
ആഗോളതലത്തില്‍ കൊവിഡ് കേസുകള്‍ കൂടുതല്‍ ഉയരാന്‍ സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൂടുതല്‍ വകഭേദങ്ങള്‍ ഇനിയും വന്നേക്കാമെന്ന് ലോകാരോഗ്യസംഘടന മുന്നിറിയിപ്പില്‍ പറയുന്നു.
ആഗോളതലത്തില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നുവെന്ന് ലോകാരോഗ്യസംഘടന. കൊവിഡ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നു. തീവ്രമായ വകഭേദങ്ങള്‍ ഉയര്‍ന്നുവന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. അമേരിക്ക, യൂറോപ്പ്, വെസ്റ്റേണ്‍ പസിഫിക് എന്നിവിടങ്ങളില്‍ രേഗബാധയുടെ പുതിയ തരംഗങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
84 രാജ്യങ്ങളിലായി നിരവധി ആഴ്ചകളായി കൊവിഡ് -19 പോസിറ്റീവ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളില്‍ ഉള്ളവരെ, വൈറസിനെതിരെ വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പാരീസ് ഒളിമ്പിക്സില്‍ നാല്‍പതോളം അത്ലറ്റുകള്‍ക്ക് കൊവിഡ് ഉള്‍പ്പെടെയുള്ള ശ്വാസകോശ അണുബാധ സ്ഥിരീകരിച്ചുവെന്നും ലോകാരോഗ്യസംഘടനയുടെ വക്താവായ ഡോ. മരിയ വാന്‍ വെര്‍ഖോവ് വ്യക്തമാക്കി.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
