അഗ്നിശമന സേനാംഗങ്ങളുമായി അടുപ്പത്തിലാകാന്‍ യുവതി അല്പം കടുത്ത കൈ പ്രയോഗം നടത്തിയത് ഒടുവില്‍ യുവതിയെ ജയിലില്‍ എത്തിച്ചു. അഗ്നിശമന സേനാംഗങ്ങളുമായി അടുപ്പത്തിലാകാന്‍ രണ്ട് തവണയാണ് മനപ്പൂര്‍വം കൃഷിയിടത്തില്‍ തീയിട്ടത്.
44 കാരിയായ യുവതി ഗ്രീസിലെ ട്രിപ്പോളിയിലാണ് താമസം. ഓഗസ്റ്റ് 24, 25 തീയതികളിലാണ് ഇവര്‍ കെരാസിറ്റ്സയിലെ കൃഷിയിടത്തില്‍ മനഃപൂര്‍വം രണ്ട് തവണ തീയിട്ടത്. ഓഗസ്റ്റ് 26ന് ട്രിപ്പോളി പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്യ്തത്. അഗ്നിശമന സേനാംഗങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുക എന്നതായിരുന്നു ഇവരുടെ 'അസാധാരണമായ ഉദ്ദേശ'മെന്ന് പോലീസ് വെളിപ്പെടുത്തി.
സേനാംഗങ്ങളുമായി പരിചയത്തിലായിക്കഴിഞ്ഞാല്‍ അവരില്‍ ആരെയെങ്കിലുമായി സൌഹൃദം സ്ഥാപിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍, തീപിടുത്തം ഉണ്ടായ രണ്ട് ദിവസവും യുവതിയുടെ സാന്നിധ്യം ആ പരിസരത്ത് കണ്ടത് അഗ്നിശമന സേനാംഗങ്ങള്‍ക്കിടയില്‍ സംശയമുണ്ടാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗ്രീസ് ഏഥന്‍സില്‍ രൂക്ഷമായ കാട്ടുതീയെ പടര്‍ന്ന് പിടിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് കെരാസിറ്റ്സയില് തീ കണ്ടെത്തിയത്. ഇത് അഗ്നിശമനസേനാംഗങ്ങള്ക്കിടിയില് ആശങ്ക പടര്‍ത്തി. ശക്തമായ കാറ്റും കടുത്ത ഉഷ്ണതരംഗങ്ങളും ഉണ്ടായിരുന്നതിനാല്‍ അഗ്നിശമന സേനാംഗങ്ങള്‍ സമീപത്തെ താസക്കാരെ പെട്ടെന്ന് തന്നെ ഒഴിപ്പിച്ചു. നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങളാണ് തീ കെടുത്താനെത്തിയത്. ഗീസില്‍ അടുത്തകാലത്തായി വരണ്ട കാലാവസ്ഥയെ തുടര്‍ന്ന് നൂറ് കണക്കിന് തീ പിടിത്തങ്ങളാണ് റിപ്പോര്‍ട്ട് ച്യെപ്പെടുന്നത്.
സ്ത്രീ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ ഇവര്‍ക്ക് 36 മാസം തടവും 1,000 യൂറോ (ഏകദേശം 92000 രൂപ) പിഴയും വിധിച്ചു. ഇവരുടെ ജയില്‍ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു, എന്നാല്‍ അവര്‍ ഇനിയും ഒരു കുറ്റകൃത്യം കൂടി ചെയ്താല്‍, പുതിയ ശിക്ഷയ്ക്കൊപ്പം ഈ ശിക്ഷയും അനുഭവിക്കേണ്ടിവരുമെന്നാണ് കോടതി ഉത്തരവ്.