
സ്റ്റോക്ക്ഹോം: എംപോക്സിന്റെ (മുന്‍പത്തെ എംപോക്സ്) അതീവ ഗുരുതര വകഭേദം സ്വീഡനില്‍ സ്ഥിരീകരിച്ചു. സ്വീഡന്റെ ആരോഗ്യ-സാമൂഹികകാര്യ വകുപ്പു മന്ത്രി ജേക്കബ് ഫോഴ്സ്മെഡാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ആഫ്രിക്കയ്ക്ക് പുറത്തും യൂറോപ്പ് ഭൂഖണ്ഡത്തിലും ഇതാദ്യമായാണ് ഈ വകഭേദം സ്ഥിരീകരിക്കപ്പെടുന്നത്.
എംപോക്സിന്റെ ക്ലേഡ് വണ്‍ രൂപാന്തരത്തെ തുടര്‍ന്നുള്ള രോഗബാധയാണ് സ്വീഡനില്‍ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് രാജ്യത്തിന്റെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി പ്രസ്താവനയില്‍ വ്യക്തമാക്കി. ആഫ്രിക്കയിലെ നിലവിലെ എംപോക്സ് ബാധിതമായ മേഖല സന്ദര്‍ശിച്ചതാണ് രോഗബാധയ്ക്കു കാരണമെന്നാണ് സൂചന. രോഗിക്ക് ചികിത്സ ആരംഭിച്ചിട്ടുണ്ട്.
ക്ലേഡ് വണ്‍, ക്ലേഡ് ടു എന്നിങ്ങനെ എംപോക്സിന് പ്രധാനമായും രണ്ടു വകഭേദങ്ങളാണുള്ളത്. ക്ലേഡ് ടു മങ്കിപോക്സ് ബാധയെ തുടര്‍ന്ന് 2022-ല്‍ ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ക്ലേഡ് വണ്ണിനെ അപേക്ഷിച്ച് രൂക്ഷത കുറവാണ് ക്ലേഡ് ടുവിന്. സ്വീഡന്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നേരത്തെതന്നെ ക്ലേഡ് ടു മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആഫ്രിക്കന്‍രാജ്യങ്ങളില്‍ എംപോക്സ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യസംഘടന ബുധനാഴ്ച ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
