നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കുമ്പളങ്ങ. നിരവധി ജലാംശം അടങ്ങിയതിനാല്‍ തന്നെ ഇത് ഡയറ്റ് എടുക്കുന്നവര്‍ക്കും വണ്ണം കുറയ്ക്കുന്നവര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.
ശരീരത്തിനാവശ്യമായ ഫൈബറുകള്‍, അന്നജം, പ്രോട്ടീന്‍, ഭക്ഷ്യ നാരുകള്‍, കാല്‍സ്യം, മഗ്‌നീഷ്യം, അയണ്‍, പൊട്ടാസ്യം, സിങ്ക്,ഫോസ്ഫറസ് എന്നിവയെല്ലാം കുമ്പളങ്ങയില്‍ അടങ്ങിയിട്ടുണ്ട്. കലോറി വളരെ കുറവായതിനാല്‍ വയറ് കുറയ്ക്കുന്നതിനും അമിതവണ്ണം കുറയ്ക്കുന്നതിനും കുമ്പളങ്ങ സ്ഥിരമായി കഴിക്കുന്നത് ഗുണം ചെയ്യും. വളരെ കുറഞ്ഞ അളവില്‍ മാത്രമേ കൊഴുപ്പ് അടങ്ങിയിട്ടുള്ളൂ എന്നതിനാല്‍ ശരീരഭാരം വര്‍ധിപ്പിക്കാതിരിക്കാന്‍ ഇത് സഹായിക്കും. പ്രമേഹ രോഗികളില്‍ ഇന്‍സുലിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കുമ്പളങ്ങ ജ്യൂസ് അടിച്ച് കുടിക്കുന്നത് സഹായിക്കും.
ഇന്‍സുലിന്റെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിനും ഷുഗര്‍ കുറയ്ക്കുന്നതിനും സഹായിക്കും. ക്ഷീണവും തളര്‍ച്ചയും ഉള്ളവര്‍ ധാരാളമായി അയണ്‍ അടങ്ങിയ കുമ്പളങ്ങ കഴിക്കുന്നത് വളരെ നല്ലതാണ്. വിളര്‍ച്ചയും അനീമിയയും അകറ്റാന്‍ ഇത് ഗുണം ചെയ്യും. ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാര്‍ഗമായ വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളുംധാരാളമായി കുമ്പളങ്ങയില്‍ അടങ്ങിയിട്ടുണ്ട്.
ജലാംശം ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ കുമ്പളങ്ങ കഴിക്കുന്നത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നിര്‍ജലീകരണം തടയുന്നതിനും ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധശേഷി കൂട്ടുന്നതിനും എല്ലാം കുമ്പളങ്ങ സഹായിക്കും.