നിപ സംശയിച്ച ഏഴുപേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. 6 പേര് മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്. പ്രദേശത്ത് വീടുകള്‍ കയറിയുളള സര്‍വെ അടക്കം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
മലപ്പുറത്ത് മരിച്ച പതിനാലുകാരന്റെ ബന്ധുക്കള്‍ക്കും രോഗലക്ഷണമില്ലെന്ന് തെളിഞ്ഞു. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ ബന്ധുക്കള്‍ക്കും രോഗലക്ഷണമില്ല. 14 കാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 330 പേരാണുളളത്. ഇവരില്‍ 101 പേരെ ഹൈറിസ്ക്ക് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. 68 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്.
മരിച്ച കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം മരത്തില്‍ നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായി വിവരമുണ്ട്. ഇവിടെ വവ്വാലിന്റെ സാന്നിദ്ധ്യവും സ്ഥിരീകരിച്ചു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ സാമൂഹ്യ അകലം പാലിച്ച് പ്ലസ് വണ്‍ അലോട്ട്മെന്റ് നാളെ നടക്കും.