തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ചരിത്രത്തില്‍ ഇടം പിടിക്കുന്ന സംഭവം ആണ് ഇന്ന് നടക്കുന്ന വിവാഹം. ഇന്ന് ക്ഷേത്രത്തില്‍ ശീട്ടാക്കിയിരിക്കുന്നത് 354 വിവാഹങ്ങള്‍ക്കാണ്. ഇന്നലെ വരെ വിവാഹ ബുക്കിങ് ഉണ്ടായിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. മാത്രമല്ല ഇന്ന് രാവിലെയും വിവാഹത്തിന് ശീട്ടാക്കാം അതിനാല്‍ എണ്ണം ഇനിയും വര്‍ധിച്ചേക്കും.
വിവാഹത്തിന് 6 മണ്ഡപങ്ങള്‍ ആണ് ഉള്ളത്. നിലവിലുള്ള 4 മണ്ഡപങ്ങള്‍ക്കു പുറമേ രണ്ട് കല്യാണ മണ്ഡപങ്ങള്‍ കൂടി സ്ഥാപിച്ചിട്ടുണ്ട്. താല്‍ക്കാലിക മണ്ഡപങ്ങള്‍ ക്ഷേത്രത്തിനോടു ചേര്‍ന്ന് തെക്കു വടക്കായി മുന്നില്‍ തന്നെയാകും. 6 മണ്ഡപങ്ങളും ഒരേ പോലെ അലങ്കരിക്കും. എല്ലാ മണ്ഡപങ്ങളിലും ചടങ്ങു നടത്താന്‍ ആചാര്യനായി കോയ്മ ഉണ്ടാകും. മംഗളവാദ്യത്തിനായി 2 സെറ്റ് നാഗസ്വര സംഘം ഉണ്ടാകും.
വിവാഹം പുലര്‍ച്ചെ 4 മുതല്‍ സാധാരണ പുലര്‍ച്ചെ 5 മുതല്‍ ഉച്ചപ്പൂജ നട അടയ്ക്കുന്നതു വരെയാണ് വിവാഹങ്ങള്‍. ഇന്ന് പുലര്‍ച്ചെ 4 മുതല്‍ ചടങ്ങുകള്‍ ആരംഭിച്ചു. മറ്റു സമയങ്ങളില്‍ ബുക്ക് ചെയ്തിട്ടുള്ള വിവാഹ സംഘങ്ങള്‍ക്ക് പുലര്‍ച്ചെ 4 മുതലുള്ള സമയം ഉപയോഗപ്പെടുത്താം.
ആദ്യം എത്തേണ്ടത് വധൂവരന്മാരും ബന്ധുക്കളും ആദ്യം എത്തേണ്ടത് മേല്പുത്തൂര് ഓഡിറ്റോറിയത്തിനു തെക്കുഭാഗത്ത് പട്ടര് കുളത്തിനു സമീപം ദേവസ്വം തയാറാക്കിയ താല്‍ക്കാലിക പന്തലില്‍. ഇവിടെ നിന്ന് ടോക്കണ്‍ വാങ്ങി സംഘത്തിന് വിശ്രമിക്കാം. സമയക്രമം അനുസരിച്ച് ഇവരെ മേല്പുത്തൂര് ഓഡിറ്റോറിയത്തിലേക്ക് കയറ്റിയിരുത്തും. തുടര്‍ന്ന് കല്യാണ മണ്ഡപത്തിലേക്ക് ആനയിക്കും.
ഒരു സംഘത്തില്‍ 24 പേര് ഒരു വിവാഹ സംഘത്തില്‍ വരനും വധുവും ബന്ധുക്കളും അടക്കം 20 പേരും 4 ഫൊട്ടോഗ്രഫര്‍മാരും അടക്കം 24 പേരെ കല്യാണ മണ്ഡപത്തില്‍ അനുവദിക്കും. താലികെട്ട് ചടങ്ങു കഴിഞ്ഞാല്‍ വിവാഹ സംഘം ദീപസ്തംഭത്തിനു മുന്നില്‍ തൊഴുത് തെക്കേനട വഴി മടങ്ങണം. കിഴക്കേനടയിലേക്ക് കടക്കാന്‍ അനുവദിക്കില്ല. കിഴക്കേനട മുതല്‍ ദീപസ്തംഭം വഴി തെക്കേനടയിലേക്ക് വണ്‍വേ സമ്പ്രദായമാകും.
ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ദേവസ്വം വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ദേവസ്വം ചെയര്മാന് ഡോ. വി.കെ.വിജയന് അറിയിച്ചു.