
പാരീസ് ഒളിംപിക്സില്‍ അമേരിക്ക ഓവറോള്‍ ചാമ്പ്യന്മാര്‍ ആയപ്പോള്‍ ചൈനയും അമേരിക്കയും 40 സ്വര്‍ണം വീതം സ്വന്തമാക്കുകയായിരുന്നു. സ്വര്‍ണ നേട്ടത്തില്‍ ഇരു രാജ്യവും ഒപ്പത്തിനൊപ്പം ആണെങ്കിലും വെള്ളി മെഡല്‍ കൂടുതലുള്ളതാണ് അമേരിക്കയെ തുണച്ചത്.
അവസാന ഇനമായ വനിതകളുടെ ബാസ്‌കറ്റ്ബോളില്‍ സ്വര്‍ണം ലഭിച്ചതോടെ ഒരു പോയിന്റ് വ്യത്യാസത്തിലാണ് അമേരിക്ക ഒന്നാം സ്ഥാനത്തെത്തിയത് എന്നതാണ് ശ്രദ്ധേയം. സൂപ്പര്‍ കംപ്യൂട്ടറുകളുടെ പ്രവചനങ്ങളെ കാറ്റില്‍ പറത്തിയായിരുന്നു ചൈനയുടെ കുതിപ്പ്.
സൂപ്പര്‍ കംപ്യൂട്ടറുകള്‍ പ്രവചിച്ചത് അമേരിക്ക ചാമ്പ്യന്മാര്‍ ആകുമെന്നായിരുന്നു. രണ്ടാംസ്ഥാനംബിട്ടന്‍ നേടുമെന്നും. എന്നാല്‍ ഈ പ്രവചനം കാറ്റില്‍ പറത്തിയുള്ള ചൈനീസ് കുതിപ്പായിരുന്നു പാരീസില്‍ കണ്ടത്. പാരീസില്‍ ആദ്യം പൊന്നണിഞ്ഞതും ചൈനയാണ്. രണ്ടാം സ്വര്‍ണവും ചൈനയ്ക്ക് തന്നെയായിരുന്നു. അത്ലറ്റിക്സ് ആരംഭിച്ചതോടെ അമേരിക്ക കുതിപ്പ് തുടങ്ങി. എന്നാല്‍ വിജയിക്കുമെന്ന് ഉറപ്പിച്ച പല മത്സരങ്ങളും അമേരിക്ക തോറ്റു.
നൂറു മീറ്ററിലെവേഗ രാജാവായ നോവ ലേയില്‍സിനു ഇരുനൂറു മീറ്ററില്‍ വെങ്കലം മാത്രം. പനി ബാധിച്ച നോവ ഇല്ലാതെ ഓടിയ അമേരിക്കന്‍ റിലേ ടീം അയോഗ്യരായി.കൊടിയിറങ്ങുന്ന ദിവസവും ആദ്യം ചൈനീസ് കുതിപ്പ് തന്നെയായിരുന്നു. ഭാരദ്വാഹനത്തില്‍ കൂടി ചൈന പൊന്നണിഞ്ഞു.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
