ഹൈദരാബാദ്: മദ്യപിച്ച് ബഹളം വെച്ചു, പൊതുസ്ഥലത്ത് മോശമായി പെരുമാറി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നടന് വിനായകന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് പൊലീസാണ് നടനെ കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തില്‍ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി വാക്കു തര്‍ക്കവും കയ്യേറ്റവും ഉണ്ടായതോടയൊണ് ഒടുവില്‍ സംഭവം പൊലീസ് കേസിലേക്ക് എത്തുന്നത്.
വിനായകന് കൊച്ചിയില്‍ നിന്നും ഗോവയിലേക്കുള്ള യാത്രയിലായിരുന്നു. കൊച്ചിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് താരം ഗോവയിലേക്ക് പോയത്. എന്നാല്‍ ഗോവയില്‍ നിന്നുള്ള കണക്ടിങ് ഫ്ലൈറ്റ് ഹൈദരാബാദില്‍ നിന്നായതിനാല്‍ താരം ഹൈദരാബാദില്‍ ഇറങ്ങി. തുടര്‍ന്ന് അവിടെവച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കുതര്‍ക്കമാണ് പിന്നീട് കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു.
ഹൈദരാബാദ് വിമാനത്താവളത്തില്‍ തുടരുകയായിരുന്ന വിനായകനെ സിഐഎസ്എഫിന്റെ പരാതിയിലാണ് ഹൈദരാബാദ് പോലീസ് കസ്റ്റഡിയലെടുത്തത്. സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് തന്നെ മര്‍ദിച്ചത് എന്നാണ് താരം പറയുന്നത്. തന്നെ കസ്റ്റഡിയില്‍ എടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ തെളിവായിട്ട് ഉണ്ടല്ലോ എന്നും താരം പറഞ്ഞു.
വിമാനത്താവളത്തിലെ ജീവനക്കാരുമായുണ്ടായ വാക്കുതര്‍ക്കമാണ് ഒടുവില്‍ കൈയേറ്റത്തില്‍ കലാശിച്ചത്. ഡൊമസ്റ്റിക് പാസഞ്ചര്‍ ഏരിയയില്‍ വിനായകന് ബഹളമുണ്ടാക്കിയെന്നും മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടി സൃഷ്ടിച്ചെന്നുമുള്ള പരാതിയെ തുടര്‍ന്നാണ് നടനെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. വിനായകന് നിലവില്‍ ആര്‍ജിഐ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനിലാണുള്ളത്. വിനായകന് മദ്യലഹരിയായിരുന്നെന്നാണ് പോലീസ് വാദം.