നാവിന് രുചി നല്കുന്ന ഭക്ഷണം അതാണ് മനുഷ്യന് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാകുന്നത്. പല നാടുകളിലും പല തരത്തിലുള്ള ഭക്ഷണങ്ങളായിരിക്കും വിളമ്പുക. ഓരോ നാടുകളിലും യാത്രകള്‍ പോകുമ്പോള്‍ ആ നാട്ടിലെ പ്രധാന ഭക്ഷണം അന്വേഷിച്ച് കണ്ടെത്തി രുചിക്കാന്‍ മനുഷ്യന് ഏറെ താല്പര്യമായിരിക്കും.
ഇവിടെയിതാ ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ തയ്യാറാക്കിയ പെരുമ്പാമ്പ് വറുത്തതാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
12 അടി നീളമുള്ള പെരുമ്പാ്ബിനെ മസാല പുരട്ടി ഗ്രില്‍ ചെയ്യുകയാണ് ഈ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ചെയ്യുന്നത്. അടുപ്പില്‍ വെച്ചിരിക്കുന്ന പാമ്പിന്മേല് ഇയാള്‍ ഓയില്‍ തളിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പിന്നാലെ അടുപ്പില്‍ നിന്നും മാറ്റിയ പാമ്പിന്റെ മുകളില്‍ ചില മസാലപ്പൊടികളും ഇയാള്‍ വിതറുന്നുണ്ട്. പിന്നാലെ ഇയാള്‍ തിളപ്പിച്ച എണ്ണയിലേക്കും പാമ്പിനെ ഇറക്കി പൊരിച്ചെടുക്കുന്നു. നിമിഷങ്ങള്‍ക്ക് ശേഷം പാമ്പിന്റെ നിറം കറുപ്പായി മാറുന്നുണ്ട്.
വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. ഈ പാമ്പിന്റെ ഏത് ഭാഗത്താണ് ഏറ്റവും രുചികരമെന്നതടക്കം കമന്റ് ചെയ്യുന്നവരുണ്ട്. ചിലര്‍ നല്ല കമന്റുകള്‍ പങ്കുവയ്ക്കുമ്പോള്‍ മറ്റ് ചിലര്‍ മോശം കമന്റുകളും പങ്കുവയ്ക്കുന്നു. ഈ വീഡിയോ കാണുമ്പോള്‍ അറപ്പ് തോന്നുന്നെന്നാണ് ചിലര്‍ പറയുന്നത്.