18
MAR 2021
THURSDAY
1 GBP =111.95 INR
1 USD =83.71 INR
1 EUR =93.52 INR
breaking news : ബെല്‍ഫാസ്റ്റ് മലയാളി ജെയ്സണ്‍ പൂവത്തൂര്‍ വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു; ആദ്യകാല കുടിയേറ്റ മലയാളിയും പത്തനാപുരം സ്വദേശിയുമായ ജെയ്സന്റെ സംസ്‌കാരം നാട്ടില്‍ >>> യുകെയിലെ ഒരുലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരെ ഇന്ത്യ തിരിച്ചുവിളിക്കണം, അല്ലെങ്കിൽ ഇന്ത്യക്കാർക്ക് വിസ നൽകുന്നത് നിർത്തണം! ഇന്ത്യക്കാരെ പ്രകോപിപ്പിക്കുന്ന വാദവുമായി ടോറി ലീഡറാകാൻ മത്സരിക്കുന്ന റോബർട്ട് ജെൻറിക്ക്, പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം >>> അര്‍ജുന് ഇനി വീട്ടില്‍ അന്ത്യവിശ്രമം, യാത്രാമൊഴിയേകാന്‍ അര്‍ജുന്റെ വീട്ടിലേക്ക് ജനസാഗരം, ഉറ്റവര്‍ക്കൊപ്പം വീട്ടു മുറ്റത്തെ പന്തലില്‍ ഒരു നാട് ഒന്നാകെ അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു >>> ഈ വിന്ററില്‍ വീടിനുള്ളില്‍ ചൂട് നിലനിര്‍ത്തുന്നതിനും പണം ലാഭിക്കുന്നതിനുമുള്ള അഞ്ച് കിടിലന്‍ ഐഡിയകള്‍ പരീക്ഷിക്കാം.... ഹോം ഹീറ്റിംഗ് തന്ത്രങ്ങള്‍ വെളിപ്പെടുത്തി എനര്‍ജി എക്‌സ്‌പെര്‍ട്ട് >>> ഇംഗ്ലണ്ടും വെയില്‍സും വെള്ളപ്പൊക്കത്തെ നേരിടുമ്പോള്‍ ശക്തമായ കാറ്റ് മുന്നറിയിപ്പും; മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത, കൂടെ പകര്‍ച്ചവ്യാധി ഭീഷണിയും >>>
Home >> SPORTS
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സൂപ്പര്‍താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ദുലീപ് ട്രോഫി കളിക്കാന്‍ ഒരുങ്ങുന്നു, റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

സ്വന്തം ലേഖകൻ

Story Dated: 2024-08-13

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സൂപ്പര്‍താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ദുലീപ് ട്രോഫി കളിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് ഇരുവരും ദുലീപ് ട്രോഫിയില്‍ കളിക്കുക. ബി.സ.സി.ഐയുടെ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ദുലീപ് ട്രോഫിക്കുള്ള ടീമുകളെ തെരഞ്ഞെടുക്കും. സെപ്റ്റംബര്‍ അഞ്ചിന് ആരംഭിക്കുന്ന ദുലീപ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന താരങ്ങളെയെല്ലാം കളിക്കാനായി ക്ഷണിച്ചിട്ടുണ്ട്. യഷസ്വി ജയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, സൂര്യകുമാര്‍ യാദവ് എന്നിവരെയെല്ലാമാണ് ദുലീപ് ട്രോഫി കളിക്കാനായി ക്ഷണിച്ചത്.

ചാമ്പ്യന്‍ പേസറായ ജസ്പ്രീത് ബുംറ അദ്ദേഹത്തിന്റെ വിശ്രമം തുടരും. ദുലീപ് ട്രോഫിയിലും ബംഗ്ലാദേശ് പരമ്പരയിലും ബുംറ കളിച്ചേക്കില്ല. സ്പിന്നിനെ തുണക്കുന്ന ഇന്ത്യന്‍ പിച്ചുകളില്‍ താരത്തിന് വലിയ റോള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിശ്രമം തുടരുന്നത്. സോണല്‍ സെറ്റപ്പില്‍ നിന്നും മാറി ഇത്തവണ ഇന്ത്യ-എ, ഇന്ത്യ-ബി, ഇന്ത്യ-സി, ഇന്ത്യ-ഡി. എന്നിങ്ങനെയായിരിക്കും ദുലീപ് ട്രോഫി നടക്കുക.

ചീഫ് സെലക്ടറായ അജിത് അഗാര്‍ക്കറും അദ്ദേഹത്തിന്റെ പാനലുമാണ് എല്ലാ സ്‌ക്വോഡിനെയും പ്രഖ്യാപിക്കുക. ആന്ധ്ര പ്രദേശിലെ അനന്തപൂരിലായിരുന്നു മത്സരം നടത്താന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ സൂപ്പര്‍താരങ്ങള്‍ കളിക്കാനെത്തുന്നത് പ്രമാണിച്ച് ഒരു റൗണ്ട് മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് നടത്തിയേക്കും. ആദ്യ റൗണ്ട് മത്സരങ്ങള്‍ സെപ്റ്റംബര്‍ അഞ്ചിന് ആരംഭിക്കും. എന്നാല്‍ സെപ്റ്റംബര്‍ 12ന് ആരംഭിക്കുന്ന രണ്ടാം റൗണ്ട് മത്സരങ്ങള്‍ക്കായിരിക്കും വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരെല്ലാം എത്തുക. ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളില്‍ സെപ്റ്റംബര്‍ 19ന് ചെന്നൈയില്‍ ആരംഭിക്കും.

More Latest News

അങ്കമാലിയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍; കണ്ടെത്തിയത് വീടിന് തീപിടിച്ചപ്പോള്‍; മക്കള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

എറണാകുളം അങ്കമാലിയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍. മില്ലുപടി വെളിയത്ത് വീട്ടില്‍ സനല്‍, ഭാര്യ സുമി സനല്‍ എന്നിവരാണ് മരിച്ചത്. സനല്‍ തൂങ്ങിയ നിലയിലും സുമി പൊള്ളലേറ്റ് മരിച്ച നിലയിലുമായിരുന്നു. ഇവരുടെ രണ്ടു കുട്ടികളില്‍ ഗുരുതരമായി പൊള്ളലേറ്റ ഇളയ മകന്‍ തീവ്രപചരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. രാത്രി 12 മണിയോടെയായിരുന്നു അങ്കമാലിയെ നടുക്കിയ സംഭവം. അയല്‍വാസിയായ സതീശന്‍ ജോലി കഴിഞ്ഞ് വരുന്ന മകനെ കാത്ത് വീടിന്റെ വരാന്തയിലിരിക്കുമ്പോഴാണ് സനലിന്റെ വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്. കുട്ടികളുടെ നിലവിളിയും കേട്ടു. ഓടി ചെന്നപ്പോള്‍ തീ ആളി പടരുകയായിരുന്നു. കുട്ടികളെ ഉടന്‍ രക്ഷിച്ച് പുറത്ത് എത്തിച്ചു. ഏറെ പണിപ്പെട്ട് തീ കെടുത്തിയപ്പോഴാണ് ഒരു മുറിയില്‍ സനലിനെ തൂങ്ങിയ നിലയിലും മറ്റൊരു മുറിയില്‍ സുമിയെ വെന്തുമരിച്ച നിലയിലും കണ്ടെത്തിയത്. ആറും പന്ത്രണ്ടും വയസുള്ള കുട്ടികളില്‍ ആറു വയസുകാരന്റെ നില അതീവ ?ഗുരുതരമാണ്. കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെന്ന് കുറിപ്പിലുണ്ട്. സുമിയുടെ കൈപ്പടയിലാണ് കുറിപ്പുള്ളതെന്നാണ് വിവരം. സനല്‍ തൂങ്ങി മരിച്ചതിന് പിന്നാലെ സുമി ?ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നു എന്നും തീ കൊളുത്തിയതിന് ശേഷം സനല്‍ തൂങ്ങിമരിച്ചതാവാമെന്നും പൊലീസ് സംശയിക്കുന്നു. മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സനലും സുമിയും അങ്കമാലി തുറവൂര്‍ ജം?ഗ്ഷനില്‍ അക്ഷയകേന്ദ്രം നടത്തിവരികയാണ്.    

അര്‍ജുന് ഇനി വീട്ടില്‍ അന്ത്യവിശ്രമം, യാത്രാമൊഴിയേകാന്‍ അര്‍ജുന്റെ വീട്ടിലേക്ക് ജനസാഗരം, ഉറ്റവര്‍ക്കൊപ്പം വീട്ടു മുറ്റത്തെ പന്തലില്‍ ഒരു നാട് ഒന്നാകെ അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു

കോഴിക്കോട്: ഷിരൂരില്‍ മരണപ്പെട്ട അര്‍ജുന് സ്വന്തം വീട്ടില്‍ അന്ത്യവിശ്രമം. അന്ത്യമോപചാരം അര്‍പ്പിക്കാന്‍ വീട്ടിലേക്ക് എത്തിയത് ജനസാഗരം. ഉറ്റവര്‍ക്കൊപ്പം വീട്ടു മുറ്റത്തെ പന്തലില്‍ ഒരു നാട് ഒന്നാകെ അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാവിലെ പതിനൊന്ന് മണിക്കാണ് സംസ്‌കാരമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും അവസാനമായി ഒരുനോക്ക് കാണാനെത്തിയവരുടെ നിര നീണ്ടതോടെ ചിതയിലേക്ക് എടുക്കാന്‍ സമയം പിന്നെയും നീണ്ടു. വീടിന് സമീപം ഒരുക്കിയ ചിതയില്‍ അര്‍ജുന്റെ അനിയന്‍ മതാചാരപ്രകാരം തീ കൊളുത്തി. കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, ഈശ്വര്‍ മല്‍പെ, എംകെ രാഘവന്‍ എംപി, ഷാഫി പറമ്പില്‍ എംപി, മന്ത്രിമാരായ എകെ ശശീന്ദ്രന്‍, കെബി ഗണേഷ് കുമാര്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, കെഎം സച്ചിന്‍ ദേവ്, ലിന്റോ ജോസഫ് , മേയര്‍ ബീന ഫിലിപ്പ്, എ പ്രദീപ് കുമാര്‍, പികെ. ഫിറോസ് തുടങ്ങി നിരവധി പേര്‍ അന്ത്യാഞ്ജി അര്‍പ്പിച്ചു. അര്‍ജുന്റെ മൃതദേഹം വഹിച്ച ആംബുലന്‍സ് ജില്ലാ തീര്‍ത്തിയായ അഴിയൂരില്‍ ശനിയാഴ്ച രാവിലെ ആറോടെയാണെത്തിയത്. മന്ത്രി എകെ ശശീന്ദ്രന്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കെകെ രമ, ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ തുടങ്ങിയവര്‍ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം രാവിലെ ആറ് മുതല്‍ തന്നെ ജന്മനാടായ കണ്ണാടിക്കല്‍ എത്തുമെന്നറിഞ്ഞ് നൂറ് കണക്കിനാളുകള്‍ എത്തിയിരുന്നു. 8.15 ഓടെയാണ് കണ്ണാടിക്കല്‍ എത്തിയത്. തുടര്‍ന്ന് ആംബുലന്‍സിന് പിന്നാലെ വിലാപയാത്രയായി വീട്ടിലേക്ക്. റോഡിനിരുവശവും സ്ത്രീകളും കുട്ടികളും കാത്തുനിന്നു. സ്ത്രീകളും പ്രായമായ അമ്മമാരും വിതുമ്പിക്കരഞ്ഞു. സ്വന്തം മകനെ നഷ്ടപ്പെട്ടതിന്റെ വേദന അവരുടെ മുഖത്ത് നിഴലിച്ചു. പ്രാരബ്ധങ്ങള്‍ക്കിടയില്‍ അവന്‍ പടുത്തുയര്‍ത്തിയ വീടിന്റെ അകത്ത് അവസാനമായി അര്‍ജുനെ കിടത്തിയപ്പോള്‍ ആര്‍ത്ത് കരയുന്നുണ്ടായിരുന്നു ഭാര്യയും അമ്മയും സഹോദരങ്ങളും. മണ്ണോട് ചേരും മുമ്പ് മകന്റെ, ഭര്‍ത്താവിന്റെ, സഹോദരന്റെ മുഖം പോലുമൊന്ന് കാണാന്‍ പറ്റാത്തതിന്റെ തീരാവേദനയില്‍. അച്ഛന്റെ വരവ് പ്രതീക്ഷിച്ചിരുന്ന അര്‍ജുന്റെ മകന്‍ കണ്ണീര്‍ക്കാഴ്ചയായി. അതിവൈകാരികമായ യാത്രയയപ്പായിരുന്നു അര്‍ജുന് നാട് നല്‍കിയത്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ചെറുപുഷ്പ മിഷന്‍ ലീഗ് പ്രവര്‍ത്തന ഉദ്ഘാടനം നാളം, ലിവര്‍പൂളില്‍ ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയത്തില്‍ വച്ച്രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിക്കും

ബിര്‍മിങ്ങാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം ഈ ഞായാറാഴ്ച നടക്കും. ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയത്തില്‍ വച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. രാവിലെ പത്ത് മണിക്ക് പതാക ഉയര്‍ത്തലോടെയാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുന്നത്, തുടര്‍ന്ന് പിതാവിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ രൂപത പാസ്റ്ററല്‍ കോഡിനേറ്റര്‍ റവ.ഡോ. ടോം ഓലിക്കരോട്ട് ആശംസകള്‍ അര്‍പ്പിക്കും. മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാന്‍ റവ.ഫാ. മാത്യു പാലക്കരോട്ട് സിആര്‍എം സ്വാഗതം ആശംസിക്കും. വിശുദ്ധ കൊച്ചു ത്രേസ്യയുടെ മധ്യസ്ഥതയാല്‍ സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെ സഹായിക്കുക എകമ്മീഷന്‍ പ്രസിഡന്റ് ജെന്റിന്‍ എന്ന ലക്ഷ്യവുമായി 1947-ല്‍ ഭരണങ്ങാനത്ത് ആരംഭിച്ച മിഷന്‍ലീഗ് ഏഴര പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ സഭയുടെ മുഴുവന്‍ ഇടവകകളിലും മിഷന്‍ കേന്ദ്രങ്ങളിലും കുഞ്ഞു മിഷനറിമാരുമായി ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കമ്മീഷന്‍ പ്രസിഡന്റ് ജെന്റിന്‍ ജെയിംസ്, സെക്രട്ടറി ജോജിന്‍ പോള്‍, ഓര്‍ഗനൈസര്‍ സജി വര്‍ഗീസ്, എക്‌സിക്യൂട്ടീവ് മെംബേര്‍സ് ആയ റവ.സി. ലീന മേരി, ടീന ജോര്‍ജ്, ജിന്‍സി പോള്‍, റെജിമോന്‍ തോമസ്, ബിന്ദു സ്‌കറിയ ത്രേസ്യാമ്മ മാത്യു,നിത പടയാറ്റ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കും. ലിതര്‍ലാന്‍ഡ് ഇടവക വികാരി റവ.ഫാ. ജെയിംസ് കോഴിമലയുടെ നേതൃത്വത്തില്‍ ലിവര്‍പൂള്‍ ഇടവക സമൂഹം പരിപാടികള്‍ക്ക് ആഥിതേയത്വം വഹിക്കും.

പതിനാറാമത് മോനിപ്പള്ളി സംഗമം ഒക്ടോബര്‍ 5ന് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ വൈറ്റ് മോര്‍ ഹാള്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി പരിപാടികള്‍

യുകെ യില്‍ താമസിക്കുന്ന കോട്ടയം ജില്ലയിലെ മോനിപ്പള്ളിക്കാരുടെ കൂട്ടായ്മയായ മോനിപ്പള്ളി സംഗമം അതിന്റെ പതിനാറാം വയസ്സിലേക്ക്. ഈ വര്‍ഷം ഒക്ടോബര്‍ അഞ്ചിന് മോനിപ്പള്ളി സംഗമം സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ വൈറ്റ് മോര്‍ ഹാള്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. യുകെയില്‍ ജാതിമതഭേതമന്യ നടത്തപ്പെടുന്ന മികച്ച സംഗമങ്ങളില്‍ ഒന്നായ മോനിപ്പള്ളി സംഗമം, മോനിപ്പള്ളിയിലും പരിസരപ്രദേശത്തും ഉള്ള യുകെയില്‍ അങ്ങോളമിങ്ങോളം താമസിക്കുന്ന മോനിപ്പള്ളി കാരെ ഒരു കുടക്കീഴില്‍ നിര്‍ത്തുന്നതില്‍ ഈ സംഗമം ഒരു നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് തുടങ്ങുന്ന ചെണ്ടമേളത്തോടെ ആയിരിക്കും മോനിപ്പള്ളി സംഗമത്തിന് തുടക്കം കുറിക്കുക. അതിനുശേഷം സ്വാഗത നൃത്തവും പൊതുസമ്മേളനവും ഉണ്ടായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഇനം ഇന്‍ഡോര്‍ ഗെയിമുകളും ഫണ്‍ ഗെയിംസ് കളും നടത്തപ്പെടും നാടന്‍ രീതിയിലുള്ള ഉച്ചഭക്ഷണം മോനിപ്പിള്ളി സംഗമത്തിന്റെ പ്രത്യേകതയാണ്. ഉച്ചയ്ക്ക് ശേഷം ബെസ്റ്റ് കപ്പിള്‍സ് എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരവും ഉണ്ടായിരിക്കുന്നതാണ്. മോനിപ്പള്ളി ഗ്രാമത്തിന്റെ പ്രധാന കായിക ഇനമായ വാശിയേറിയ വടം വലി മത്സരം ഇക്കുറിയും സംഗമത്തിന് മാറ്റുകൂട്ടുമെന്നതില്‍ സംശയമില്ല. ഈ സംഗമത്തില്‍ മോനിപ്പള്ളിക്കാരായ യുകെ ബിസിനസ് സംരംഭകരെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും. വൈകിട്ട് ഒന്‍പത് മണി വരെയാണ് ഈ വര്‍ഷത്തെ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സംഘത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ജോണി ഇലവുംകുഴുപ്പില്‍, വിനോദ് ഇലവുങ്കല്‍, ജോയല്‍ പതിയില്‍, ലേഖ ഷിനു നായര്‍, ഷെറിന്‍ ക്രിസ്റ്റി എന്നിവരുടെ നേതൃത്വത്തില്‍ പ്രോഗ്രാം ആന്‍ഡ് കള്‍ച്ചറല്‍ കമ്മിറ്റിയും റെജി ശൗര്യംമാക്കില്‍, സന്തോഷ് കുറുപ്പന്തറ, സ്റ്റാന്‍ഡിന്‍ കുന്നക്കാട്ട്, അനീഷ് തോട്ടപ്ലാക്കിന്‍, ക്രിസ്റ്റി അരഞ്ഞാണ്‍ണിയിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫുഡ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. പതിനാറാമത് മോനിപ്പള്ളി സംഗമത്തിലേക്ക് മോനിപ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലുള്ള എല്ലാവരെയും സ്വാഗതം ചെയുന്നതായി കമ്മിറ്റി അംഗങ്ങള്‍. സെക്രട്ടറി: ജോമോന്‍ തെക്കേക്കൂറ്റ് പ്രസിഡന്റ് : ജിജി വരിക്കാശ്ശേരി ട്രഷറര്‍: വികാസ് ശൗര്യ മാക്കില്‍

ആയിരം വര്‍ഷം പഴക്കമുള്ള വിത്തില്‍ നിന്ന് മരം വളര്‍ത്തിയെടുത്ത് ശാ്സത്രജ്ഞര്‍, ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ളതും ഇപ്പോഴില്ലാത്തതുമായ മരമാണിതെന്ന് കണ്ടെത്തല്‍

ആയിരം വര്‍ഷം പഴക്കമുള്ള, ജൂഡിയന്‍ മരുഭൂമിയില്‍ കണ്ടെത്തിയ വിത്തില്‍ നിന്ന് മരം വളര്‍ത്തിയെടുത്ത് പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ശാ്സത്രജ്ഞര്‍. ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള മരമാണെന്നും എന്നാല്‍ ഈ മരം ഇപ്പോള്‍ ഇല്ലെന്നുമാണ് ശാസ്ത്രജ്ഞര്‍ കരുതുന്നുണ്ട്. 1980 ല്‍ ഒരു ഗുഹയില്‍ നിന്നാണ് ഈ മരത്തിന്റെ വിത്ത് കണ്ടെത്തിയത്. പിന്നീട് 2010 ല്‍ ഈ വിത്ത് ശാസ്ത്രജ്ഞര്‍ നട്ടു. 14 വര്‍ഷങ്ങള്‍കൊണ്ടാണ് ഈ മരം വളര്‍ത്തിയെടുത്തത്. 'ഷെബ' എന്ന് പേരുള്ള ഈ മരം ഇന്ന് പത്തടി പൊക്കത്തിലാണ് നിലകൊള്ളുന്നത്. ഇതിന്റെ വിവിധ സവിശേഷതകളെക്കുറിച്ച് ശാസ്ത്രജ്ഞര്‍ പഠിക്കുന്നുണ്ട്. ഡിഎന്‍എ പരിശോധന, രാസ, റേഡിയോകാര്‍ബണ്‍ പരിശോധനകള്‍ എന്നിവയും ശാസ്ത്രജ്ഞര്‍ മരത്തില്‍ ചെയ്തു. ഈ മരത്തെക്കുറിച്ചുള്ള സമഗ്രമായ പഠനം കമ്മ്യൂണിക്കേഷന്‍സ് ബയോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു. എഡി 993 മുതല്‍ 1202 വരെയുള്ള കാലയളവിലേതാണ് ഈ വിത്തെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഇന്നത്തെ ലെവാന്റ് മേഖലയുടെ തെക്കന്‍ പ്രദേശത്തു നിലകൊണ്ടിരുന്ന മരങ്ങളില്‍ നിന്നാകണം വിത്ത് ഇവിടെ വീണത്. ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള ഔഷധ ശക്തിയുള്ള കുഴമ്പിന്റെ നിര്‍മാണം ഒരു പക്ഷേ ഇതുപയോഗിച്ചായിരിക്കാമെന്ന് ഗവേഷകര്‍ സംശയിക്കുന്നുണ്ട്. കൊമ്മിഫോറ എന്ന ജനുസ്സിലാണ് ഈ മരം ഉള്‍പ്പെടുന്നത്. ഈ ജനുസ്സിലുള്ള മറ്റു തരം മരങ്ങള്‍ ആഫ്രിക്കയിലും മറ്റുചില രാജ്യങ്ങളിലും കാണപ്പെടാറുണ്ട്.

Other News in this category

  • സൗദി സൂപ്പര്‍ കപ്പ് ഫൈനലില്‍: സഹതാരങ്ങള്‍ക്ക് നേരെ രോക്ഷാകുലനായി അശ്ലീലകരവും അധിക്ഷേപകരവുമായ ആംഗ്യങ്ങള്‍ കാണിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
  • 'ഞാന്‍ എന്തു വിശ്വസിച്ചോ, അതിനായി പോരാട്ടം തുടരും ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് അറിയില്ല' അപ്പീല്‍ തള്ളിക്കളഞ്ഞതിനു പിന്നാലെ ആദ്യ പ്രതികരണം നടത്തി വിനേഷ് ഫോഗട്ട്
  • പാരീസ് ഒളിംപിക്സില്‍ അമേരിക്ക ഓവറോള്‍ ചാമ്പ്യന്മാര്‍, ചൈനയും അമേരിക്കയും 40 സ്വര്‍ണം വീതം നേടി
  • വിനേഷ് ഫോഗട്ട് അന്താരാഷ്ട്ര കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ ഇന്നു വിധി പറയും, വെള്ളി മെഡല്‍ അനുവദിക്കണമെന്നാണ് വിനേഷിന്റെ ആവശ്യം
  • 'അര്‍ഹത പെട്ട വെള്ളി മെഡല്‍ നല്‍കാതിരിക്കുന്നത് യുക്തിക്കും കായിക മൂല്യങ്ങള്‍ക്കും നിരക്കുന്നതല്ല' വിനേഷ് ഫോഗട്ടിനെ പിന്തുണച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍
  • 'വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവം ഞെട്ടലുളവാക്കി': ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മേധാവി പി.ടി. ഉഷ
  • ഒളിംപിക്സില്‍ ഇന്ത്യക്കായി പുതിയ നാഴികക്കല്ല് താണ്ടി ഗുസ്തി താരം വിനേഷ് ഫോഗട്ട്
  • ഇന്ത്യക്ക് അഭിമാനം: പാരിസ് ഒളിംപിക്‌സ് സമാപന ചടങ്ങില്‍ ഇന്ത്യയുടെ പതാക ഉയര്‍ത്തുക മെഡല്‍ ജേതാവ് മനു ഭാകര്‍
  • 'കളിയില്‍ പരാജയപ്പെടുന്നത് അല്‍പ്പം നിരാശയുണ്ടെങ്കിലും ഇതൊക്കെ സംഭവിക്കുന്നു, ഇതുമായി പൊരുത്തപ്പെടുകയല്ലാതെ വേറെ വഴിയില്ല' രോഹിത് ശര്‍മ
  • മെഡല്‍ നഷ്ടത്തില്‍ മനു ബക്കര്‍, വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു നാലാം സ്ഥാനത്ത്
  • Most Read

    British Pathram Recommends