ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ എയര്‍പോര്‍ട്ടില്‍ സ്മാര്‍ട്ട് ഗേറ്റ് സംവിധാനമൊരുക്കി സൗദി അറേബ്യ. നിയോം ബേ എയര്‍പോര്‍ട്ടിലാണ് സംവിധാനമൊരുക്കിയത്. ഇന്നലെ ആഭ്യന്തര സഹമന്ത്രി ഡോ. ബന്ദര്‍ ബിന്‍ അബ്ദുല്ല പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടിന് കീഴിലാണ് പദ്ധതി. സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി, നിയോം എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് സംവിധാനമൊരുക്കിയത്. ബയോമെട്രിക് ഡാറ്റയടക്കം സ്വന്തമായി ശേഖരിക്കാന്‍ കഴിയുന്ന കിയോസ്‌കുകളും ഇതോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്.
ഇത് വഴി യാത്രക്കാര്‍ക്ക് വേഗത്തിലും എളുപ്പത്തിലും നടപടികള്‍ പൂര്‍ത്തിയാക്കാം. എസ്ഡിഎഐഎ (SDAIA) പ്രസിഡന്റ് ഡോ. അബ്ദുല്ല അല്‍ ഗാംദി, ഡയറക്ടര്‍ ജനറല്‍ ഓഫ് പാസ്‌പോര്‍ട്ട് ലഫ്റ്റനന്റ് ജനറല്‍ സുലൈമാന്‍ അല്‍ യഹ്യ, എസ്ഡിഎഐഎ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഈസാം എന്നിവര്‍ പങ്കെടുത്തു.