സ്റ്റാര്‍ മാജിക്ക് ഷോയിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ താരമാണ് നടി ശ്രീവിദ്യ മുല്ലച്ചേരി. സിനിമയില്‍ തിളങ്ങി തുടങ്ങിയ സമയത്താണ് താരം ഷോയില്‍ എത്തിയത്. അതിലൂടെയാണ് താരം ഏറെ പ്രശസ്തയായത്.
ശ്രീവിദ്യയുടെ വിവാഹ നിശ്ചയം നടന്നിട്ട് ഒരു വര്‍ഷം പിന്നിട്ടു. അടുത്ത് തന്നെ വിവാഹം ഉണ്ടെന്ന് താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ ദിവസം ഇങ്ങ് അടുത്തെത്തിയിരിക്കുകയാണ്.
വിവാഹത്തോടനുബന്ധിച്ച് നടി ശ്രീവിദ്യ മുല്ലച്ചേരിയുടെയും സംവിധായകന് രാഹുല്‍ രാമചന്ദ്രന്റെയും സേവ് ദ് ഡേറ്റ്, പ്രി വെഡ്ഡിങ് ഫോട്ടോഷൂട്ട് വിഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
സംവിധായകനായ രാഹുല്‍ രാമചന്ദ്രന് ആണ് ശ്രീവിദ്യയുടെ പ്രണയനായകന്. സെപ്റ്റംബര്‍ 8 ന് എറണാകുളത്ത് വച്ചാണ് വിവാഹം. ദീര്‍ഘ കാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തയ്യാറെടുക്കുന്നത്. ഓ മൈ വെഡ് ക്യാപ്ച്ചര്‍ ക്രൂ ആണ് ഈ മനോഹരമായ ചിത്രങ്ങള്‍ക്ക് പിന്നില്‍. അധികം ആരും ചെയ്തു കാണാത്ത തരത്തിലുള്ള ഒരു തീം ആണ് ഫോട്ടോഷൂട്ടിനായി ഇരുവരും തിരഞ്ഞെടുത്തത്.
കാസര്‍ഗോഡ് സ്വദേശിയായ ശ്രീവിദ്യ ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിവാഹത്തെ കുറിച്ചും ഭാവി വരനെ കുറിച്ചുമെല്ലാം ശ്രീവിദ്യ തുറന്നുപറഞ്ഞിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ ഇതിനോടകം നിരവധിപേര്‍ ഏറ്റെടുത്തു.