സെപ്റ്റംബര്‍ 5 വ്യാഴാഴ്ച ഉപ്പും മുളകും താരം ഋഷിയുടെ വിവാഹമായിരുന്നു. ഉപ്പും മുളകും കുടുംബത്തിലെ മുടിയന് എന്ന ഋഷി ബിഗ്ബോസ് ഷോയില്‍ എത്തിയപ്പോഴും ലഭിച്ചത് വലിയ സ്വീകാര്യതയായിരുന്നു. വിവാഹത്തിന് ഉപ്പും മുളകും ബിഗ്ബോസ് ടീമുകളുടെ വലിയ നിര തന്നെ ഉണ്ടായിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് ശേഷം ഋഷി തനിക്ക് ഭാര്യയോടുള്ള സ്നേഹത്തെ കുറിച്ച് വാചാലനാവുകയാണ്.
'ആറുവര്‍ഷമായി ഞാന്‍ ഇവളെ പൊന്നുപോലെയാണ് നോക്കുന്നത്. എനിക്കങ്ങനെ കെട്ടണം എന്ന് ഒരാവശ്യവുമില്ല. ഉറപ്പായിട്ടും അതൊരു ചടങ്ങ് തന്നെയാണ്. പക്ഷെ അതുണ്ടെങ്കിലേ നമ്മള് അവരെ ട്രീറ്റ് ചെയ്യൂ എന്നൊന്നുമില്ല. കെട്ടിക്കഴിഞ്ഞാലും അവളെ പഴയതുപോലെ തന്നെയാണ് ഞാന്‍ നോക്കുന്നത്. നല്ല സുഹൃത്തുക്കളായിട്ട് എനിക്ക് പോകണമെന്നുണ്ട്.
പിന്നെ ഉത്തരവാദിത്വം എന്ന് പറയുമ്പോള്‍ പുള്ളാരൊക്കെ ആകുമല്ലോ.. ഭാവിയില്‍. അപ്പോഴാണ് ഉത്തരവാദിത്വം വരുന്നത്. വേറെ ഒന്നുമില്ല, എല്ലാം അടിപൊളിയാണ്. ഞങ്ങള്‍ എപ്പോഴും കംഫര്‍ട്ടാണ്. ഇവളുടെ മുഖവും എന്റെ മുടിയുമുള്ള കുറെ കുട്ടികള്‍ വേണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.' ഋഷി പറഞ്ഞു.
ഋഷിയുടെ വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് ഉപ്പും മുളകിലെ അമ്മ നീലു എന്ന നിഷ സാരംഗിന് ആണ് നല്‍കിയത്. ആദ്യത്തെ ക്ഷണകത്ത് നിഷയ്ക്ക് നല്‍കണമെന്നായിരുന്നു ഋഷിയുടെ ആഗ്രഹമെന്നും യുടെ അമ്മ വിഡിയോയില്‍ പറയുന്നു. ഉപ്പും മുളകും താരങ്ങള്‍ക്ക് സര്‍പ്രൈസ് വിസിറ്റ് നടത്തിയാണ് വിവാഹ ക്ഷണം നടത്തിയത്. പ്രൊപോസല്‍ പോലെതന്നെ വിവാഹ ക്ഷണവും ഉപ്പും മുളകും സെറ്റില്‍ പോയി ആഘോഷമാക്കിയിരിക്കുകയാണ്. വിവാഹ ആശംസകളുമായി ധാരാളം പ്രതികരണങ്ങള്‍ വീഡിയോയ്ക്ക് ലഭിച്ചു.