ആയിരക്കണക്കിന് മലയാളി നഴ്‌സുമാരാണ് കഴിഞ്ഞ മൂന്നോനാലോ വർഷംകൊണ്ട് കെയറർ വിസകളിൽ യുകെയിൽ എത്തിച്ചേർന്നിട്ടുള്ളത്. യുകെയിൽ നഴ്സുമാരായി രജിസ്റ്റർ ചെയ്യുക എന്ന ലക്ഷ്യത്തോടെ എത്തിയവരാണ് അവരിൽ ഭൂരിഭാഗവും.
എന്നാൽ മിക്കവർക്കും ഇപ്പോഴും നഴ്സിംഗ് രജിസ്ട്രേഷനുള്ള യോഗ്യതകൾ നേടാനാകാതെ കെയർ ഹോം ജോലിയുമായി കഴിയേണ്ടി വരുന്നു. അങ്ങനെയുള്ളവർക്ക് അപൂർവ്വ അവസരം ഒരുക്കുന്നു ഇപ്പോൾ യുകെയിലെ പ്രമുഖ നഴ്സസ് ട്രെയിനേഴ്‌സായ ഒ.എന്‍.ടി ഗ്ലോബല്‍ അക്കാഡമി.
ഈ പ്രോഗ്രാം അനുസരിച്ച് യുകെയില്‍ നിലവിൽ കെയറര്‍ വിസയില്‍ എത്തിയിട്ടുളള മലയാളി നഴ്‌സുമാര്‍ക്ക് ഒരാഴ്ചത്തെ സൗജന്യ ഒഎസ്.സി.ഇ (ഓസ്‌കി) ട്രെയിനിങ്ങാണ് ഒ.എന്‍.ടി ഗ്ലോബല്‍ അക്കാഡമി നൽകുക.
എന്‍എച്ച്എസിന്റെ എംപ്ലോയേഴ്‌സ് അംഗീകാരമുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സിയാണ് ഒ.എന്‍.ടി ഗ്ലോബല്‍. നൂറുകണക്കിന് മലയാളി നഴ്സുമാർ ഒ.എന്‍.ടി ഗ്ലോബല്‍ റിക്രൂട്ട്മെൻറ് വഴിയായി ഇപ്പോൾ യുകെയിലെ വിവിധ ആശുപത്രികളിൽ ജോലിചെയ്തു വരുന്നു. ഒ.എന്‍.ടി ഗ്ലോബലിന്റെ ട്രെയിനിങ്ങ് സ്ഥാപനമാണ് ഒ.എന്‍.ടി ഗ്ലോബല്‍ അക്കാഡമി.
യുകെയിലേയ്ക്ക് കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ കെയര്‍ വര്‍ക്കറായി എത്തിച്ചേര്‍ന്ന നഴ്‌സുമാര്‍ക്കാണ് സൗജന്യമായി ഒരാഴ്ചത്തെ ഓസ്‌കി ഓണ്‍ലൈന്‍ ട്രെയിനിങ്ങ് ഒ എന്‍ ടി ഗ്ലോബല്‍ അക്കാഡമി നടത്തുന്നത്.
പൂര്‍ണ്ണമായും സൗജന്യമായി നല്‍കുന്ന ട്രെയിനിങ്ങ്, ഈവനിങ്ങ് ബാച്ചായും നൈറ്റ് ബാച്ചായും ഒരുദിവസം രണ്ട് ബാച്ചുകളായാണ് നടത്തുക. കെയർ ഹോമുകളിലും ആശുപത്രികളിലും ഡേ ഷിഫ്റ്റ് ചെയ്യുന്നവര്‍ക്ക് നൈറ്റ് ബാച്ചിലും നൈറ്റ് ചെയ്യുന്നവര്‍ക്ക് ഈവനിങ്ങ് ബാച്ചിലും ചേരാം.
തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ അഞ്ചുദിവസം വരെ ഒരു മണിക്കൂറായിരിക്കൂം ട്രെയിനിങ്ങ്.
ഒഎന്‍ടി ഗ്ലോബല്‍ അക്കാഡമിയുടെ ലേണിങ്ങ് പ്ലാറ്റുഫോമിലൂടെയാണ് ട്രെയിനിങ്ങ് നടക്കുക. ഇവിടെ തന്നെ ഓസ്‌ക് ട്രെയിനര്‍ (ഒഎസ്.സി.ഇ) ലൈവായി ട്രെയിനിങ്ങ് നടത്തും. ഒരാഴ്ച സൗജന്യമായി നല്‍കുന്ന ട്രെയിനിങ്ങ് നാട്ടില്‍ നിന്ന് കെയറര്‍ വിസയിലെത്തുന്ന നിരവധിപ്പേർക്കാണ് പ്രയോജനപ്പെടുക. എന്‍ എച്ച് എസില്‍ വര്‍ഷങ്ങളായി ഓസ്‌കി ട്രെയിനിങ്ങില്‍ അനുഭവ പരിഞ്ജാനമുള്ള ട്രെയിനേഴ്‌സായിരിക്കൂം പ്രധാനമായും ക്ലാസുകള്‍ എടുക്കുക.
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ശേഷം നേരിട്ടുള്ള ട്രെയിനിങ്ങും ഒഎന്‍ടി അക്കാദമി നല്‍കുന്നൂണ്ട്. സ്റ്റഫോര്‍ഡ്‌ഷെയറിലെ ഓസ്‌കി (ഒഎസ്.സി.ഇ) സെന്ററിലാകൂം നേരിട്ടുള്ള ഓസ്‌കി ട്രെയിനിങ്ങ് നല്‍കുക. വിവിധ എന്‍എച്ച്എസ് ട്രസ്റ്റുകളിലേക്ക് നേരിട്ട് റിക്രൂട്ട്‌മെന്റ് നടത്തുന്ന ഏജന്‍സിയാണ് ഒ എന്‍ ടി ഗ്ലോബല്‍ എന്നത് നിങ്ങളുടെ രജിസ്‌ട്രേഷൻ, തൊഴിൽ ലഭ്യതാ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.
ട്രെയിനിങ്ങ് പൂര്‍ത്തിയാക്കി ഒഎസ്.സി.ഇ (ഓസ്‌ക്) ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഒഎൻടി ഗ്ലോബൽ തന്നെ ജോലി കണ്ടെത്താനും നേടി കൊടുക്കുന്നതിനും സഹായിക്കുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത. യോഗ്യതയുള്ളവർ കഴിവതും ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്താതിരിക്കുക.
ഒരാഴ്ചത്തെ സൗജന്യ ഓസ്‌കി പരിശീലനത്തിന് ചേരുവാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വിവരങ്ങള്‍ നല്കിയാല്‍ മതിയാകും.
https://ontuk.co.uk/osce-registration-form