
ഒളിംപിക്സ് ഫൈനലില്‍ നിന്നും വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തെ കുറിച്ച് പ്രതികരിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മേധാവി പി.ടി. ഉഷ. ഒളിംപിക്സ്് ഫൈനലില്‍ നിന്നും വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവം ഞെട്ടലുളവാക്കിയെന്ന പി.ടി. ഉഷ.
സംഭവത്തെ തുടര്‍ന്ന് ലോക റസ്ലിങ് ഗവേണിങ് ബോഡിയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിങില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന് പി.ടി. ഉഷ അറിയിച്ചു. പി ടി ഉഷയുടെ വാക്കുകള്‍ ഇങ്ങനെ: 'വിനേഷിന്റെ അയോഗ്യത ഞെട്ടലുളവാക്കുന്നതാണെന്നും സംഭവത്തെ തുടര്‍ന്ന് ഒളിംപിക് വില്ലേജ് പോളിക്ലിനിക്കില്‍ വെച്ച് താന്‍ വിനേഷിനെ കണ്ടെന്നും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും മുഴുവന്‍ രാജ്യത്തിന്റെയും പിന്തുണ അവരെ അറിയിച്ചെന്നും പി.ടി. ഉഷ പറഞ്ഞു.
വിനേഷിന് എല്ലാവിധ മെഡിക്കല്‍ വൈകാരിക പിന്തുണയും നല്‍കും. അതേസമയം, വിനേഷിന് മൂന്നുതവണ മല്‍സരങ്ങള്‍ ഉണ്ടായിരുന്നെന്നും ഇതിന്റെ ഭാഗമായി നിര്‍ജലീകരണം തടയുന്നതിന് കുറച്ച് വെള്ളം നല്‍കേണ്ടി വന്നെന്നുമാണ് ഇന്ത്യന്‍ ഒളിംപിക്സ് ടീമിന്റെ ഡോക്ടര്‍ ഡോ. ദിന്‍ഷാ പൗഡിവാല അഭിപ്രായപ്പെട്ടത്. ഒരുപക്ഷേ ഇതായിരിക്കാം ഭാരം നിയന്ത്രിച്ചു നിര്‍ത്തുന്നതിന് വെല്ലുവിളിയായത്. ഒളിംപിക്സിലെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തി മല്‍സരത്തില്‍ ഫൈനല്‍ യോഗ്യത നേടിയിരുന്ന വിനേഷ് ഫോഗട്ടിനെ മല്‍സരത്തിന്റെ മുന്നോടിയായി നടത്തിയ ഭാരപരിശോധനയില്‍ 100 ഗ്രാം കൂടുതല്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മല്‍സരത്തില്‍ നിന്നും അയോഗ്യത കല്‍പിച്ച് പുറത്താക്കിയത്.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
