ഉപയോക്താക്കല്‍ക്ക് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുകയാണ് മെറ്റ. ഇപ്പോഴിതാ വാട്സ്ആപ്പിലേക്കും മെസഞ്ചറിലേക്കും തേഡ് പാര്‍ട്ടി ആപ്പുകളുടെ ചാറ്റ് സംയോജിപ്പിക്കുന്ന പുതിയ പദ്ധതികള്‍ ആണ് മെറ്റ പ്രഖ്യാപിച്ചിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റ് ആക്ട് പ്രകാരമുള്ള ഡിജിറ്റല്‍ ഗേറ്റ്കീപ്പര്‍ എന്ന നിലയില്‍, ഐമെസേജ്, ടെലഗ്രാം, ഗൂഗിര്‍ മെസേജ്, സിഗ്നല്‍, എന്നിവയുമായി വാട്സ്ആപ്പും മെസഞ്ചറും ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.
വാട്സ്ആപ്പില്‍ തേര്‍ഡ് പാര്‍ട്ടി ചാറ്റുകള്‍ അവതരിപ്പിക്കാനുള്ള മെറ്റയുടെ ശ്രമങ്ങള്‍ കുറച്ചുകാലമായി തുടരുന്നുണ്ട്. യൂറോപ്യന്‍ യൂണിയനിലെ ഉപയോക്താക്കള്‍ക്കാണ് ഫീച്ചര്‍ ലഭ്യമാകുക. വരാനിരിക്കുന്ന അപ്ഡേറ്റില്‍ മെസഞ്ചര്‍, വാട്സ്ആപ്പ് സന്ദേശങ്ങള്‍ ഒരേ ഇന്‍ബോക്സിലേക്ക് ഏകീകരിക്കണോ അതോ പ്രത്യേകം ക്രമീകരിക്കണോ എന്നതില്‍ ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാം.