ബര്‍മിംഗ്ഹാമിനടുത്തു വോള്‍വര്‍ഹാംപ്ടണിലെ ഒഎല്‍പിച്ച് സീറോ മലബാര്‍ മിഷനിലെ തിരുനാള്‍ ഇന്ന് ആഘോഷപൂര്‍വം കൊണ്ടാടുന്നു. മിഷന് മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സെന്റ് ജോര്‍ജ്ജിന്റെയും മറ്റു വിശുദ്ധരുടെയും തിരുനാള്‍ സംയുക്തമായി ആണ് നടത്തുന്നത്.
ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് കൊടിയേറ്റോടുകൂടി ആരംഭിക്കുന്ന പരിപാടികളെ തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും ആഘോഷമായ ദിവ്യബലിയും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള പ്രക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് ലദീഞ്ഞ്, സ്നേഹവിരുന്ന് എന്നിവയാണ് നടക്കുക.
തിരുനാളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ ഇടവക അംഗങ്ങളെയും ക്ഷണിച്ചുകൊള്ളുന്നതായി വികാരി ഫാദര്‍ ജോര്‍ജ് ചേലയ്ക്കല്‍, കൈക്കാരന്മാരായ ജോര്‍ജ്കുട്ടി, സെബാസ്റ്റ്യന്‍, നോബി എന്നിവര്‍ അറിയിച്ചു.