ദുബായ്: നബിദിനം പ്രമാണിച്ച് യുഎഇയിലെ സര്‍ക്കാര്‍ മേഖലയില്‍ അവധി പ്രഖ്യാപിച്ചു. ഈ മാസം 15നാണ് യുഎഇയില്‍ നബിദിന അവധി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്സസാണ് അവധി പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയ്ക്ക് ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതേദിവസം തന്നെയാകും അവധിയെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ മാസം 15ന് തന്നെയാണ് തിരുവോണമെന്നത് മലയാളികള്‍ക്ക് ഇത് ഇരട്ടിമധുരം പകരും. ഗള്‍ഫ് ഉള്‍പ്പെടെയുള്ള മിക്ക ഇസ്ലാമിക രാജ്യങ്ങളിലും പ്രവാചകന്റെ ജന്മദിനം റബിഉല്‍ അവ്വല്‍ 12നാണ് ആചരിക്കുന്നത്. ഇത് ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമാണ്. ഈ അവധിക്ക് ശേഷം യുഎഇ നിവാസികളെ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബറില്‍ നീണ്ട അവധി കാത്തിരിക്കുന്നു.
ഡിസംബര്‍ 2,3 തീയതികള്‍ യഥാക്രമം തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരിക്കും അവധി. ശനി, ഞായര്‍ വാരാന്ത്യവുമായി ചേരുമ്പോള്‍ അത് നാല് ദിവസത്തെ അവധിയായിത്തീരും.