അഞ്ച് മണിക്ക് എഴുന്നേല്‍ക്കണമെങ്കില്‍ നാല് മണിമുതല്‍ അലാറം സെറ്റ് ചെയ്യും. അത് പിന്നീട് നാലര നാലേമുക്കാല്‍ പിന്നീട് അഞ്ചടിച്ചാലും ചിലപ്പോള്‍ എഴുന്നേല്‍ക്കണമെന്നില്ല. എന്നാല്‍ ഇത്തരത്തില്‍ ഉറക്കം ഇത്തരത്തില്‍ ബ്രേക്ക് ആകുന്നത് ശരീര ഭാരത്തെ തന്നെ ബാധിക്കും എന്നതാണ് സത്യം. ഇവയെല്ലാം ശരീരത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും.
ഉറക്കത്തിന്റെ ഗുണനിലവാരം ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പ്രധാനമാണ്. സ്ലീപ് സൈക്കിളിന്റെ അവസാന ഘട്ടമാണ് റാപ്പിഡ് ഐ മൂവ്മെന്റ് സ്ലീപ് (ആര്‍ഇഎം). ഓര്‍മകള്‍ ക്രമീകരിക്കുന്നതിനും സര്‍ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനും ഈ ഘട്ടം വളരെ പ്രധാനമാണ്. ഉറക്കത്തിന്റെ ഈ ഘട്ടം തടസപ്പെടുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.
എല്ലാദിവസവും രാവിലെ ഒന്നിലധികം അലാറങ്ങള്‍ കേട്ട് ഇടയ്ക്കിടെ ഉണരുന്നത് നിങ്ങളുടെ അവസാന ഘട്ട ഉറക്കത്തെ തടസപ്പെടുന്നു. ഇത് ഉറക്കച്ചടവ്, ക്ഷീണം, മൂഡ് മാറ്റം എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ ഇത് നിങ്ങളുടെ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിപ്പിക്കാനും കാരണമാകുന്നു. ഓരോ തവണ അലാറം അടിക്കുമ്പോഴും ശരീരം ഫൈറ്റ് അല്ലെങ്കിള്‍ ഫ്‌ലൈറ്റ് പ്രതികരണത്തിലേക്ക് പോകുന്നു. ഇത് ശരീരത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും. കാലക്രമേണ മൂഡ് മാറ്റം കൂടാനും ഹൃദയാരോഗ്യം മോശമാകാനും കാരണമാകും.
സ്ഥിരമായ ഉറക്ക തടസം മൂലം ശരീരത്തില്‍ പിരിമുറക്കങ്ങള്‍ വര്‍ധിക്കാം. ഇത് അമിത ശരീരഭാരം, ഉത്കണ്ഠ, വിഷാദം പോലുള്ള അവസ്ഥയിലേക്ക് തള്ളിവിടാം. അതിനാല്‍ ഒന്നില്‍ കൂടുതല്‍ അലാറം സെറ്റ് ചെയ്യുന്നതിന് പകരം ഒരു തവണ മാത്രം അലാറം സെറ്റ് ചെയ്ത് ശീലിക്കാം. ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ഉറക്കം തടസപ്പെടുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു.