
അത്യാവശ്യ ഘട്ടങ്ങളില്‍ വേണ്ടിവരുന്ന രക്തത്തിന് വേണ്ടി രോഗി ഇനി അലയേണ്ട. രക്തം ആവശ്യമുള്ള രോഗിക്ക് സൗജന്യമായി അതൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സായിഗ്രാമത്തിന്റെ നേതൃത്വത്തില്‍ ടെക്‌നോപാര്‍ക്കില്‍ ഒരുങ്ങുന്ന ബ്ലഡ് സെന്റര്‍.
പ്ലേറ്റ്ലറ്റും മറ്റു ഘടങ്ങളുമെല്ലാം ലഭിക്കും. സൗജന്യമായതിനാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മാത്രമേ ലഭ്യമാക്കൂ. സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച ടെക്‌നോപാര്‍ക്കിലെ നിള ബില്‍ഡിംഗിന്റെ താഴത്തെ 5000 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്താണ് ബ്ലഡ് സെന്റര്‍.
തോന്നയ്ക്കല്‍ ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരളയുടെ നേതൃത്വത്തില്‍ കേരള ബ്ലഡ് ഡോണേഴ്‌സ് സൊസൈറ്റിയുടെയും ടെക്നോപാര്‍ക്കിലെ സന്നദ്ധസംഘടനയായ തേജസിന്റെയും സഹകരണത്തോടെയാണ് വിദേശ രാജ്യങ്ങളിലേതിന് സമാനമായ സെന്റര്‍ ഒരുങ്ങുന്നത്. അടുത്ത മാസം അവസാനത്തോടെ പൂര്‍ണസജ്ജമാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കും.
ശസ്ത്രക്രിയയ്ക്കുള്‍പ്പെടെ മറ്റു ജില്ലകളില്‍ നിന്നുവരെ കൂടുതല്‍ രോഗികള്‍കളെത്തുന്ന തലസ്ഥാനത്താണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. അതിനു ശേഷം മറ്റു ജില്ലകള്‍ക്കും ബ്ലഡ് സെന്റര്‍ ആശ്രയമാകും. ആറു മാസം മുമ്പ് പരീക്ഷണാടിസ്ഥത്തില്‍ ബ്ലഡ് കളക്ഷന്‍ ആരംഭിച്ചു. ഇതുവരെ ആയിരത്തോളം പേര്‍ രക്തം നല്‍കി. ബ്ലഡ്ബാങ്കിന്റെ ലൈസന്‍സിനാവശ്യമായ നടപടികള്‍ അന്തിമഘട്ടത്തിലാണ്. ടെക്‌നോപാര്‍ക്കില്‍ 70,000 ജീവനക്കാരുണ്ട്. ജോലിയ്ക്കിടെ ആശുപത്രികളിലെത്തി രക്തദാനം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കില്ല. ഇനിമുതല്‍ ഇവര്‍ക്ക് ബ്ലഡ് സെന്ററിലെത്തി മിനിട്ടുകള്‍ക്കുള്ളില്‍ രക്തം നല്‍കി മടങ്ങാം.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
