ബെയ്ജിംഗ്: ദിവസങ്ങളോളം അവധിയില്ലാതെ പണിയെടുത്ത യുവാവ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. സംഭവം ചൈനയില്‍. മുപ്പത് വയസ്സുകാരനായ യുവാവാണ് 104 ദിവസം വിശ്രമം ഇല്ലാതെ പണിയെടുത്തത്. ഒടുവില്‍ ഇദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന സംഭവം ഇപ്പോഴാണ് വാര്‍ത്തയാകുന്നത്. മുപ്പതുകാരനായ ആബോയാണ് വിശ്രമമില്ലാതെയുള്ള ജോലിയിലൂടെ ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്. മരണവുമായി ബന്ധപ്പെട്ടുള്ള കോടതി വിധിയുടെ പകര്‍പ്പ് അടുത്തിടെ പുറത്തുവന്നിരുന്നു. ഇതോടെയാണ് സംഭവം വാര്‍ത്തകളില്‍ ഇടംപിടിച്ചത്.
വിശ്രമില്ലാതെയുള്ള ജോലി ഇദ്ദേഹത്തിന്റെ ആന്തരികാവയവങ്ങള്‍ തകരാറില്‍ ആക്കുകയായിരുന്നു. ഇതോടെയാണ് മരണം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പെയിന്റര്‍ ആയിരുന്നു ആബോ. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു പ്രമുഖ കമ്പനിയുമായി ആബോ കരാറില്‍ ഏര്‍പ്പെട്ടത്. ഈ വര്‍ഷം ജനുവരി വരെ ആയിരുന്നു കരാര്‍. എന്നാല്‍ ഫെബ്രുവരിയില്‍ ജോലി ആരംഭിച്ച ആബോയെ മെയ് മാസമായപ്പോഴേയ്ക്കും അവശനായി ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു. കേവലം 104 ദിവസം മാത്രമായിരുന്നു ആബോ അവിടെ ജോലി ചെയ്തത്. ഇതിനിടെ ഏപ്രില്‍ 6 ന് മാത്രം അവധിയെടുത്തു.
അവധി എടുക്കാതെ ജോലി തുടര്‍ന്ന ആബോയ്ക്ക് മെയ് 25 ന് ശ്വാസകോശത്തില്‍ അണുബാധ ഉണ്ടാകുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം ആരോഗ്യനില കൂടുതല്‍ വഷളായി. ഇതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേയ്ക്കും ആബോയുടെ ആരോഗ്യം പൂര്‍ണമായും നശിച്ചിരുന്നു. തുടര്‍ന്ന് ജൂണ്‍ ഒന്നിന് ആബോ മരണപ്പെട്ടു.
സംഭവത്തിന് പിന്നാലെ അവധിയില്ലാതെ പണിയെടുപ്പിച്ച കമ്പനിയ്ക്കെതിരെ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. കമ്പനി കുടുംബത്തിന് 47,46,000 കോടി രൂപ നല്‍കണം എന്നാണ് കോടതിയുടെ ഉത്തരവ്. അതേസമയം ആബോ സ്വന്തം ഇഷ്ടപ്രകാരം ആണ് ജോലി ചെയ്തത് എന്നാണ് കമ്പനിയുടെ വാദം. അവധി നല്‍കിയിരുന്നു. എന്നാല്‍ വേണ്ടെന്ന് പറഞ്ഞു. അസുഖബാധിതനായിട്ടും ജോലിയ്ക്കെത്തിയത് ആബോയുടെ കുറ്റം ആണ് എന്നും കമ്പനി വാദിച്ചു.