മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെയും മകളായി അഭിനയിച്ച വ്യക്തിയാണ് ബേബി അഞ്ജു എന്ന അഞ്ജു. ബാലതാരമായും പിന്നീട് നായികയായും എത്തിയ അഞ്ജു മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നടയിലും തിളങ്ങി നിന്ന താരമാണ്.
കരിയറില്‍ വലിയ പ്രശസ്തി ഉണ്ടായിരുന്ന താരത്തിന് പക്ഷെ അധിക കാലം മുന്നോട്ട് പോകാന്‍ സാധിച്ചില്ല. സിനിമയില്‍ സജീവമായി അഭിനയിക്കുന്നതിനിടയില്‍ ടൈഗര്‍ പ്രഭാകറുമായി ഇഷ്ടത്തിലാവുകയും 1996ല്‍ നടനെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹ സമയത്ത് നടിയുടെ പ്രായം വെറും 19 വയസ്സ് മാത്രമായിരുന്നു. ഇപ്പോഴിതാ ടൈഗര്‍ പ്രഭാകറുമായി പിരിയാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് താരം.
'എനിക്ക് 17 വയസ്സുള്ളപ്പോള്‍ പ്രശസ്ത നടന് ടൈഗര്‍ പ്രഭാകറിനെ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹം കഴിച്ച് കുറച്ച് കാലങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം മുന്‍പും വിവാഹിതനായതിനെ കുറിച്ചൊക്കെ ഞാനറിയുന്നത്. എന്നെ വിവാഹം കഴിക്കുന്നതിന് മുന്‍പ് അദ്ദേഹം മൂന്ന് തവണ വിവാഹം കഴിച്ചിട്ടുണ്ട്. മാത്രമല്ല ആ ബന്ധങ്ങളില്‍ എന്നെക്കാളും പ്രായമുള്ള പെണ്മക്കളും അദ്ദേഹത്തിനുണ്ടായിരുന്നു.'
ഇക്കാര്യങ്ങളൊക്കെ അറിഞ്ഞതോടെ ഞാന്‍ അദ്ദേഹത്തെ വിട്ടു പോവുകയായിരുന്നു. ആ സമയത്ത് ഞാന്‍ നാല് മാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2001 ല്‍ അദ്ദേഹത്തിന്റെ മരണവാര്‍ത്തയാണ് താന്‍ കേട്ടതെന്നും അഭിമുഖത്തില്‍ അഞ്ജു പറഞ്ഞു.'
പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പ് വിവാഹിതയായ അഞ്ജു കേവലം പത്തൊന്‍പത് വയസുള്ളപ്പോഴാണ് സിംഗിള്‍ മദറാവുന്നത്. അവിടുന്നിങ്ങോട്ട് മകന്റെ കാര്യങ്ങള്‍ നോക്കി ജീവിക്കുകയായിരുന്നു. ഇടയ്ക്ക് സിനിമയിലേക്ക് നടി തിരികെ വന്നെങ്കിലും അമ്മയുടെ മരണത്തോട് കൂടി അഭിനയത്തില്‍ നിന്നും മാറി നില്ക്കാന് തീരുമാനിച്ചു. പിന്നീട് സഹോദരനൊപ്പം അഞ്ജുവും മകനും ഓസ്ട്രേലിയയിലേക്ക് പോവുകയായിരുന്നു.