
ഇന്ത്യയിലെ ഉപ്പ്, പഞ്ചസാര, ബ്രാന്‍ഡുകളില്‍ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുള്ളതായി പഠനം പറയുന്നു. ഓണ്‍ലൈനില്‍ നിന്നും പ്രാദേശിക ചന്തകളില്‍ നിന്നും വാങ്ങിയ പത്ത് തരം ഉപ്പും അഞ്ച് തരം പഞ്ചസാരയും പരിശോധിച്ച് പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ടോക്‌സിക്‌സ് ലിങ്കാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പഠനത്തില്‍ എല്ലാത്തരം ഉപ്പിലും പഞ്ചസാരയിലും മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി. ടേബിള്‍ സാള്‍ട്ട്, റോക്ക് സാള്‍ട്ട്, കടല്‍ ഉപ്പ്, പ്രാദേശിക അസംസ്‌കൃത ഉപ്പ് എന്നിവയുള്‍പ്പെടെ ഉപ്പിന്റെയും പഞ്ചസാരയുടെയും സാമ്പിളുകളില്‍ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി. ഫൈബര്‍, പെല്ലെറ്റ്സ്, ഫിലിംസ്, തുടങ്ങി വിവിധ രൂപങ്ങളിലാണ് ഇവ കണ്ടെത്തിയത്. മൈക്രോപ്ലാസ്റ്റിക്സിന്റെ വലിപ്പം 0.1 മില്ലിമീറ്റര്‍ മുതല്‍ 5 മില്ലിമീറ്റര്‍ വരെയാണ്. അയോഡൈസ്ഡ് ഉപ്പിലാണ് ഏറ്റവും കൂടുതല്‍ മൈക്രോപ്ലാസ്റ്റിക്സ് കണ്ടെത്തിയത്.
മൈക്രോപ്ലാസ്റ്റിക്‌സിന്റെ ഉപയോഗത്തെ തുടര്‍ന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അടിയന്തരവും സമഗ്രവുമായ ഗവേഷണം ആവശ്യമാണെന്നും പഠനം ആവശ്യപ്പെട്ടു.
ആരോഗ്യത്തിനും പരിസ്ഥിതിക്കും ഒരുപോലെ ദോഷം ചെയ്യുന്നതിനാല്‍ മൈക്രോപ്ലാസ്റ്റിക് ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ആശങ്കയാണ്. ഈ ചെറിയ പ്ലാസ്റ്റിക് കണികകള്‍ക്ക് ഭക്ഷണം, വെള്ളം, വായു എന്നിവയിലൂടെ മനുഷ്യശരീരത്തില്‍ പ്രവേശിക്കാന്‍ കഴിയും. സമീപകാല ഗവേഷണങ്ങളില്‍ ശ്വാസകോശം, ഹൃദയം തുടങ്ങിയ മനുഷ്യാവയവങ്ങളിലും മുലപ്പാലിലും ഗര്‍ഭസ്ഥ ശിശുക്കളിലും മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
