സ്റ്റാര്‍ മാജിക്ക് വേദിയിലെ എല്ലാവരുടെയും പ്രിയപ്പെട്ട താരം ആരാണെന്ന് ചോദിച്ചാല്‍ എല്ലാവര്ക്കും ഒരു ഉത്തരമേ ഉണ്ടാകൂ- അനുമോള്‍. സഹതാരങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും ഒരുപോലെ അുമോള് പ്രിയപ്പെട്ടതായത് സ്റ്റാര്‍ മാജിക്ക് വേദിയിലൂടെയാണ്.
അനുമോളുടെ വിവാഹം എന്നാണെന്നാണ് എപ്പോഴും ആരാധകര്‍ താരത്തെ കാണുമ്പോള്‍ ചോദിക്കുന്നത്. സഹതാരങ്ങളില്‍ പലരും വിവാഹിതരായി പോകുമ്പോഴും അനുമോളുടെ വിവാഹമാണ് പലരും അന്വേഷിക്കുന്നത്. ഇപ്പോഴിതാ അതിനുള്ള ഉത്തരം നല്‍കിയിരിക്കുകയാണ് അനുമോള്‍.
നടിയും സ്റ്റാര്‍ മാജിക്ക് താരവുമായ ഐശ്വര്യയുടെ വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ആണ് അനുമോളുടെ വിവാഹത്തെ കുറിച്ച് യൂട്യൂബ് ചാവലുകാര് ചോദിച്ചത്. തന്റെ വിവാഹം ഉടനുണ്ടാകുമെന്നാണ് അനുമോള്‍ പറയുന്നത്. മാത്രമല്ല ഡേറ്റും പറഞ്ഞിരിക്കുകയാണ് അനുമോള്‍.
ഈ വര്‍ഷം നവംബര്‍ 24, 25 ആണ് തന്റെ വിവാഹം. നമുക്കെല്ലാവര്‍ക്കും അന്ന് കാണാം, വരനാരാണ് എന്ന ചോദ്യത്തിന് അതൊക്കെ വഴിയെ പറയാമെന്നും ഐശ്വര്യ പറഞ്ഞില്ലല്ലോ വരന്റെ പേര്, അത് പോലെ തന്റേതും വഴിയേ പറയാം എന്നായിരുന്നു നടി പറഞ്ഞത്. ലവ് മാരിയേജ് ആണോ എന്ന ചോദ്യത്തിന് അറേഞ്ചിഡ് ആണെന്നും മാട്രിമോണി വഴിയാണെന്നും പറയുന്നു. എന്നാല്‍ ഇത് അനു മോള് തമാശയായി പറഞ്ഞത് ആണോ യാഥാര്‍ത്ഥമാണോ എന്ന സംശയവും ആരാധകര്‍ക്കുണ്ട്. അനുമോള്‍ പറയുന്നത് ശരിയാണെങ്കില്‍ വളരെ സന്തോഷമാണെന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്.