രാവിലെ ഉന്‍മേഷത്തിന് നല്ലൊരു ചായ ഇല്ലെങ്കില്‍ മലയാൡക്ക് ആ ദിവസത്തിന് നല്ലൊരു തുടക്കം ഇല്ല. ആ ചായ നല്ലൊരു മധുരം കൂടി ഇട്ടാലോ? ഡബിള്‍ ഉന്മേഷം ആയിരിക്കും. എന്നാല്‍ ചായയ്ക്ക് മധുരത്തേക്കാള്‍ നല്ലത് ഉപ്പാണെങ്കിലോ? ഇതാ അങ്ങനെ പറയുകയാണ് ഗവേഷകര്‍.
ഉപ്പ് ചേര്‍ക്കുമ്പോള്‍ ചായയ്ക്ക് രുചി കൂടും എന്നാണ് അമേരിക്കയിലെ ഗവേഷകര്‍ പറയുന്നത്. ഡോ. മിച്ചല്‍ ഫ്രാങ്കി എന്ന അമേരിക്കന്‍ കെമിസ്റ്റ് ആണ് ചായയില്‍ ഉപ്പ് ചേര്‍ക്കുന്നത് രുചി വര്‍ദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കിയത്. അന്താരാഷ്ട്ര മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. ചായ രുചികരമാക്കുന്നതിനായി ചില പൊടിക്കൈകളും മിച്ചല്‍ വ്യക്തമാക്കുന്നുണ്ട്.
മിച്ചലിന്റെ രീതിയില്‍ എങ്ങിനെയാണ് ചായ ഉണ്ടാക്കേണ്ടത് എന്ന് നോക്കാം. ആദ്യം ഒരു ഗ്ലാസില്‍ ആവശ്യത്തിന് തേയില എടുത്ത ശേഷം അതിലേക്ക് ചൂട് വെള്ളം ഒഴിക്കണം. ഇത് പൂര്‍ണമായും ആറുന്നതിന് മുന്‍പായി തിളപ്പിച്ച ശേഷം എന്നായി തണുപ്പിച്ച പാല്‍ ചേര്‍ക്കാം. ശേഷം ഇത് തീയില്‍ വച്ച് തിളപ്പിക്കാം. തിളയ്ക്കുന്നതിനിടെ അല്‍പ്പം ഉപ്പ് ചേര്‍ക്കാം. ചായയില്‍ തേയില ഉണ്ടാക്കുന്ന ചവര്‍പ്പ് മാറ്റുന്നതിന് വേണ്ടിയാണ് പഞ്ചസാര ഇടുന്നത്. എന്നാല്‍ ഉപ്പാണ് ഈ ചവര്‍പ്പ് മാറ്റാന്‍ ഏറെ നല്ലതെന്ന് മിച്ചല്‍ പറയുന്നു.