ബഡായി ബംഗ്ലാവ്, ബിഗ്ബോസ് എന്നീ രണ്ട് ഷോകളെ കുറിച്ച് പറയുമ്പോള്‍ എല്ലാവരും ആദ്യം ഓര്‍ത്തെടുക്കുന്ന പേര് ആര്യയുടേതായിരിക്കും. നടിയും അവതാരകയും ഒക്കെ ആണെങ്കില്‍ പോലും ഈ രണ്ടു ഷോയും ആര്യയ്ക്ക് നല്കിയ ഹൈപ്പ് ചെറുതല്ല.
ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ കോമഡി വഴങ്ങുമെന്ന് തെളിയിച്ച ആര്യയ്ക്ക് പിന്നീടൊരു തിരിഞ്ഞു നോട്ടമുണ്ടായിരുന്നില്ല. നിരവധി സ്റ്റേജ് പ്രോഗ്രാമുകളില്‍ അവതാരകയായി എത്തിയ താരത്തിന് ഒരുപാട് ആരാധകര്‍ ഉണ്ട്. പക്ഷെ എന്നിരുന്നാലും ബിഗ് ബോസില്‍ പോയപ്പോള്‍ ആര്യയ്ക്കെതിരെ ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
മുഖത്ത് നോക്കി കാര്യങ്ങള്‍ പറയുന്ന വ്യക്തിയാണ് ആര്യ. തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും ഡിവോഴ്സിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ബ്രേക്ക് അപ്പിനെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആര്യ പങ്കുവെച്ച ഒരു പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. താരം ഇപ്പോള്‍ വിദേശത്ത് യാത്രയിലാണ്. യാത്രയുടെ വിശേഷങ്ങള്‍ താരം പങ്കുവെച്ചുകൊണ്ടെത്തിയപ്പോള് പറഞ്ഞ ഒരു കാര്യമാണ് എല്ലാവരും ഏറെ ശ്രദ്ധിക്കുന്നത്.
ഓസ്ട്രേലിയയിലെ ഗീലോംഗിലെ ഗ്രേറ്റ് ഓഷ്യന്‍ റോഡ് ശരിക്കും ഒരു കൗമാരക്കാരിയെ പോലെ ആസ്വദിക്കുന്നു എന്ന് കുറിച്ച് ആര്യ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഇതിനടിയില്‍ കുറിച്ച കാര്യമാണ് ചര്‍ച്ചയാവുന്നത്. ഒരു സിംഗിള്‍ മദര്‍ എന്ന നിലയില്‍ തന്റെ അവസാനത്തെ വിദേശ യാത്രയാണ് ഇതെന്നും താരം പറയുന്നുണ്ട്. ഇതോടെ ആര്യ വീണ്ടും വിവാഹിതയാവാന്‍ പോവുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ധാരാളം കമന്റുകളും വരുന്നുണ്ട്.
വളരെ നല്ല തീരുമാനം, ജീവിതത്തിലെ പുതിയ ചുവടുവെയ്പ്പിന് ആശംസകള്‍, സിംഗിള്‍ മദര്‍ എന്ന നിലയിലെ അവസാന വിദേശ യാത്ര എന്ന പറഞ്ഞാല്‍ നിങ്ങളുടെ ജീവിത്തതിലേക്ക് ആരോ ഒരാള്‍ വരാന്‍ പോകുന്നുവെന്നല്ലേ, നല്ല തീരുമാനം എന്നിങ്ങനെ പോകുന്ന കമന്റുകള്‍. ആര്യ വീണ്ടും വിവാഹിതയാവാന്‍ പോകുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.