സ്റ്റാര്‍ മാജിക്ക് വേദിയിലൂടെയാണ് ലക്ഷ്മി നക്ഷത്ര ആരാധകര്‍ക്ക് പ്രിയപ്പെട്ടതായി മാറിയത്. വ്യത്യസ്തമായ അവതരണത്തിലൂടെ എല്ലാവരുടെയും പ്രിയപ്പെട്ടതായി മാറാന്‍ താരത്തിന് കഴിഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിലൂടെയും താരം നിരവധി ആരാധകരെ സമ്പാദിച്ചിട്ടുണ്ട്.
കൊല്ലം സുധിയെ കുറിച്ചുള്ള വീഡിയോകള്‍ ചെയ്ത് നിരവധി വിമര്‍ശനങ്ങളും ലക്ഷ്മിയെ തേടി എത്തി. അവസാനം സുധിയുടെ മരണ സമയത്തെ വസ്ത്രത്തില്‍ നിന്നും സുധിയുടെ മണം കൊണ്ട് പെര്‍ഫ്യൂം നിര്‍മ്മിച്ച വീഡിയോയും ഒരു വിഭാഗം ആളുകള്‍ വിമര്‍ശിച്ചു. ഒരാളുടെ മരണം ഇങ്ങനെ മാര്‍ക്കറ്റ് ചെയ്യണോ എന്നാണ് പലരും ചോദിച്ചത്. ഇപ്പോഴിതാ ലക്ഷ്മി പങ്കുവെച്ച പുതിയ സന്തോഷ വാര്‍ത്തയും ആളുകള്‍ വിമര്‍ശിച്ചിരിക്കുകയാണ്.
തന്റെ ഗ്യാരേജിലേക്ക് പുതിയൊരു അംഗം കൂടി എത്തിയ സന്തോഷമാണ് പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ലക്ഷ്മി നക്ഷത്ര അറിയിച്ചിരിക്കുന്നത്. താരം ഏറ്റവും പുതിയതായി വാങ്ങിയ വാഹനം മഹേന്ദ്രയുടെ ഥാര്‍ ആണ് . കറുപ്പ് നിറത്തിലുള്ള ഥാറിന്റെ മുന്നില്‍ സ്റ്റൈലന്‍ ലുക്കില്‍ നില്ക്കുന്ന ചിത്രം പങ്കിട്ടുകൊണ്ടാണ് പുതിയ വാഹനം വാങ്ങിയ സന്തോഷം ലക്ഷ്മി നക്ഷത്ര പങ്കിട്ടത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കിയിരുന്നു ലക്ഷ്മി നക്ഷത്ര.
കുട്ടിക്കാലത്ത് സിനിമയില്‍ കറുത്ത ബിഎംഡബ്ല്യു കണ്ടപ്പോള്‍ മനസില്‍ കയറികൂടിയ ആഗ്രഹം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് ഒന്നര വര്‍ഷം മുമ്പ് ലക്ഷ്മി ബിഎംഡബ്ല്യു 3 സീരിസ് വാങ്ങിയത്. ലക്ഷ്മിയുടെ പുത്തന്‍ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ സ്റ്റാര്‍ മാജിക്കിലെ സഹതാരങ്ങളും ആരാധകരുമെല്ലാം ലക്ഷ്മിക്ക് ആശംസ അറിയിച്ചെത്തി. എന്നാല്‍ ഒരു വിഭാഗം ആളുകള്‍ കൊല്ലം സുധിയുടെ പേരില്‍ ലക്ഷ്മിയെ പരിഹസിച്ചും കമന്റുകള്‍ കുറിച്ചിട്ടുണ്ട്. കൊല്ലം സുധിയുടെ പേരില്‍ ചെയ്ത വീഡിയോകളില്‍ നിന്നും ലഭിച്ച പ്രതിഫലം ഉപയോഗിച്ചാണ് ലക്ഷ്മി പുതിയ വാഹനം സ്വന്തമാക്കിയത് എന്ന തരത്തില്‍ പരിഹസിച്ചുള്ളതായിരുന്നു കമന്റുകള്‍.