ഗ്ലാസ്‌ഗോ: ഐശ്വര്യവും സന്തോഷവും വാരിവിതറി ഓരോ മലയാളി മനസ്സുകളിലും ഗൃഹാതുരത്വ സ്മരണകളുണര്‍ത്തി വീണ്ടുമൊരു ഓണക്കാലം വരവായി. തകര്‍ക്കാന്‍ പറ്റാത്ത ഊര്‍ജവുമായി, തകര്‍പ്പന്‍ പരിപാടികളുമായി, മുന്‍ വര്‍ഷങ്ങളേക്കാള്‍, ജന പങ്കാളിത്തം വര്‍ധിപ്പിച്ചും കലാ, കായിക, പ്രതിഭകളെ അണിനിരത്തിയും സ്‌കോട്ട്ലാന്‍ഡ് മലയാളി അസോസിയേഷന്റെ ഓണം ആഘോഷവും, 14-ാമത് വാര്‍ഷികവും ശനിയാഴ്ച ദിവസമായ നാളെ ഗ്ലാസ്ഗോയില്‍ നടക്കും.
സൗത്ത് ലണാക്ഷെയര്‍ കൗണ്‍സിലിന്റെയും ഇന്ത്യാ ഗവണ്‍മെന്റിന്റെ നോര്‍ക്ക, റൂട്സ്, എന്നീ സര്‍ക്കാര്‍ സംവിധാനങ്ങളുടെ, അംഗീകാരമുള്ള സ്‌കോട്ലന്‍ഡിലെ, ഏക മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയുടെ ഒത്തു ചേരലിന്റെയും ആഘോഷത്തിന്റെയും ഈ സുവര്‍ണ ദിനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി സിന്റോ പാപ്പച്ചന്‍ അറിയിച്ചു.
നാളെ രാവിലെ 10 മുതല്‍ ഇന്‍ഡോര്‍ ഗെയിംസ് ആരംഭിക്കും. മാവേലിയെയും വിശിഷ്ടാതിഥികളെയും ചെണ്ടമേളം, താലപ്പൊലി, ആര്‍പ്പുവിളി, അകമ്പടിയോടെ സ്വീകരിച്ചുകൊണ്ട് ആരംഭിക്കുന്ന പരിപാടികള്‍, പുതുതായി രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ചാര്‍ജ്ജെടുത്ത എഡിന്‍ബര്‍ഗ് ഇന്ത്യന്‍ കോണ്‍സുലാര്‍ ജനറല്‍ എച്ച്.ഇ സിദ്ധാര്‍ഥ് മാലിക്, ഉദ്ഘാടനം നിര്‍വ്വഹിച്ചു മുഖ്യാതിഥിയായി പ്രഭാഷണം നടത്തും. വ്യത്യസ്ത മേഖലകളില്‍ നിന്നും പ്രഗല്ഭര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം, സ്‌കോട്‌ലന്‍ഡിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാ പ്രതിഭകള്‍ അണിനിരക്കുന്ന തിരുവാതിര, ഓണപ്പാട്ട്, ഗാനമേള, നൃത്ത, നൃത്തങ്ങള്‍, വാദ്യ, മേളങ്ങള്‍, കേരള തനിമയുടെ കലാ രൂപങ്ങള്‍, കൂടാതെ 21 വിഭവങ്ങള്‍ ഉള്‍പ്പെട്ട സ്വാദിഷ്ടമായ ഓണസദ്യയും ഒരുക്കിയിരിക്കുന്നു.
നാളെ പുരുഷന്മാരുടെയും സ്ത്രീകളുടെയും വടംവലി മത്സരങ്ങളും, ഏറ്റവും മികച്ച രീതിയില്‍ പരമ്പരാഗത വസ്ത്രധാരണം ചെയ്തുവരുന്ന ഒരു പുരുഷനും സ്ത്രീക്കും മലയാളിമങ്ക, മലയാളിമാരന്‍ സമ്മാനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് അവതരിപ്പിക്കുന്ന ഫാഷന്‍ ഷോയും സിനിമാറ്റിക് ഡാന്‍സും ഉണ്ടായിരിക്കും.
ഈ ഓണത്തിന് സുപ്രസിദ്ധ, ഡിജെ ആര്‍ട്ടിസ്റ്റായ, മലയാളി ആയ ഡിജെ അസീര്‍ അവതരിപ്പിക്കുന്ന വയലിന്‍ ഫ്യൂഷനും ഡിജെ കണ്‍സേര്‍ട്ടും ഉണ്ടായിരിക്കും. സ്‌കോട്ട്‌ലന്‍ഡിലെ മികച്ച നഴ്സിനെ തിരഞ്ഞെടുത്തു ഏലിയാമ്മ സണ്ണി മെമ്മോറിയല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡു നല്‍കുന്നു. റീജിയണല്‍ കലാ മേളയില്‍ വിജയികളെ ആദരിക്കുന്നു.
എസ്എംഎ പ്രസിഡന്റ് തോമസ് പറമ്പിലിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി, വിവിധ സബ് കമ്മിറ്റികള്‍ മുഖേന പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ അനീഷ് തോമസ്, ജനറല്‍ കണ്‍വീനര്‍ ഹാരിസ് കുന്നില്‍, കലാ കണ്‍വീനേഴ്‌സ്, ഹരിത വേണു, ഡെലീന ഡേവിസ്, മറ്റു കോര്‍ഡിനേറ്റര്‍സ് സണ്ണി ഡാനിയേല്‍, അരുണ്‍ ദേവസി, മൊഹമ്മദ് ആസിഫ്, അമര്‍നാഥ്, സോമരാജന്‍ നാരായണന്‍, ഡോ. ലിബു മഞ്ഞക്കല്‍ എന്നിവര്‍ ഏരിയ കോര്‍ഡിനേറ്റേഴ്സുമായി ചേര്‍ന്നു പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
ഓണത്തോടനുബന്ധിച്ചു സ്‌കോട്ലന്‍ഡിലെ ഒന്‍പതു ടീമുകള്‍ പങ്കെടുത്ത 12-ാമത് സീസണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്, വാശിയേറിയ മത്സരം കൊണ്ടും, സംഘടനാ മികവ് കൊണ്ടും, വന്‍ വിജയമായിരുന്നു. എസ്എംഎ ഓണാഘോഷവും അതോടൊപ്പം ജീവ കാരുണ്യ പ്രവര്‍ത്തനമായ ചികിത്സ സഹായം നല്‍കും. കൂടാതെ യുക്മയുമായി ചേര്‍ന്നു വയനാടിന് ഒരു കൈത്താങ്ങായി പുനരധിവാസ പദ്ധതിയില്‍ പങ്കാളികളായി പ്രവര്‍ത്തിക്കുന്നു. സ്‌കോട്ലന്‍ഡിലെ ഏറ്റവും വലിയ മലയാള മേളയുടെ ഭാഗമാകാന്‍ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി എസ്എംഎ ഓണാഘോഷ കമ്മിറ്റി അറിയിച്ചു.