മടക്കാവുന്ന സ്മാര്‍ട്ട്ഫോണുകളിലെ ഏറ്റവും നൂതനമായ റേസര്‍ 50 അള്‍ട്രാ പുറത്തിറക്കി മോട്ടോറോള. മറ്റ് ഫ്ലിപ്പ് ഫോണുകളേക്കാളും വലുതും ഇന്റലിജന്റുമായ എക്സ്റ്റേര്‍ണല്‍ ഡിസ്പ്ലേയുമടക്കം ധാരാളം ഫീച്ചറുകള്‍ വരുന്നതാണ് റേസര്‍ 50 അള്‍ട്രാ. വ്യക്തിഗത എഐ അസ്സിസ്റ്റന്റായ ഗൂഗിളിന്റെ ജെമിനി എക്സ്റ്റേര്‍ണല്‍ ഡിസ്പ്ലേയില്‍ നിന്ന് നേരിട്ട് ഉപയോഗിക്കാനാകും. ഒപ്പം, മോട്ടോറോള റേസര്‍ 50 അള്‍ട്രാ ഉപയോക്താക്കള്‍ക്ക് 3 മാസത്തേക്ക് ജെമിനി അഡ്വാന്‍സ്ഡ് ഉപയോഗിക്കാനുമാകും.
4.0' എക്സ്റ്റേണല്‍ ഡിസ്പ്ലേ, 165ഹേര്‍ട്സ് റിഫ്രഷ് റേറ്റ്, 6.9 ഇഞ്ച് ഇന്റേണല്‍ ഡിസ്പ്ലേ, ഐപിഎക്സ്8-റേറ്റഡ് അണ്ടര്‍വാട്ടര്‍ പ്രൊട്ടക്ഷന്‍, ആക്ഷന്‍ ഷോട്ട്, ഫോട്ടോ എന്‍ഹാന്‍സ്മെന്റ് പോലുള്ളവ വരുന്ന എഐ ക്യാമറ എന്നീ പ്രേത്യേകതകളുണ്ട്.
9,999 രൂപ വിലയുള്ള മോട്ടോ ബഡ്സ്+ സഹിതമാണ് ഫോണ്‍ ബോക്സ് വരുന്നത്. 12ജിബി റാം 512ജിബി സ്റ്റോറേജ് വേരിയന്റില്‍ മിഡ്നൈറ്റ് ബ്ലൂ, സ്പ്രിംഗ് ഗ്രീന്‍, പീച്ച് ഫസ് എന്നീ 3 നിറങ്ങളില്‍ ലഭ്യമാണ്. ജൂലൈ 20 മുതല്‍ വില്‍പ്പനയ്ക്കെത്തുന്ന റേസര്‍ 50 അള്‍ട്രാ ജൂലൈ 10 മുതല്‍ ആമസോണ്‍, റിലയന്‍സ് ഡിജിറ്റല്‍, മോട്ടറോള.ഇന്‍ എന്നിവയിലും പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലും പ്രീ-റിസര്‍വ് ചെയ്യാനുമാകും. 99,999 രൂപയാണ് ലോഞ്ച് വില. പരിമിത കാലയളവില്‍ ഏര്‍ലി ബേഡ് ഓഫറായി 94,999 രൂപയ്കും ബാങ്ക് ഓഫര്‍ ഉള്‍പ്പെടെ 89,999 രൂപയ്കും ലഭ്യമാകും.