മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റഫേല്‍ തട്ടില്‍, സെന്റ് മേരി ഓഫ് ദ എയിഞ്ചല്‍സ് മിഷന്‍ വെര്‍ത്തിങ് ഉദ്ഘാടനം ചെയ്തു, ചടങ്ങില്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സാമ്പ്രിക്കല്‍ സന്നിഹിതനായിരുന്നു
  • Most Read

    British Pathram Recommends