കള്ളവും ചതിയും ഇല്ലാത്തൊരു കാലം. ഒത്തൊരുമയും സ്‌നേഹവും പരസ്പരം ആവോളം ഉണ്ടായിരുന്ന കാലഘട്ടത്തെ ഓര്‍പ്പെടുത്തുന്ന ഓണം വീണ്ടും വന്നെത്തിയിരിക്കുകയാണ്. മഹത്തായ ഒരു സംസ്‌ക്കാരത്തിന്റെ ഭാഗം കൂടിയായ ഓണം മലയാളികള്‍ക്ക് ഗ്രഹാതുരത്വത്തിന്റെ നനുത്ത ഓര്‍മ്മകള്‍ ആണ് സമ്മാനിക്കുന്നത്. എന്ത് മറന്നാലും മലയാളികള്‍ ഓണം മറക്കില്ല. ഒരിക്കല്‍ കൂടി ആ പഴയ കാലത്തിലേക്ക് തിരിച്ചു പോകാന്‍ വീണ്ടും ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍.
നാട്ടിലല്ലെങ്കിലും മലയാളികള്‍ എവിടെയാണോ അവിടെ തിരുവോണം ഉത്സവം തന്നെയാണ്. ഏതൊരാഘോഷമാണെങ്കിലും അതിന്റെ തനിമ നഷ്ടപ്പെടാതെ ആഘോഷിക്കുന്ന യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നാണ് ഇപ്‌സ്വിച് മലയാളി അസോസിയേഷന്‍. ഇപ്‌സ്വിച് മലയാളി അസോസിയേഷനും ഇക്കുറി തങ്ങളുടെ ഓണാഘോഷം ഉത്സവം ആക്കാനൊരുങ്ങുകയാണ്. സെപ്റ്റംബര്‍ 8 ഞായറാഴ്ചയാണ് ഐഎംഎ 'ആവേശപ്പുലരി 2024' ആഘോഷിക്കുന്നത്. ഇപ്സ്വിച്ചിലെ സെന്റ് ആല്‍ബന്‍സ് സ്‌കൂളില്‍ വെച്ച് സെപ്റ്റംബര്‍ 8നാണ് പരിപാടി നടക്കുന്നത്.
ഇക്കുറിയും പതിവു പോലെ നിരവധി കലാപരിപാടികള്‍ ആഘോഷത്തിന് മാറ്റ് കൂട്ടുന്നു. മലയാളിമങ്ക മത്സരവും, കാരിരുമ്പിന്റെ കരുത്തുള്ള ഐഎംഎയുടെ ചുണക്കുട്ടികളുടെ വടം വലി മത്സരവും, സ്വാദിഷ്ഠമായ ഓണസദ്യക്കുമൊപ്പം കലാവിരുന്നും DJ പാര്‍ട്ടിയും ചെണ്ടമേളം തിരുവാതിര എന്നിങ്ങനെ നീളുകയാണ് കലാപരിപാടികള്‍.
ഓണാഘോഷത്തിന്റെ മുഖ്യ ആകര്‍ഷണമായ രുചികരമായ ഓണസദ്യ ഏവര്‍ക്കും ആസ്വദ്യകരമാക്കുന്നതിനായി ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഗൂഗിള്‍ഫോം വഴി രജിസ്റ്റര്‍ ചെയ്യണം. പ്രായഭേദമെന്യേ ഓണാഘോഷ പരിപാടികളില്‍ ഇനിയും പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ എത്രയും വേഗം പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു.
ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്‍ ഓണം രജിസ്‌ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Nevin Manuel
07588 790065
Shiby Vitus
07877795361