കേരളം കോളറ പേടിയില്‍ ആണ്. കഴിഞ്ഞ ദിവസം മാത്രം നാല് പേര്‍ക്കാണ് കോളറ സ്ഥിതീകരിച്ചത്. അതിനാല്‍ തന്നെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്.
തലസ്ഥാനത്ത് നെയ്യാറ്റിന്‍കരയിലെ ശ്രീകാരുണ്യ ഹോസ്റ്റലിലെ അന്തേവാസികള്‍ക്കാണ് ഇന്നലെ കോളറ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ കോളറ ബാധിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. ഇവരില്‍ 11 പേരും നെയ്യാറ്റിന്‍കരയിലെ ഹോസ്റ്റലിലെ അന്തേവാസികളാണ്. കോളറയുടെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുകയാണ്.
അതേസമയം സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്ന് പിടിക്കുന്നു. ഇന്നലെ മാത്രം പനി ബാധിച്ച്12,204 പേരാണ് ചികിത്സ തേടിയത്.11 പേര്‍ മരണപ്പെട്ടു. നാല് പേര്‍ എലിപ്പനി ബാധിച്ചാണ് മരിച്ചത്. പനിബാധിതരുടെ എണ്ണം കൂടുമ്പോഴും കാസര്‍കോട് ജില്ലയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ രോഗികള്‍ വലയുകയാണെന്ന പരാതി ഉയര്‍ന്ന് വരുന്നു. 78 ഡോക്ടര്‍മാരുടെ കുറവാണ് ജില്ലയിലുള്ളത്.
കാസര്‍കോട് ജില്ലയില്‍ 323 ഡോക്ടര്‍മാരുടെ തസ്തികയാണുള്ളത്. 75 ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് മൂന്നുതവണയായി പിഎസ്സി നിയമന ഉത്തരവ് നല്‍കിയെങ്കിലും 33 പേര്‍ മാത്രമാണ് എത്തിയത്. ഇവരില്‍ 30 പേരും പിജി കോഴ്‌സിനും മറ്റുമായി അവധിയില്‍ പ്രവേശിച്ചു. നിലവിലെ ഡോക്ടര്‍മാര്‍ അധികസമയം ഡ്യൂട്ടി എടുത്താണ് ഒ പിയിലും വാര്‍ഡിലും ഉള്ള രോഗികളെ പരിശോധിക്കുന്നത്.