നടിയും സ്റ്റാര്‍ മാജിക്ക് താരവുമായ ശ്രീവിദ്യ കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. സംവിധായകന് രാഹുല്‍ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ രാഹുല്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് എല്ലാവരെയും ഏറെ ചിരിപ്പിക്കുന്നത്.
വിവാഹശേഷം ആദ്യമായാണ് ഒരു വീഡിയോയില്‍ ഇരുവരും ചേര്‍ന്ന് എത്തുന്നത്. 99% കാമുകന്മാരും ആഗ്രഹിക്കുന്ന നിമിഷങ്ങളില്‍ ഒന്നാണ് ഇത് എന്ന് എനിക്ക് 100% ഉറപ്പാണ് ഞാന്‍ എന്തായാലും ആ ആഗ്രഹം ദേ ഇന്നലെ സാധിച്ചു, നിങ്ങളുടേതും നടക്കും എന്ന് പറഞ്ഞാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
പ്രണയിച്ചു നടക്കുന്ന എല്ലാ കാമുകന്മാര്ക്കും ഇത് സമര്‍പ്പിക്കുന്നു. പിന്നെ ഇത് ക്ലിഷേ ആണെന്ന് പറയുന്നവരോട് ഒന്നേ പറയാന്‍ ഉള്ളൂ, ''പ്രേമം എന്നും ക്ലിഷേ തന്നെ ആണ് സുഹൃത്തേ- വീഡിയോയ്ക്കൊപ്പം രാഹുല്‍ കുറിച്ചു.
ശ്രീവിദ്യയുടെ മൊബൈല്‍ ഫോണിലേക്ക് ആരെങ്കിലും വിളിക്കുമ്പോള്‍ കോള്‍ അറ്റന്‍ഡ് ചെയ്ത് ശ്രീവിദ്യ അല്ലല്ലോ ശ്രീവിദ്യയുടെ ഹസ്ബന്റാണ് എന്ന് മറുപടി പറയുന്ന വീഡിയോയാണ് രാഹുല്‍ പങ്കുവെച്ചത്. വീഡിയോയ്ക്ക് പുറകില്‍ ചിരിക്കുന്ന സാന്നിധ്യമായി ശ്രീവിദ്യയും, ഇരുവരുടെയും കൂട്ടുകാരനും സ്റ്റൈലിസ്റ്റുമായ ശബരിയുമുണ്ട്.